Tuesday 07 December 2021 02:40 PM IST

പങ്കാളിയിലുള്ള ലൈംഗിക അസംതൃപ്തിയാണോ ഇതരബന്ധങ്ങൾക്കു കാരണം?: കിടപ്പറയിലേക്കു നീളുന്ന പ്രശ്നങ്ങൾ

V R Jyothish

Chief Sub Editor

reddy-column

മലയാളിയുടെ ലൈംഗികജീവിതത്തില്‍ കടന്നു വരുന്ന പുതിയ മാറ്റങ്ങള്‍ എന്തെല്ലാം ? പ്രമുഖ സെക്സോളജിസ്റ്റ് ഡോ. ഡി. നാരായണറെഡ്ഡി പറയുന്നു...

പങ്കാളിയിലുള്ള ലൈംഗിക അസംതൃപ്തിയാണോ ഇതരബന്ധങ്ങൾക്കു കാരണം? സ ന്തോഷകരമായ ദാമ്പത്യജീവിതം നയിക്കുന്നവരും അവസരം വരുമ്പോൾ പരബന്ധങ്ങളിലേക്കു നീങ്ങുന്നുണ്ട്. ഇതെന്തു കൊണ്ട്?

പങ്കാളികൾ തമ്മിലുള്ള ബന്ധം ശക്തവും ൈലംഗികവേഴ്ചകൾ പരസ്പരം തൃപ്തികരവുമാണെങ്കിൽ പരബന്ധത്തിലേക്കു പോകാനുള്ള സാധ്യത കുറയും. എ ന്നാൽ ഇന്ന് അത്ര ദൃഢമായ ബന്ധങ്ങളല്ല പൊതുവെ കണ്ടുവരുന്നത്. കിടപ്പുമുറിക്കു പുറത്ത് ഉണ്ടാകുന്ന പ ല പ്രശ്നങ്ങളും കിടപ്പറയിലേക്കു നീളുന്നതാണ് പ്രധാനകാരണം. കിടപ്പറകളിൽ നടക്കുന്ന ലൈംഗികബന്ധങ്ങളിൽ 40 ശതമാനത്തോളം വൻപരാജയങ്ങളാണ് എന്നു ചില പഠനങ്ങളില്‍ തന്നെ തെളിഞ്ഞിട്ടുണ്ട്. 23 ശതമാനം സ്ത്രീകളും 17 ശതമാനം പുരുഷന്മാരും ഈ ൈലംഗികപരാജയത്തിന്റെ ഇരകളാണ്. ഈ അസംതൃപ്തി പലരെയും മറ്റു ബന്ധങ്ങൾക്ക് പ്രേരിപ്പിക്കുന്നു. എന്നാൽ പ്രധാനപ്പെട്ട കാര്യം പലരും അവരുടെ ലൈംഗിക പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുന്നില്ല എന്നതാണ്. പകരം അവസരം വരുമ്പോൾ പരബന്ധങ്ങൾ തേടിപ്പോകുകയാണു ചെയ്യുന്നത്.

സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കുന്നവർ അവസരം വരുമ്പോൾ പരബന്ധങ്ങളിലേക്കു പോകു ന്നത് ഒന്നുകിൽ മനോവൈകല്യം കൊണ്ടായിരിക്കാം അല്ലെങ്കിൽ പുറത്തു കാണുന്ന തരത്തിൽ സന്തോഷകരമായിരിക്കില്ല അവരുടെ സ്വകാര്യജീവിതം.

reddy-sex-column

വിവാഹത്തിനു മുൻപുള്ളതും വിവാഹേതരവുമായ ധാരാളം ലൈംഗിക ബന്ധങ്ങൾ നമ്മുടെ സമൂഹത്തിൽ നടക്കുന്നില്ലേ... ?

അതേ. ഇപ്പോഴതു കൂടുതലാണ്. ഒരു പങ്കാളിയിൽ പലരും ലൈംഗിക തൃപ്തി കണ്ടെത്തുന്നില്ല. കാമുകൻ, കാമുകി, രണ്ടാം ഭാര്യ, ഭർത്താവ്... അങ്ങനെ ഒന്നിലധികം പങ്കാളികൾ ലൈംഗികജീവിതത്തിലേക്കു കടന്നുവരുന്നു. മലയാളി സമൂഹവും ഇതിൽ നിന്നു വ്യത്യസ്തമല്ല.

പരസ്ത്രീ– പരപുരുഷബന്ധങ്ങൾ മുൻപും നമ്മുടെ സമൂഹത്തിൽ ഉണ്ടായിരുന്നു. എന്നാൽ ഇന്ന് ഇത്തരം ബ ന്ധങ്ങൾക്ക് മുൻപെങ്ങുമില്ലാത്ത സ്വീകാര്യത കൈവന്നിരിക്കുന്നു. ‘ഇതും ഇതിനപ്പുറവും ലോകത്ത് നടക്കുന്നുണ്ട്.’ എന്നൊരു മനോഭാവമാണ് ഇതിനു കാരണം.

സുഖവും ലഹരിയും ജീവജാലങ്ങൾ എപ്പോഴും ആഗ്രഹിക്കുന്നവയാണ്. സാഹചര്യങ്ങൾ അനുകൂലമാകുമ്പോ ൾ ഇതു രണ്ടും അന്വേഷിച്ചു പോകാനുള്ള പ്രവണതയും ഉണ്ടാകും. സമൂഹത്തിൽ ഒരു വിഭാഗത്തിന് ഉണ്ടാകുന്ന സാമ്പത്തികാഭിവൃദ്ധി ഇത്തരം സുഖാന്വേഷണത്തിലേക്കു നയിക്കുന്നു.

സോഷ്യൽ മീഡിയയാണ് പരബന്ധങ്ങൾക്കു മറ്റൊരു കാരണം. ഉദാഹരണത്തിന് സ്കൂൾ, കോളജ് കാലത്തുള്ള ചില സൗഹൃദകൂട്ടായ്മകൾ പോലും പരബന്ധങ്ങൾക്കു കാരണമാകുന്നതും അതുമൂലമുണ്ടാകുന്ന ദാമ്പത്യപ്രശ്നങ്ങൾ പൊലീസ് സ്റ്റേഷനിൽ എത്തുന്നതും വർധിക്കുന്നതായി കേരളപൊലീസ് തന്നെ പുറത്തുവിട്ട റിപ്പോർട്ടിലുണ്ട്. മാത്രമല്ല, വിവാഹമോചനത്തിനുവേണ്ടി കുടുംബകോടതിയിൽ എത്തുന്ന കേസുകളിൽ പരബന്ധം പ്രധാനപ്പെട്ട കാരണങ്ങളിലൊന്നാണ്.

പോണ്‍ വിഡിയോകള്‍ക്കു പലരും അടിമകളാണ്. സ്ക്രീനിൽ കാണുന്ന സെക്സും സ്വന്തം കിടപ്പറയിലെ സെക്സും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാത്തതുകൊണ്ടാണോ പലരും ലൈംഗികകാര്യങ്ങളിൽ അസംതൃപ്തരാകുന്നത്?

സ്ക്രീനിലെ ലൈംഗികതയും സ്വന്തം കിടപ്പുമുറിയിലെ ലൈംഗികതയും തമ്മിലുള്ള വ്യത്യാസം പലർക്കും മനസ്സിലാകാത്തത് പ്രധാനപ്പെട്ട പ്രശ്നമാണ്.

reddy-column-4

അശ്ലീല വിഡിയോകൾ കാണുന്നവര്‍ ഈ വിഡിയോയിൽ കാണുന്ന അഭിനേതാക്കളുമായി അവരുടെ പങ്കാളിയെ താരതമ്യം ചെയ്യുന്നു. ഇതിന്റെ അനന്തരഫലം വളരെ ഗുരുതരമായിരിക്കും. അത്തരം വിഡിയോകളിൽ അവർ അഭിനയിക്കുകയാണ് ജീവിക്കുകയല്ല. അത് താരതമ്യം ചെയ്യുന്നതുതന്നെ അസംബന്ധമാണ്.

സിനിമയിലെ നായകൻ നാലു പേരെ ഇടിച്ചുവീഴ്ത്തുന്നു. നിങ്ങൾക്ക് അതുപോലെ നാലുപേരെ ഒറ്റയ്ക്ക് ഇടിച്ചുവീഴ്ത്താൻ കഴിയുമോ? ഇതുപോലെയാണു ലൈംഗികവിഡിയോകളുെട കാര്യവും.

‘റീൽലൈഫ്’, ‘റിയൽലൈഫ്’ എന്നിവ തമ്മിൽ വേർതിരിച്ചറിയാൻ ആളുകൾക്ക് കഴിയണം ആളുകൾ യഥാർഥമല്ലാത്ത പ്രതീക്ഷകൾ പുലർത്തുന്നുവെങ്കിൽ, അവരുടെ ജീവിതപങ്കാളികളുമായുള്ള ലൈംഗിക ബന്ധത്തിൽ സുഖം തോന്നില്ല. ലൈംഗിക ആരോഗ്യ വിദ്യാഭ്യാസം കൃത്യമായി ലഭിക്കാത്തതിെന്‍റ ദൂഷ്യഫലം കൂടിയാണിത്.

കൗമാരപ്രായത്തിലുള്ള പെൺകുട്ടികളാണ് പലപ്പോഴും ചൂഷണത്തിന് ഇരയാകുന്നത്. വിവാഹവാഗ്ദാനം നൽകി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും പിന്നീട് ചതിക്കുകയുമാണ് ചെയ്യുന്നത്. എന്തുകൊണ്ടാണ് കൗമാരക്കാർ ഇത്തരം ചതികളിൽ പെട്ടെന്നു വീണുപോകുന്നത്?

കൗമാരബന്ധങ്ങളിൽ ലൈംഗികതയെക്കുറിച്ച് ചർച്ച ചെയ്യാനുള്ള കഴിവില്ലായ്മ കാരണം കുട്ടികൾ ഇരകളാകുന്നു. അവർക്ക് കൂടുതൽ അറിയില്ല.

വേട്ടക്കാർ അവരെ ഭീഷണപ്പെടുത്തുകയോ പ്രലോഭനങ്ങളിൽ കൊണ്ടിടുകയോ െചയ്യുന്നു. ഇത്തരം സാഹചര്യങ്ങളിൽ നിന്ന് കുട്ടികളെ മാറ്റിനിർത്തുക. അവർക്ക് കൃത്യമായ ലൈംഗികവിദ്യാഭ്യാസം നൽകുക.

സ്കൂളുകളില്‍ കിട്ടാത്ത പാഠങ്ങള്‍ വീട്ടില്‍ മുതിര്‍ന്ന വര്‍ പറഞ്ഞു െകാടുക്കുക. ആധികാരികമായ മാസികകളെയും പുസ്തകങ്ങളെയും ഇതിനാശ്രയിക്കുക. നമ്മുടെ സമൂഹത്തിൽ ഇതൊരു വലിയ വിഷയമാണെന്ന് പതിറ്റാണ്ടുകളായി ഞാൻ പരാതിപ്പെട്ടുകൊണ്ടിരിക്കുന്നു.

മൂടിവയ്ക്കപ്പെട്ട ലൈംഗികത(Closed Sex) യിൽ നിന്ന് തുറന്ന ലൈംഗികത (Open Sex) എന്ന അവസ്ഥയിലേക്കു പോകുകയാണോ മലയാളി സമൂഹം?

ഞാൻ അങ്ങനെ കരുതുന്നില്ല. എനിക്ക് നിരീക്ഷിക്കാൻ കഴിയുന്ന ഒരേയൊരു കാര്യം, മലയാളികൾ മുൻപത്തേക്കാൾ കൂടുതൽ ലൈംഗികമായ ആശങ്കകൾ പങ്കുവയ്ക്കുന്നു എന്നതാണ്. ലൈംഗികതയുടെ കാര്യത്തിൽ ഇപ്പോഴും ഗോപ്യമായ സമീപനം തന്നെയാണ് മലയാളികൾക്കുള്ളത്.

മാത്രമല്ല ‘മറ്റുള്ളവരുെട ഭാര്യയെ ഞാൻ തുറിച്ചു നോക്കും. എന്റെ ഭാര്യയെ മറ്റുള്ളവർ അങ്ങനെ നോക്കാൻ പാടില്ല’ ഈ മനോഭാവമാണ് ഒട്ടുമിക്ക പുരുഷന്മാർക്കും.

സ്ത്രീകൾക്കാകട്ടെ സുന്ദരനായ ഒരു ആണിനെ കണ്ടാ ൽ ഒന്നുനോക്കണമെന്നുണ്ട് എന്നാൽ മറ്റുള്ളവർ എന്തെങ്കിലും വിചാരിച്ചാലോ എന്നു കരുതി നോക്കാറില്ല. മലയാളിയുടെ ലൈംഗികമനോഭാവം ഇപ്പോഴും അടഞ്ഞുതന്നെയാണ്.