Tuesday 23 March 2021 03:26 PM IST : By ശ്യാമ

ദിവസം എത്ര ചുവട് നടന്നു, എത്ര കാലറി കത്തിച്ചു കളഞ്ഞു, എത്ര നന്നായി ഉറങ്ങി...? എല്ലാം ഫിറ്റ്നസ് വാച്ച് നോക്കിക്കോളും...

wathhbb54456

ശരീരത്തില്‍ ധരിക്കാവുന്ന ഫിറ്റ്നസ് ഉപകരണങ്ങള്‍ വന്നതോടെ ഫിറ്റ്നസ് ഫ്രീക്സിന് ലോട്ടറിയടിച്ച പോലെയാണ്. ഫോൺ കൊണ്ടു നടക്കുന്നത്ര പോലും ബുദ്ധിമുട്ടില്ലാതെ കൈത്തണ്ടയിൽ കിടക്കുന്നൊരു വസ്തു നമ്മുടെ ഹൃദയമിടിപ്പു തൊട്ട് ഉറക്കത്തിന്റെ ആഴം വരെ അളന്നു കൃത്യമായി പറഞ്ഞു തരുന്നു. ആഹാ... എത്ര മനോഹരമായ സൗകര്യങ്ങള്‍. ഓടുമ്പോഴും മല കയറുമ്പോഴും സൈക്ലിങ് ചെയ്യുമ്പോഴും എന്തിന് നീന്തുമ്പോൾ പോലും ഒരു പോറലുമേൽക്കാതെ വിവരങ്ങൾ തരാൻ പാകത്തിനുള്ള ഫിറ്റ്നസ് ബാന്‍ഡുകളും വാച്ചുകളും വിപണിയിൽ ധാരാളം. സ്വന്തം പോക്കറ്റിന്റെ കനത്തിനും ആവശ്യങ്ങൾക്കും സ്റ്റൈലിനും ഒക്കെ അനുസരിച്ച് ഒരെണ്ണം തിരഞ്ഞെടുക്കേണ്ട ഉത്തരവാദിത്വം മാത്രമേ ഉള്ളൂ. ബാക്കി കാര്യം ഫിറ്റ്നസ് വാച്ച് നോക്കിക്കോളും.

സമയം അറിയുക മാത്രമല്ല, പലതുണ്ട് കാര്യം

ഫിറ്റ്നസ് ബാന്‍ഡ് /വാച്ച് നമുക്ക് ചെയ്തു തരുന്ന കാര്യങ്ങ  ൾ പലതാണ്. ചിലതിൽ ലഭ്യമാകുന്ന സൗകര്യങ്ങളുടെ ഘടന മുൻകൂട്ടി നിശ്ചയിച്ചിരിക്കും. മറ്റു ചിലതിലാകട്ടേ ധാരാളം ഫീച്ചറുകളിൽ നിന്ന് ഓരോരുത്തരുടേയും ആവശ്യങ്ങൾക്കനുസരിച്ച് കസ്റ്റമൈസ് ചെയ്തെടുക്കാവുന്ന തരത്തിലും. ഉദാഹരണത്തിന് ദിവസവും എത്രയടി നടക്കണം എന്ന പരിധി സെറ്റ് ചെയ്തു വയ്ക്കാം. ജിമ്മിലും മറ്റും പോയി വർക്കൗട്ട് ചെയ്യുന്നവരാണെങ്കിൽ ഓരോ ഉപകരണവും എത്ര നേരം ഉപയോഗി  ക്കണം എന്നൊക്കെ മുന്‍കൂട്ടി ഫിക്സ് ചെയ്യാം.

ഫിറ്റ്നസ് ബാന്‍ഡ്/വാച്ച് നൽകുന്ന ചില സൗകര്യങ്ങൾ ബ്രാന്‍ഡ് അനുസരിച്ചും മോഡലിനനുസരിച്ചും വ്യത്യാസപ്പെട്ടിരിക്കും.

∙ നടപ്പ് അളക്കാം: ഒരു ദിവസം എത്രയടി എത്ര ദൂരം നടന്നു എന്ന് അറിയാം. ഒാരോരുത്തരുടെയും ആവശ്യകത അനുസരിച്ച് നടപ്പിെന്‍റ അളവ് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം.

∙ ഹൃദയത്തിനുമേലൊരു കണ്ണ്: നിങ്ങള്‍ ചെയ്യുന്ന ഓരോ പ്രവൃത്തിക്കനുസരിച്ചും ഹൃദയമിടിപ്പിന്റെ എണ്ണത്തിലും വേഗത്തിലും വരുന്ന മാറ്റം അറിയാം. സൈക്ലിങ് ചെയ്യുമ്പോഴോ മ ല കയറുമ്പോഴോ ഒക്കെ ഹൃദയമിടിപ്പു കൂടിയാൽ ചില വാച്ചുകൾ വൈബ്രേറ്റ് ചെയ്യും. അതിനനുസരിച്ച് ചെയ്യുന്ന വ്യായാമത്തിൽ മാറ്റം  വരുത്താനാകും.  

∙ കാലറി അളക്കാം: ദിവസത്തിൽ എത്ര കാലറി ഉള്ളില്‍ ചെല്ലുന്നു എന്നും വ്യായാമത്തിലൂടെ എത്ര കാലറി കത്തിച്ചു ക ളഞ്ഞു എന്നും മനസ്സിലാക്കാം. എന്തൊക്കെ ഭക്ഷണം കഴിക്കാം എന്നും എത്ര വ്യായാമം ചെയ്യണം എന്നൊക്കെയും ഇതനുസരിച്ച് പ്ലാൻ ചെയ്തെടുക്കാം.

∙ വ്യായാമത്തിന്റെ കണക്ക്: ഒ രു ദിവസം എത്രത്തോളം വ്യായാമം ചെയ്തു എന്ന് മനസ്സിലാക്കാന്‍ കഴിയും. സെറ്റ് ചെയ്താൽ ഓരോ വ്യായാമവും അതിന്റെ സമയവും അതിൽ ന ഷ്ടപ്പെട്ട കാലറിയും അറിയാം. ഉദാഹരണത്തിന് നീന്തൽ, ജിം, നടപ്പ്, സൈക്ലിങ്, ജോഗിങ്... തുടങ്ങിയവ ഒരാൾ ചെയ്യുന്നുണ്ടെങ്കില്‍ അതിൽ ഓരോന്നിനെയും കുറിച്ചറിയാ ൻ കഴിയും.

∙ ഉറക്കമളക്കും വിദ്യ: എത്ര നേരം ഉറങ്ങി എന്നു മാത്രമല്ല ഉറക്കത്തിന്റെ ഗുണനിലവാരം എത്രയെന്നു കാണിച്ചു തരാനും വഴിയുണ്ട്. ഉറക്കത്തിന്റെ ഏതൊക്കെ ഘട്ടങ്ങളിൽ കൂടി എത്ര സമയം കടന്നു പോയി എന്നു പറയാൻ പാകത്തിനുള്ള ടെക്നോളജി വരെ വന്നു കഴിഞ്ഞു.

∙ ലക്ഷ്യം പ്രീസെറ്റ് ചെയ്യാം: നടത്തം, ഓട്ടം, സൈക്ലിങ്, നീന്തൽ, ജിം വർക്കൗട്ടുകൾ തുടങ്ങി നിങ്ങൾ ചെയ്യുന്ന ഓരോ കാര്യത്തിലും എത്രത്തോളം നേട്ടം ഉണ്ടാകണം എന്ന് മുൻകൂട്ടി  നിശ്ചയിച്ചു വയ്ക്കാം. ഉദാഹരണത്തിന് ഒരു ദിവസം 10000 അടി നടക്കണമെന്നോ 100 കാലറി കത്തിച്ച് കളയണമെന്നോ ഗോൾ സെറ്റ് ചെയ്യാം. നിങ്ങൾ ആ നേട്ടം കൈവരിക്കുമ്പോൾ /കൈവരിക്കാതിരിക്കുമ്പോൾ മെഷീൻ അക്കാര്യം അലർട്ട് മാ ർഗങ്ങളിലൂടെ ഓർമിപ്പിക്കും.

∙ െഹല്‍ത് െചക്കപ്: രക്തത്തിലെ ഓക്സിജന്റെ അളവും രക്തസമ്മർദവും ഇസിജിയും ഒക്കെ അളക്കുന്ന സ്മാർട് വാച്ചുകളും നിലവിൽ ലഭ്യമാണ്.

∙ ദീർഘകാലത്തെക്കുള്ള ചുവടുവയ്പ്പ്: ഫിറ്റ്നസ് ബാൻഡു കൾ/വാച്ചുകൾ എന്നിവ സ്മാർട്‌ഫോണിലെ ആപ്പുകളുമായി ബന്ധിപ്പിച്ചാൽ ദീർഘകാലത്തേക്കുള്ള നിങ്ങളുടെ ആരോഗ്യത്തെ കുറിച്ചുള്ള വിവരങ്ങള്‍ അറിയാന്‍ സാധിക്കും. േഡാക്ടര്‍മാരുമായും വിദഗ്ധരുമായും ഈ വിവരങ്ങൾ പങ്കുവയ്ക്കാനും താരതമ്യം ചെയ്യാനും സാധിക്കും. വർക്കൗട്ടിനു വേണ്ടിയുള്ള ഒാര്‍മപ്പെടുത്തലുകള്‍ വാച്ചിൽ സെറ്റ് ചെയ്യാം. കൈയിൽ കിടന്ന് വൈബ്രേറ്റ് ചെയ്യുന്നതു കൊണ്ട് വ്യായാമം ചെയ്യാനുള്ള മുന്നറിയിപ്പുകൾ മിസ് ആകില്ല. വാച്ചുകളിൽ തന്നെ നിങ്ങൾക്കിഷ്ടമുള്ള കുറച്ച് പാട്ടുകൾ ശേഖരിച്ചു വയ്ക്കാനുള്ള സംവിധാനവും ചില ബ്രാൻഡ് നൽകുന്നുണ്ട്. വ്യായാമം ചെയ്യുന്ന സമയത്ത് ബ്ലൂടൂത് ഹെഡ്സെറ്റിൽ പാട്ട് കേൾക്കാം.

fottgwayyvvbnn4432

ആരോഗ്യകാര്യങ്ങളിൽ മാത്രമല്ല, നിത്യജീവിതത്തില്‍ ഉപകാരപ്രദമായ പല കാര്യങ്ങള്‍ക്കും സഹായകമാകുന്ന ഫിറ്റ്നസ് വാച്ചുകൾ ഉണ്ട്. വണ്ടി ഓടിക്കുമ്പോൾ ദിശ പറഞ്ഞുതരാന്‍ ഗൂഗിള്‍ മാപ്, ക്യാമറ, േവായ്സ് റിക്കോര്‍ഡര്‍, ഗെയിമുകള്‍ തുടങ്ങി ഒട്ടേെറ പുതുമകള്‍ ഇപ്പോള്‍ ഫിറ്റ്നസ് ബാന്‍ഡുകളിലും ലഭിക്കും. ഫോൺ, വണ്ടിയുടെ കീ എന്നിവ മറന്നു വ ച്ചാൽ കണ്ടുപിടിക്കാൻ സഹായിക്കുന്ന സ്മാർട് വാച്ചുകളുണ്ട്. കോൾ, മെസേജ് എന്നിവ ഫോണിൽ നോക്കാതെ വാച്ചിലൂടെ ഉപയോഗിക്കാം. ഒരു തവണ ചാർജ് ചെയ്തു വച്ചാൽ ഫോണിനെ അപേക്ഷിച്ച് വാച്ചുകളുടെ ചാർജ് ദിവസങ്ങളോളം നിൽക്കും എന്നതും എടുത്ത് പറയേണ്ട ഒരു സവിശേഷതയാണ്.

എൽഇഡി കളർ ഡിസ്പ്ലേ, ഐഒഎസ്സിലും ആൻഡ്രോയിഡിലും പ്രവർത്തന സൗകര്യം, കൂടുതല്‍ ബാറ്ററി ലൈഫ്,  സ്റ്റോേറജ് സ്േപസ് തുടങ്ങി ഒട്ടേറെ പുത്തൻ അപ്ഡേഷനുകള്‍ ഇപ്പോള്‍ വന്നു െകാണ്ടിരിക്കുന്നു.

ഫോണിനേക്കാൾ നല്ലത്

ആറു വര്‍ഷം മുന്‍പാണ് ഫിറ്റനസ് ബാന്‍ഡ് ഉപയോഗിച്ച് തുടങ്ങിയത്. ഇരുന്നു ജോ ലി ചെയ്യുന്നതുകൊണ്ട് ഫിറ്റ്നസ് കാര്യങ്ങളിൽ അ ൽപം കൂടി ശ്രദ്ധിക്കാനായിരുന്നു ഇത്. നടപ്പ്, ഉറക്കം, കാലറിയുടെ അളവ്, വർക്കൗട്ട് ഒക്കെയാണ് ഞാൻ പ്രധാനമായും ഇതിലൂടെ ശ്രദ്ധിക്കുന്നത്. ബ്ലൂടൂത് കണക്റ്റിവിറ്റിയായതുകൊണ്ട് മറ്റ് പ്രശ്നങ്ങളൊന്നും ഉണ്ടാക്കില്ലെന്നാണ് വിശ്വാസം.

സേതു ഹരീന്ദ്രൻ, അസിസ്റ്റന്റ് മാനേജർ

എസ്‌ബി‌ഐ, മൈസൂരു.

മാരത്തോണില്‍ ഞാന്‍ പങ്കെടുക്കാറുണ്ട്. അതിന്റെ കാര്യങ്ങൾ കൂടി ഉദ്ദേശിച്ചാണ് ഫിറ്റ്നസ് വാച്ച് വാങ്ങിയത്. ഫോൺ കൊണ്ടു നടക്കാനുള്ള ബുദ്ധിമുട്ടില്ല വാച്ച് ഉപയോഗിക്കാൻ.

ewahfgb444

മീനാക്ഷി ശങ്കർ.

എൽഐസി ഓഫ് ഇന്ത്യ, കോട്ടയം.

മടി മാറിക്കിട്ടി

ആപ്പുകളുമായി ബന്ധിപ്പിച്ചിട്ടുള്ള ഫിറ്റ്നസ് വാച്ചാണ് ഉപയോഗിക്കുന്നത്. ലോകമെമ്പാടുമുള്ള ആളുകളുമായി നമ്മുെട വർക്കൗട്ടിെന്‍റയും ഓട്ടത്തിന്റെയും ഒക്കെ നിലവാരം തുലനം ചെയ്യാം. മറ്റു പലരും ഉപയോഗിക്കുന്ന ടെക്നിക്കുകൾ അറിയാം. നമ്മുടെ കാര്യങ്ങൾ പറഞ്ഞും കൊടുക്കാം. അങ്ങനെ പല ഗുണങ്ങളുണ്ട്. ആവശ്യമില്ലാത്തപ്പോൾ ബ്ലൂടൂത് ഓഫ് ആക്കിയിടും. നാലു ദിവസം വരെ ചാർജ് നിൽക്കാറുണ്ട്.

അനൂപ് ശങ്കർ, പ്രോജക്റ്റ് എൻജിനീയർ,

െകാച്ചിൻ ഷിപ്‌യാർഡ്.

ആറുമാസത്തിലധികമായി ഫിറ്റ്നസ് ബാന്‍ഡ് ഉപയോഗിക്കുന്നു. വർക്കൗട്ട് ട്രാക് ചെയ്യാനാണ് വാങ്ങിയത്. മടി പിടിച്ച് വര്‍ക്കൗട്ടുകൾ ഇടയ്ക്കു വച്ച് നിർത്തി പോകാനുള്ള തോന്നൽ ബാന്‍ഡ് വന്നതോടെ മാറിക്കിട്ടി.

ജാഫർ, ബിസിനസ്സ്, കോതമംഗലം.

Tags:
  • Health Tips
  • Glam Up