Saturday 26 March 2022 12:47 PM IST : By സ്വന്തം ലേഖകൻ

പാൽപ്പൊടി പേസ്റ്റ് മുഖത്തിടുന്നത് ചർമത്തിനു ഉന്മേഷം നൽകും; വീട്ടിൽ ചെയ്യാൻ നാച്ചുറൽ ഫേഷ്യൽ മാസ്കുകൾ

milk-face-packs

മുഖ സൗന്ദര്യത്തിനും ഫ്രഷ്നസിനും വീട്ടിൽ ചെയ്യാം നാച്ചുറൽ ഫേഷ്യൽ. അഞ്ചു സ്‌പെഷൽ ഫേഷ്യൽ മാസ്കുകൾ പരിചയപ്പെടാം. 

ബനാന ഫേഷ്യൽ മാസ്ക്

പാകമെത്തിയ വാഴപ്പഴം പേസ്റ്റ് രൂപത്തിലാക്കി മുഖത്തും കഴുത്തിലും പുരട്ടണം. ഇരുപതു മിനിറ്റിനു ശേഷം തണുത്ത വെള്ളമുപയോഗിച്ച് കഴുകിക്കളയുന്നതിലൂടെ മുഖത്തിന്റെ ഫ്രഷ്നസ് വീണ്ടെടുക്കാം.

മിൽക് ഫേഷ്യൽ മാസ്ക്

കാൽക്കപ്പ് പാൽപ്പൊടി വെള്ളം ചേർത്ത് കട്ടിയായ പേസ്റ്റ് രൂപത്തിലാക്കി മുഖത്തു തേച്ചുപിടിപ്പിക്കുക. പൂർണ്ണമായും ഉണങ്ങിക്കഴിഞ്ഞതിനു ശേഷം വെള്ളം ഉപയോഗിച്ച് കഴുകുന്നതോടെ മുഖത്തിന് ഉന്മേഷം ലഭിക്കും.

ഓട്സ് ഫേഷ്യൽ മാസ്ക്

അരക്കപ്പ് ചൂടുവെള്ളത്തിൽ മുക്കാൽകപ്പ് ഓട്സ് ചേർക്കുക. വെള്ളവും ഓട്സും നന്നായി ചേർന്നു കഴിയുമ്പോൾ അതിലേക്ക് രണ്ടുടേബിൾ സ്പൂൺ തൈര്, തേൻ എന്നിവയും ഒരു മുട്ടയുടെ വെള്ളയും ചേർക്കുക. തുടർന്ന് ഈ മിശ്രിതം കട്ടിയായി മുഖത്തു തേച്ചുപിടിപ്പിച്ച് 15 മിനിറ്റോളം ഇരിക്കുക. ശേഷം വെള്ളമുപയോഗിച്ച് കഴുകിക്കളയാം.

തൈര് ഫേഷ്യൽ മാസ്ക്

മുഖം നന്നായി കഴുകിയതിനുശേഷം തൈരു തേച്ച് 20 മിനിറ്റ് വയ്ക്കുന്നതു തന്നെ മുഖകാന്തി വർധിപ്പിക്കും. ഓറഞ്ച് ജ്യൂസിൽ തൈരു മിക്സ് ചെയ്ത് അഞ്ചു മിനിറ്റ് ഇരിക്കുന്നതും മുഖം ഫ്രഷ് ആക്കും.

നാരങ്ങാ ഫേഷ്യൽ മാസ്ക്

ഒരു നാരങ്ങയിൽ നിന്നുള്ള നീരിനൊപ്പം കാൽകപ്പ് ഒലീവ് ഓയിലോ ആൽമണ്ട് ഓയിലോ ചേർത്ത് മുഖത്തു പുരട്ടുന്നത് മുഖകാന്തി വർധിപ്പിക്കും.

Tags:
  • Glam Up
  • Beauty Tips