Friday 11 November 2022 04:06 PM IST : By സ്വന്തം ലേഖകൻ

സിമ്പിളായി തയാറാക്കാം പ്രാതല്‍; വണ്ണം കുറയ്ക്കാന്‍ സഹായിക്കും ലോ കാലറി ‘ഗ്രീൻ’ ബ്രേക്ക്ഫാസ്റ്റ്, ആഹാരങ്ങള്‍ ഇവയൊക്കെ

greenn754677

ദിവസവും പ്രഭാതഭക്ഷണമായി ദോശ, ഇഡ്ഡലി, പുട്ട്, ചപ്പാത്തി, അപ്പം ഒക്കെ കഴിച്ചു ബോറടിച്ചുവെങ്കില്‍ കൂടുതൽ വ്യത്യസ്തവും പോഷകസമ്പന്നവുമായ ബ്രേക്ക്ഫാസ്റ്റ് തയാറാക്കാം. വണ്ണം കുറയ്ക്കാന്‍ സഹായിക്കുന്ന കാലറി കുറവുള്ള ഭക്ഷണ രീതിയാണ് ഗ്രീൻ ബ്രേക്ക്ഫാസ്റ്റ്. 

ഗ്രീൻ ബ്രേക്ക്ഫാസ്റ്റില്‍ അത്യാവശ്യം ഉൾപ്പെടുത്തേണ്ട ആഹാരങ്ങള്‍ ഇവയാണ്.. 

1. ഒരു ചപ്പാത്തി അല്ലെങ്കിൽ ദോശ. അതിനൊപ്പം കറിയായി പച്ചക്കറി സ്റ്റ്യൂ തിരഞ്ഞെടുക്കാം.

2. ഏതെങ്കിലും രണ്ടു പഴവർഗങ്ങൾ. ഉദാഹരണത്തിന് ഏത്തപ്പഴം പുഴുങ്ങിയതോ രണ്ടു കഷ്ണം ആപ്പിളോ, പപ്പായയോ അങ്ങനെയെന്തെങ്കിലും സ്ഥിരമായി കഴിക്കണം.

3. പച്ചക്കറി സ്റ്റ്യൂവിനു പുറമേ പച്ചക്കറികൾ പച്ചയായി തന്നെ കഴിക്കണം. അതിനായി തക്കാളി, കാപ്സിക്കം, വെള്ളരി, സവാള എന്നിവ വിനാഗിരിയോ നാരങ്ങാനീരോ ചേർത്തു ഗ്രീൻ സാലഡ് തയാറാക്കാം. 

4. നട്സ്- തലേദിവസം വെള്ളത്തിൽ ഇട്ടുവച്ച് കുതിർത്തിയ ബദാം നാലഞ്ചെണ്ണം, അല്ലെങ്കിൽ കശുവണ്ടിയോ കപ്പലണ്ടിയോ അങ്ങനെയെന്തെങ്കിലും കഴിക്കാം.

5. കുടിക്കാൻ അധികം പാൽ ചേർക്കാത്ത ചായ, അല്ലെങ്കിൽ പാലുംവെള്ളം.

6. തലേദിവസം വെള്ളത്തിൽ കുതിർത്തു വച്ചു മുളപ്പിച്ച ചെറുപയർ രണ്ട് ടീസ്പൂൺ. 

ഇത്രയും വിഭവങ്ങൾ കൃത്യമായ അളവിൽ ഉൾപ്പെടുത്തി പ്രഭാതഭക്ഷണം ക്രമീകരിച്ചുനോക്കൂ. ഭക്ഷണം കൂടുതൽ പോഷകസമ്പന്നവുമാക്കാം. സാലഡും പഴവർഗങ്ങളും പച്ചക്കറിയും ചെറുപയറുമൊക്കെ തലേന്നു കിടക്കും മുൻപേ തയാറാക്കി വയ്ക്കാം. പ്രഭാതഭക്ഷണം എളുപ്പത്തിൽ കഴിക്കുകയും ചെയ്യാം. 

Tags:
  • Health Tips
  • Glam Up