Saturday 12 June 2021 03:04 PM IST : By സ്വന്തം ലേഖകൻ

കോവിഡ് കാലത്ത് വീട്ടിനുള്ളിൽ റെഡിയാക്കാം ആരോഗ്യം പകരും ജിം; ബജറ്റിനനുസരിച്ച് ജിം ഒരുക്കാൻ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

exccnb677bjhh556

ആരോഗ്യത്തിന്റെ കാര്യത്തിൽ ഒരിക്കലും ഒ ത്തുതീർപ്പ് പാടില്ലെന്നാണ് കോവിഡ് കാ ലം പഠിപ്പിച്ചത്. കോവിഡിന്റെ രണ്ടാം വരവിന്റെ ഈ സമയത്തും  മറക്കരുതാത്ത പ്രധാന കാര്യം ആ രോഗ്യം സംരക്ഷിക്കാൻ  ഒരൽ‌പം സമയം ദിവസവും മാറ്റിവയ്ക്കണമെന്നാണ്. വ്യായാമത്തിനായി ജിമ്മിലേക്ക് പോകണമെന്നില്ല. വീട്ടിൽ‌ തന്നെ ആവശ്യങ്ങളറിഞ്ഞ് ജിം ഒരുക്കിയാൽ മതി. കുടുംബത്തിൽ എല്ലാവരുടെയും ആരോഗ്യം ഉറപ്പാക്കാം.

ആഴ്ചയിൽ അഞ്ച് ദിവസവും അരമണിക്കൂർ വീതമെങ്കിലും വ്യായാമത്തിനായി മാറ്റിവയ്ക്കാം. വീട്ടിലൊരു ജിം ഒരുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

ആവശ്യമനുസരിച്ച് വേണം ജിം

ഓടാനും നടക്കാനും പുറത്തിറങ്ങാൻ ഉദ്ദേശമില്ലാത്തവരാണെങ്കിൽ ജിമ്മിൽ ഏറ്റവും ആവശ്യം കാർഡിയോ മെഷീനാണ്. കാരണം ശരീരത്തിലെ കാലറി എരിയിച്ചുകളയാൻ ഏറ്റവും സഹായിക്കുന്നത് കാർഡിയോ വ്യായാമങ്ങളാണ്.  ട്രെഡ്മിൽ, റോയിങ് മെഷീൻ, ഇൻഡോർ സൈക്ലിങ്, സ്‌റ്റെയർ ക്ലൈംബർ, എല്ലിപ്റ്റികൽ എന്നിവയാണ് പ്രധാന കാർഡിയോ മെഷീനുകൾ. പത്തു വയസു മുതൽ കുട്ടികൾക്കും കാർഡിയോ മെഷീനുകൾ ഉപയോഗിക്കാം.

exerciiddse45566

25000 മുതൽ

വീട്ടിലേക്ക് ജിം തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട മറ്റൊരു പ്രധാന കാര്യം ബജറ്റാണ്. 25000 രൂപ മുതൽ ലക്ഷങ്ങൾ വരെ ജിമ്മിനായി ചെലവാക്കുന്നവരുണ്ട്. 100 സ്ക്വയർ ഫീറ്റു മുതൽ 1000 സ്ക്വയർ ഫീറ്റ് വരെ വലുപ്പമുള്ള ജിം വീടുകളിൽ ഉണ്ടാക്കാം. ബജറ്റ് അനുസരിച്ചായിരിക്കും ഉപകരണങ്ങളുടെ സംവിധാനം ഒരുക്കുന്നത്. എല്ലാ സൗകര്യങ്ങളോടും കൂടിയ ജിമ്മാണ് ആവശ്യമെങ്കിൽ പ്രധാന പേശികൾക്കെല്ലാം വ്യായാമം കിട്ടുന്ന മെഷീൻസ് ഉൾപ്പെടുത്താം.

മിനിമം ബജറ്റിൽ ഒരുക്കുന്ന ജിമ്മിൽ ഒരു കാർഡിയോ മെഷീൻ, കുറച്ച് വെയിറ്റ്സ്... ഇത്രയും മതി. ഏ കദേശം ഒരു ലക്ഷം രൂപ വരെ ബജറ്റുണ്ടെങ്കിൽ എല്ലാ തരം മെഷീനുകളും   ഉൾപ്പെടുത്താം.  മെഷീനുകളുടെ ക്വാളിറ്റിയും ബ്രാൻഡും മാറുന്നതിനനുസരിച്ച് വിലയിലും വ്യത്യാസം വരും.

ചെറിയ രീതിയൽ മാത്രം വ്യായാമം ചെയ്യാൻ ഇഷ്ടപ്പെടുന്നവർക്ക് വീട്ടിൽ ചെറിയൊരു പ്രീ വെയിറ്റ് ജിം ധാരാളമാണ്. ഡംബൽ, ബാർ, പ്ലെയിറ്റ്സ് തുടങ്ങി ഏതും ഇതിൽ ഉപയോഗിക്കാം. ഫിറ്റ്നസ് നിലനിർത്തുക എന്നതു മാത്രമാണ് ഇത്തരം വെയിറ്റ് എക്സർസൈസുകൾ കൊണ്ട് ഉദ്ദേശിക്കുന്നത്.

exercccbbb665vb

കണ്ണാടിയും ശുദ്ധവായുവും

വർക്  ഔട്ട് ചെയ്യുന്നത് സ്വയം കാണാനായി വലിയ കണ്ണാടി ജിം സ്പേസിൽ ഉപയോഗിക്കാം. എതിർ ദിശയിലുള്ള ഭിത്തിയിൽ വേണം കണ്ണാടി സെറ്റ് ചെയ്യാൻ. മുകൾ വശം മുതൽ നിലം വരെ തൊടുന്ന കണ്ണാടിയാണ് തിരഞ്ഞെടുക്കേണ്ടത്. വ്യായാമം ചെയ്യുമ്പോൾ ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങൾ തിരിച്ചറിയാനും വർക് ഔട്ടിന്റെ സമയത്ത് കൂടുതൽ പൊസിറ്റീവ് എനർജി ലഭിക്കാനും ഇത് സഹായിക്കും.

നല്ല കാറ്റും വെളിച്ചവുമുള്ള സ്ഥലം വേണം ജിമ്മിനായി തിരഞ്ഞെടുക്കാൻ.

വരാന്തയിലോ, ടെറസിന് മുകളിലോ ജിം സെറ്റ് ചെയ്യാം. മുറിക്കുള്ളിലാണെങ്കിൽ ജനാലയ്ക്കരികിലായി വേണം ജിം ഒരുക്കാൻ. ഓരോ പ്രായത്തിലുമുള്ളവർ വ്യായാമം ചെയ്യുമ്പോൾ പല ശീലങ്ങളാകും പിന്തുടരുക.

മുതിർന്നയാള്‍ക്ക് വ്യായാമത്തിനൊപ്പം വാ ർത്ത കേൾക്കണമെന്നുണ്ടെങ്കിൽ ടെലിവിഷൻ കൂടി ജിം ഉപകരണങ്ങളുടെ മുന്നിലായി സെറ്റ് ചെയ്യാം. പാട്ട് കേൾക്കാൻ ഇഷ്ടമുള്ളവർക്ക് ഒാഡിയോ സിസ്റ്റം ഉപയോഗിക്കാം. ടെറസിന് മുകളിൽ  ജിം സെറ്റ് ചെയ്യുന്നത് പ്രകൃതിയോട് ഏറ്റവും ഇണങ്ങി വ്യായാമം ചെയ്യാൻ സഹായിക്കും. രാവിലെയും വൈകുന്നേരങ്ങളും ആണ് ടെറസിനു മുകളി ൽ വ്യായാമം ചെയ്യാൻ യോജിച്ച സമയം.

1_58_167

മഴയും വെയിലും കൊള്ളാതെ

ജിം ഉപകരണങ്ങൾ സംരക്ഷിക്കുകയെന്നതാണ് വീട്ടിലെ ജിമ്മിൽ ശ്രദ്ധിക്കേണ്ട കാര്യം. വീടിന് മുകളിലെ  റൂ ഫ് ചെയ്ത ടെറസിൽ മാത്രമേ ഉപകരണങ്ങൾ സൂക്ഷിക്കാവൂ.  മഴച്ചാറ്റൽ കൊള്ളാതെ വയ്ക്കുക. വെയിലത്ത്  ഇവ വയ്ക്കരുത്.

ആഴ്ചയിൽ ഒരു ദിവസമെങ്കിലും ഉപകരണങ്ങൾ പൊടിയും ഫംഗസും തുടച്ച് വൃത്തിയാക്കണം.ഒരാഴ്ച യിൽ കൂടുതൽ ഉപയോഗിക്കാതിരുന്നാൽ ഇടക്കിടെ ഓൺ ചെയ്ത് പ്രവർത്തനക്ഷമമാണെന്ന് ഉറപ്പാക്കണം. ഒരേ വ്യായാമം തന്നെ നിത്യവും ആവർത്തിച്ചാൽ അതു ബോറടിച്ചു തുടങ്ങും. പകരം എണ്ണവും രീതിയും മാറ്റി  പരീക്ഷിക്കാം.

_BAP8636

ഉന്മേഷം പകരും വസ്ത്രം

വിട്ടിലെ ജിം അല്ലേ, വീട്ടിലെ വേഷത്തിൽ വ്യായാമം ചെയ്തു കളയാം എന്ന് ഓർക്കരുത്. കായിക പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോഴും വിയർക്കുമ്പോഴും ശരീരത്തിന് ഏറ്റവും സുഖകരമായ വസ്ത്രങ്ങൾ മാത്രമേ ധരിക്കാവൂ. കോട്ടനിലും  നിറ്റഡ് മെറ്റീരിയലിലുമുള്ള   വസ്ത്രം വേണം  തിരഞ്ഞെടുക്കാൻ.

ട്രെഡ്മിൽ കൂടുതൽ സമയം ഉപയോഗിക്കുന്നവർക്ക്  ഷോർട്സോ ആങ്കിൾ ലെങ്ത് ലെഗിൻസോ ധരിക്കാം. ഫു ൾ സ്ലീവ് ഡ്രസ്സുകളേക്കാൾ അയവുള്ള ചെറിയ സ്ലീവോ, സ്ലീവ് ലെസ് ഉടുപ്പോ ഉപയോഗിക്കാം. വിയർപ്പ് ഒപ്പിയെടുക്കുന്ന തരത്തിലുള്ള ജിം വെയറുകൾ വിപണികളിൽ ഉണ്ട്. ഏത് വ്യായാമവും തുടങ്ങും മുൻപ് വാം അപ്പും സ്ട്രെച്ചിങ്ങും ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കണം.  

വിവരങ്ങൾക്ക് കടപ്പാട്: ബിന്ദു പ്രകാശ്, ബി ഫിറ്റ് ജിം, കടവന്ത്ര, കൊച്ചി

Tags:
  • Health Tips
  • Glam Up