Thursday 28 April 2022 02:55 PM IST : By സ്വന്തം ലേഖകൻ

വിട്ടുമാറാത്ത പനിയും ശരീരത്തിൽ ചുവന്നു പൊങ്ങിയ പാടും, നാവിൽ കുമിളകൾ; കൊല്ലത്ത് കുട്ടികളിൽ രോഗബാധ, തക്കാളി പനിയെന്ന് സംശയം!

kollam-baby-hand.jpg.image.845.440

കൊല്ലം കൊട്ടാരക്കര അവണൂർ ഭാഗത്ത് കുട്ടികളിൽ പനി പടരുന്നു. തക്കാളി പനിയെന്ന് സംശയം. കൊട്ടാരക്കര നഗരസഭ ഒന്നാം വാർഡിലും നെടുവത്തൂർ പഞ്ചായത്ത് അഞ്ചാം വാർഡിലും ഉൾപ്പെട്ട അവണൂർ ഭാഗത്താണ് രോഗബാധിതരേറെ. പനി ബാധിച്ച 8 കുട്ടികളെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അങ്കണവാടിയിലെ കുട്ടികളിലാണ് കൂടുതൽ പനി ബാധിതരെന്നാണ് വിവരം.

വിട്ടുമാറാത്ത പനിയും ശരീരഭാഗങ്ങളിലെ ചുവന്ന് പൊങ്ങിയ നിറവും ആണ് ലക്ഷണം. ചില കുട്ടികൾക്ക് നാവിലും കുമിളകൾ ഉണ്ട്. ആഹാരം കഴിക്കാതെ വന്നതോടെ ഡോക്ടർമാരെ സമീപിക്കുകയായിരുന്നു. തക്കാളി പനിയുടെ ലക്ഷണമാണെന്നാണ് ഡോക്ടർമാർ പറയുന്നത്. പരിശോധന ആരംഭിച്ചെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.

Tags:
  • Health Tips
  • Glam Up