Friday 13 September 2024 12:20 PM IST : By സ്വന്തം ലേഖകൻ

പ്രസവ വേദനയും മാനസികസമ്മർദ്ദവും കുറയ്ക്കും ‘വാട്ടർ ബർത്ത്’; കൊച്ചിയില്‍ വാട്ടർ ബർത്തിങ്ങ് സെന്റർ ഒരുക്കി കിൻഡർ ഹോസ്പിറ്റൽസ്

amala-kinder

വാട്ടർ ബർത്തിങ്ങ് സെന്റർ അത്യാധുനിക സൗകര്യങ്ങളോടുകൂടി കിൻഡർ ഹോസ്പിറ്റൽസ് കൊച്ചിയിൽ.

അത്യാധുനിക സൗകര്യങ്ങളോടുകൂടി കിൻഡർ ഹോസ്പിറ്റൽസ് കൊച്ചിയിൽ വാട്ടർ ബർത്തിങ്ങ് സെന്റർ  ആരംഭിച്ചിരിക്കുന്നു. ഗർഭകാലം ആഘോഷമാക്കുക എന്ന ലക്ഷ്യത്തോടുകൂടി പ്രവർത്തിച്ചു വരുന്ന കിൻഡർ ഹോസ്പിറ്റൽസിന്റെ ഈ പുതിയ സംവിധാനം ഗർഭിണികൾക്ക് പ്രത്യേക അനുഭവം ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ കൂടിയാണ് ആരംഭിച്ചത് . പ്രസവസമയത്തെ വേദന കുറക്കുന്നതിലും, അമ്മയ്ക്കും കുഞ്ഞിനും മികച്ച അന്തരീക്ഷമൊരുക്കുന്നതിലും വാട്ടർ ബെർത്തിങ് സഹായിക്കും.  പ്രത്യേക പരിശീലനം നേടിയ  ഡോക്ടർമാരുടേയും നേഴ്സ്മാരുടേയും സാന്നിധ്യത്തിൽ ഈ പ്രസവ രീതി മികച്ച സുരക്ഷ ഉറപ്പുവരുത്തുന്നു. ഉയർന്ന നിലവാരത്തിലുള്ള Labour Room, OT, NICU (Neonatal Intensive Care Unit) സേവനങ്ങളുടെ പിൻബലത്തിലാണ് കിൻഡർ ഹോസ്പിറ്റൽസ് കൊച്ചിയിൽ വാട്ടർ ബർത്തിങ്ങ് സെന്റർ ഒരുക്കിയിരിക്കുന്നത് .

എന്താണ് വാട്ടർ ബർത്ത്?

വാട്ടർ ബർത്ത് ഡെലിവറിയിൽ  പ്രസവത്തിന്റെ പ്രധാന ഘട്ടം ചെറു ചൂടുള്ള വെള്ളം (37.5oC) നിറഞ്ഞ ടബ്ബിൽ നടത്തുന്നു. ഈ പ്രക്രിയ്യയിലൂടെ പ്രസവ വേദനയും മാനസികസമ്മർദ്ദവും കുറയ്ക്കാൻ കഴിയുന്നു. അമ്മയ്ക്കും കുഞ്ഞിനും കൂടുതൽ സുഖകരവും ശാന്തവുമായ അന്തരീക്ഷം സൃഷ്ടിക്കാനും ഈ പ്രസവ രീതി അനുയോജ്യമാണ്. RO വാട്ടർ (Reverse Osmosis) ആണ് വാട്ടർ ബർത്തിങ്ങിനായി ഉപയോഗിക്കുന്നത്. അത് കൊണ്ട് തന്നെ മറ്റ് ഇൻഫെക്ഷൻസോ അലർജിയോ അമ്മയ്ക്കോ കുഞ്ഞിനോ ഉണ്ടാവുകയില്ല.

വാട്ടർ ബർത്ത് കൊണ്ടുള്ള ഗുണങ്ങൾ?

പ്രസവ സമയത്ത് അമ്മ ചെറു ചൂടുള്ള വെള്ളത്തിൽ ഇറങ്ങിയിരിക്കുന്നതിനാൽ പ്രസവസമയത്ത് ഉണ്ടാകുന്ന വേദനയെ കുറയ്ക്കുവാൻ സാധിക്കുന്നു. മാത്രമല്ല ഇത് പ്രസവ ദൈർഘ്യം കുറയ്ക്കുന്നു എന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. ഈയൊരു പ്രക്രിയ്യയിലൂടെ പ്രസവസമയത്ത് ഉണ്ടാകുന്ന പരിക്കുകളെ (Tear) നമുക്ക് ഒഴിവാക്കാൻ സാധിക്കുന്നു. ഈ ഒരു പ്രസവ രീതി ഒരു പരിധിവരെ പ്രസവസമയത്ത് ഉണ്ടാകുന്ന മാനസിക സംഘർഷത്തെയും ഉത്കണ്ഠയെയും  മറ്റും ലഘൂകരിക്കുന്നു. വെള്ളത്തിൽ അമ്മയ്ക്ക് വിശ്രമം ലഭിക്കുകയും പ്രസവത്തെ കൂടുതൽ അനായാസം ആക്കുകയും ചെയ്യുന്നു.

വാട്ടർബർത്ത് എന്ന പ്രസവ രീതിയിലൂടെ കുഞ്ഞിനും കൂടുതൽ സുഖപ്രദമായ ഒരു ജനനമാണ് ഉണ്ടാവുന്നത്, അത് കുഞ്ഞിന് ജനന സമയത്ത് ഉണ്ടാകാവുന്ന ബുദ്ധിമുട്ട് ഇല്ലാതാക്കുന്നു, കാരണം കുഞ്ഞുങ്ങൾ അമ്മയുടെ ഗർഭപാത്രത്തിൽ ഒമ്പത് മാസത്തോളം അമിനിയോട്ടിക് ദ്രാവകത്തിൽ കിടക്കുന്നതിനാൽ ഈ വാട്ടർ ബർത്ത് എന്ന രീതി കുഞ്ഞിന് സ്വാഭാവിക  പ്രക്രിയ്യയായി തോന്നുന്നു,  പ്രസവ ശേഷം അമ്മയുടെ നെഞ്ചിലേക്കാണ് കുട്ടിയെ കിടത്തുന്നത്. ഇത് മൂലം കുട്ടി ജനിക്കുമ്പോൾ തന്നെ അമ്മയുമായി സ്കിൻ ടു സ്കിൻ കോൺടാക്ട് ആണ് വരുന്നത്. അത് കൊണ്ട് കുഞ്ഞ് വളരെ ശാന്തമായി കാണപ്പെടുന്നു.

kinder-002

വെള്ളത്തിനടിയിൽ പ്രസവം നടക്കുന്നതുകൊണ്ട് കുട്ടിക്ക് ശ്വസിക്കാൻ തടസ്സം ഉണ്ടാകാൻ സാധ്യതയുണ്ടോ?

കുട്ടി അമ്മയുടെ ഗർഭപാത്രത്തിൽ ഒമ്പത് മാസത്തോളം അമ്നിയോട്ടിക് ദ്രാവകത്തിൽ കിടക്കുന്നതിനാൽ ഈ വാട്ടർ ബർത്ത് എന്ന പ്രസവ രീതി കുഞ്ഞിന് കൂടുതൽ സുഖപ്രദമാകുന്നു, കുഞ്ഞിന് ശ്വാസതടസമോ മറ്റു ബുദ്ധിമുട്ടുകളോ ഒന്നും തന്നെ ഉണ്ടാകുന്നില്ല.

വാട്ടർ ബർത്ത് തിരഞ്ഞെടുക്കുമ്പോൾ എന്തൊക്കെ മുൻകരുതലുകളാണ് എടുക്കേണ്ടത്?

ആദ്യം തന്നെ അമ്മയുടെ ആരോഗ്യനില തൃപ്തികരമാണെന്നും വാട്ടർ ബർത്തിനു അനിയോജ്യമാണെന്നും ഗൈനെക്കോളജിസ്റ് വിലയിരുത്തേണ്ടതുണ്ട്. മാസം തികയാതെയുള്ള പ്രസവത്തിലും ഈ മാർഗ്ഗം ശുപാർശ ചെയ്യാൻ സാധിക്കില്ല. ഗർഭകാലത്ത് പ്രമേഹവും ഉയർന്ന രക്തസമ്മർദ്ദവും ഉണ്ടെങ്കിൽ വാട്ടർ ബർത്ത് ഒഴിവാക്കണം. കുട്ടിക്ക് ഭാരം കുറവ്, ഇരട്ടകുട്ടികൾ, മുന്നേ സിസേറിയൻ കഴിഞ്ഞിട്ടുള്ളവർ, എന്നീ സാഹചര്യങ്ങളിൾ ഉള്ളവർക്ക് വാട്ടർ ബർത്ത് അനുയോജ്യമല്ല.  

പ്രസവ സമയത്ത് അമ്മയുടെയോ കുഞ്ഞിന്റെയോ ആരോഗ്യത്തിൽ എന്തെങ്കിലും സങ്കീർണതകൾ ഉണ്ടായാൽ എന്ത് ചെയ്യും?

അസാധാരണമായ ഹൃദയമിടിപ്പ് അമിത രക്തസ്രാവം അല്ലെങ്കിൽ മറ്റ് സങ്കീർണ്ണതകൾ എന്നിങ്ങനെ അമ്മയിലോ കുഞ്ഞിലോ എന്തെങ്കിലും അസ്വസ്ഥതയുടെ ലക്ഷണങ്ങൾ കണ്ടാൽ വാട്ടർ ബർത്തിങ് പ്രസവ രീതി ഒഴുവാകാവുന്നതാണ്. തുടർന്ന് മികച്ച labour room, OT, NICU (Neonatal Intensive Care Unit) സേവനങ്ങളുടെ പിൻബലത്തിൽ പരിചരണം അമ്മയ്ക്കും കുഞ്ഞിനും ഉറപ്പ് വരുത്തുന്നു.

വാട്ടർ ബർത്ത്നെ പറ്റി കൂടുതൽ വിവരങ്ങൾക്കായി ഈ നമ്പറിൽ ബന്ധപ്പെടുക:  9633 566 833

kinder-hospital001
Tags:
  • Health Tips
  • Glam Up