Saturday 23 April 2022 03:30 PM IST : By സ്വന്തം ലേഖകൻ

കണ്ടെത്താം കുട്ടികളിലെ പഠനവൈകല്യം; വായന, എഴുത്ത്, കണക്ക് ഇവ പഠിക്കാൻ കുട്ടിക്ക് തടസ്സമുണ്ടോ?

learning-disability44

പഠന വൈകല്യങ്ങൾ നേരത്തെ കണ്ടെത്തിയാൽ പരിഹാരം കൂടുതൽ എളുപ്പമായി.

∙ ഡിസ്‌ലക്സിയ (Dislexia): വായനയെ മടുപ്പിക്കും. ചൂണ്ടിയും തപ്പിത്തടഞ്ഞുമായിരിക്കും വായന. അക്ഷരങ്ങൾ വിട്ടുപോകുക, കൂട്ടിച്ചേർക്കുക, ആദ്യത്തെ അക്ഷരം മാത്രം കാണുക , ഊഹിച്ചു വായിക്കുക, വിരാമ ചിഹ്നങ്ങൾ ശ്രദ്ധിക്കാതിരിക്കുക എന്നിവ ഉണ്ടാകും.

∙ ഡിസ്ഗ്രാഫിയ (Disgraphia) : സാവധാനം എഴുതുക, മോശം കയ്യക്ഷരം, വിചിത്രമായ രീതിയിൽ പെൻസിൽ പിടിക്കുക, വരികളിലെ അകലം തെറ്റുക, വിരാമ ചിഹ്നങ്ങ ൾ ഇടാതിരിക്കുക വലിയ അക്ഷരം, ദീർഘം, വള്ളി എന്നിവ വിട്ടുപോകുക ബിയും ഡിയും തമ്മിൽ  മാറിപ്പോകുക ഇവ കാണു ന്നെങ്കിൽ എഴുത്തിനെ തടസ്സപ്പെടുത്തുന്ന ഡിസ്ഗ്രാഫിയ ആകാം കാരണം.

ഡിസ്കാൽക്കുലിയ (Dyscalculia) : ഇക്കൂട്ടർക്ക് കണക്ക് തീരെ വഴങ്ങില്ല. കൂട്ടാനും കുറയ്ക്കാനും പ്രയാസമായിരിക്കും. ഗുണനപട്ടികകൾ ഓർത്തുവയ്ക്കാൻ സാധിക്കില്ല. സംഖ്യകൾ മറിച്ചു വായിക്കും. അറുപത്തിയൊന്ന് പതിനാറായിപ്പോകാം ഇവർക്ക്.

ചിലരിൽ സമ്മിശ്രപഠന വൈകല്യം (mixed learning disability) ഉണ്ടാകാം. കാഴ്ചക്കുറവ്, കേ ൾവിക്കുറവ്, ചിലതരം അപസ്മാരങ്ങൾ തുടങ്ങിയ ശാരീരിക രോഗങ്ങൾ പഠനപ്രശ്നങ്ങൾ മൂലമുണ്ടാകാം.

അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്റ്റിവിറ്റി (ADHD) വിഷാദരോഗം, ഉത്കണ്ഠാരോഗങ്ങൾ, ലഹരിവസ്തുക്കളുടെ ഉപയോഗം എന്നിവയും പഠനപ്രശ്നങ്ങളുടെ ഭാഗമായി വരാം. എട്ടു വയസ്സു മുതൽ കുട്ടികളെ നിരീക്ഷിച്ച് പഠനവൈകല്യം കണ്ടെത്താൻ ശ്രമിക്കുക.

കടപ്പാട്: ഡോ. പ്യാരി ജോസഫ്, കൺസൽറ്റന്റ് സൈക്യാട്രിസ്റ്റ്, ജനറൽ ഹോസ്പിറ്റൽ, എറണാകുളം

Tags:
  • Health Tips
  • Glam Up