31 വയസുണ്ട്. ആർത്തവസമയത്തുള്ള തലവേദനയാണ് എന്റെ പ്രശ്നം. കഴിഞ്ഞ രണ്ടു വർഷമായി മൂന്നു ദിവസം മാത്രമെ രക്തസ്രാവമുള്ളൂ. ഇതുകൊണ്ടാണോ തലവേദന വരുന്നത്? ഹീമോഗ്ലോബിൻ അളവ് ഒൻപതാണ്. തൈറോയ്ഡ് അളവും നോർമലാണ്? നല്ല തോതിൽ മുടികൊഴിച്ചിലുമുണ്ട്. തലവേദനയും മുടികൊഴിച്ചിലും മാറാൻ എന്താണ് ചെയ്യേണ്ടത്?
A ആർത്തവസമയത്ത് കുറച്ച് തലവേദനയും ക്ഷീണവും തോന്നുന്നത് സാധാരണമാണ്. പലരിലും കാണാറുണ്ട്. മറ്റു രോഗാവസ്ഥകളില്ലെങ്കിൽ ഇതിനെപ്പറ്റി കൂടുതൽ വിഷമിക്കേണ്ട. എന്നാൽ സാധാരണയേക്കാൾ കൂടുതൽ ബുദ്ധിമുട്ടുകൾ കാണുന്നുണ്ടെങ്കിൽ വിശദമായ മെഡിക്കൽ പരിശോധന നടത്തി കുഴപ്പങ്ങളൊന്നുമില്ല എന്നു മനസ്സിലാക്കുന്നത് നല്ലതാണ്. ഹീമോഗ്ലാബിൻ നില കൂടേണ്ടതുണ്ട്. ഇതിനായി അയൺ ഗുളികകൾ കഴിക്കാം. ഒപ്പം പോഷകസമൃദ്ധമായ ഇലക്കറികളും പച്ചക്കറികളുമൊക്കെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുകയും വേണം. ഇത് മുടികൊഴിച്ചിൽ കുറയ്ക്കാനും സഹായിക്കും.
കടപ്പാട്:
േഡാ. സുഭദ്രാ നായർ
കൺസൽറ്റന്റ് ഗൈനക്കോളജിസ്റ്റ്,
േകാസ്മോപൊളിറ്റൻ േഹാസ്പിറ്റൽ,
തിരുവനന്തപുരം. ഡയറക്ടർ ആൻഡ് പ്രഫസർ
(റിട്ട.), ഡിപാർട്മെന്റ് ഒാഫ് ൈഗനക്കോളജി,
െമഡിക്കൽ േകാളജ്, തിരുവനന്തപുരം