Tuesday 06 September 2022 03:50 PM IST : By സ്വന്തം ലേഖകൻ

‘ആഹാരത്തിൽ ഉപ്പ്, മധുരം, കൊഴുപ്പ് എന്നിവ പരമാവധി നിയന്ത്രിക്കണം’; വാർധക്യം ഉൻമേഷത്തോടെ, ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍

_REE1283

വാർധക്യത്തിലെത്തിയാൽ കൈ വേദന, മുട്ടുവേദന തുടങ്ങിയ പ്രശ്നങ്ങളോർത്ത് വ്യായാമം തന്നെ ചെയ്യാൻ മടിക്കും ചിലർ. ജീവിതശൈലി രോഗങ്ങൾ കാരണം പോഷണം വേണ്ട വാർധക്യത്തിൽ ഭക്ഷണം വേണ്ടെന്നു കരുതുന്നവരും, രോഗമുണ്ടെന്ന കാര്യമേ ചിന്തിക്കാതെ എല്ലാ ഭക്ഷണവും കഴിക്കുന്നവരുമുണ്ട്. അറിയാം ആരോഗ്യത്തിലും ഭക്ഷണത്തിലും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

∙ വാർധക്യത്തിൽ ഊർജസ്വലരായിരിക്കാൻ ശ്രദ്ധിക്കണം. കട്ടിലിൽ കിടന്നും അധികനേരം ടിവി കണ്ടിരുന്നും സമയം കളയാതെ മുറ്റത്തു കൂടി നടക്കാനും ചെടികൾക്ക് വെള്ളമൊഴിക്കാനുമൊക്കെ സമയം കണ്ടെത്തണം. പേശികളും സന്ധികളും ചലിപ്പിക്കാൻ ഇതുവഴി കഴിയും.

∙ ശ്വാസകോശത്തെ ബലപ്പെടുത്തുന്ന ശ്വസനവ്യായാമങ്ങൾ പതിവായി ചെയ്യാം. 

∙ പ്രായമാകുമ്പോൾ എല്ലുകളുടെ ബലം കുറയും. അതിനാൽ കാത്സ്യം അടങ്ങിയ പാൽ, പാലുൽപന്നങ്ങൾ, ഇലക്കറികൾ, പയറുവർഗങ്ങൾ, ചെറുമീനുകൾ എന്നിവ ആ ഹാരത്തിൽ ഉൾപ്പെടുത്തണം. ആവശ്യമെങ്കിൽ ഡോക്ടറുടെ നിർദേശപ്രകാരം കാത്സ്യം സപ്ലിമെന്റും കഴിക്കാം. വൈറ്റമിൻ സപ്ലിമെന്റ്, നാഡീവ്യൂഹത്തിനു ഉണർവു നൽകുന്ന മരുന്നുകൾ തുടങ്ങിയവയും ‍ഡോക്ടറുടെ നിർദേശപ്രകാരം കഴിക്കാം.

∙ ആഹാരത്തിൽ ഉപ്പ്, മധുരം, കൊഴുപ്പ് എന്നിവ പരമാവധി നിയന്ത്രിക്കണം. മസാലയും അധികം വേണ്ട.

∙ കൃത്യമായ മെഡിക്കൽ ചെക്കപ്പ് ജീവിതത്തിന്റെ ഭാഗമാക്കണം. രോഗങ്ങൾ നേരത്തെ കണ്ടെത്തി വരുതിയിലാക്കാൻ ഉതു സഹായിക്കും.

∙ വാർധക്യത്തിൽ ആവശ്യമായ ചില പ്രതിരോധകുത്തിവയ്പ്പുകളുണ്ട്. ഡോക്ടറുടെ നിർദേശപ്രകാരം ഈ കുത്തിവയ്പ്പുകളെടുക്കണം.

Tags:
  • Health Tips
  • Glam Up