സ്ത്രീകളിൽ ഹോര്‍മോണല്‍ അസന്തുലിതാവസ്ഥ മൂലമുണ്ടാകുന്ന രോഗമാണ് പോളി സിസ്റ്റിക് ഓവറി സിന്‍ഡ്രോം (പിസിഒഎസ്). പിസിഒഎസ് മൂലം അണ്ഡാശയം വലുതാകുകയും പുറംഭാഗങ്ങളില്‍ മുഴകള്‍ പ്രത്യക്ഷമാകുകയും ചെയ്യും. ക്രമം തെറ്റിയ ആര്‍ത്തവം, മുഖത്തും ശരീരത്തിലും അമിതമായ രോമവളര്‍ച്ച, കടുത്ത മുഖക്കുരു, കഷണ്ടി എന്നിവയെല്ലാം പിസിഒഎസിന്റെ ലക്ഷണമാണ്. പിസിഒഎസ് ബാധിതര്‍ക്ക് പെട്ടെന്നു ഭാരം കുറയ്ക്കുക അല്‍പം ബുദ്ധിമുട്ടാണ്. ഭാരം കുറയ്ക്കാന്‍ ശ്രമിക്കുമ്പോൾ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം.
1. പ്രോട്ടീന്‍ ആവശ്യത്തിന്
വൈകുന്നേരമാകുമ്പോഴേക്കും ദഹനവ്യവസ്ഥയുടെ വേഗം കുറയുന്നതിനാൽ കാര്‍ബോഹൈഡ്രേറ്റും കൊഴുപ്പും കുറവുള്ള ഭക്ഷണങ്ങൾ കഴിക്കണം. കാര്‍ബോഹൈഡ്രേറ്റ് തോത് കുറയ്ക്കുന്നത് പിസിഒഎസ് നിയന്ത്രണത്തില്‍ സഹായകമാണ്. പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം വയര്‍ നിറഞ്ഞ പ്രതീതി ഉണ്ടാക്കുകയും വിശപ്പ് കുറച്ച് അമിതഭാരം ഉണ്ടാകാനുള്ള സാധ്യത തടയുകയും ചെയ്യും. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ബാലന്‍സ് ചെയ്യാനും ഇത് സഹായിക്കും.
2. കാര്‍ബോഹൈഡ്രേറ്റ് കുറയ്ക്കാം
കാര്‍ബോഹൈഡ്രേറ്റ് തോത് കുറയ്ക്കുന്നത് പിസിഒഎസ് നിയന്ത്രണത്തില്‍ സഹായകമാണ്. കുറഞ്ഞ ഗ്ലൈസിമിക് ഇന്‍ഡെക്സ് ഉള്ള ഭക്ഷണം കഴിക്കുന്നതും ഗുണം ചെയ്യും. പിസിഒഎസ് രോഗികള്‍ക്ക് കുടലിലെ ഗുണകരമായ ബാക്ടീരിയയുടെ തോത് കുറവാണ്. ഇത് പരിഹരിക്കാന്‍ പ്രോബയോട്ടിക്സ് അടങ്ങിയ ഭക്ഷണം കഴിക്കാം.
3. കൂടുതല്‍ ഫൈബര്‍
രക്തത്തിലെ പഞ്ചസാരയുടെ തോത് ഉയരാതിരിക്കാൻ ഫൈബര്‍ നല്ലതാണ്. ഒലീവ് എണ്ണ, വെളിച്ചെണ്ണ, അവോക്കാഡോ, നട് ബട്ടര്‍ എന്നിവ നല്ല കൊഴുപ്പ് അടങ്ങിയ വിഭവങ്ങളാണ്. ഫൈബര്‍ അടങ്ങിയ ഭക്ഷണവും ദീര്‍ഘനേരത്തേക്ക് വയര്‍ നിറഞ്ഞ പ്രതീതി ഉണ്ടാക്കും.
4. കൂടുതല്‍ പ്രോബയോട്ടിക്സ്
പിസിഒഎസ് രോഗികള്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് കുടലിലെ ഗുണകരമായ ബാക്ടീരിയയുടെ തോത് കുറവാണെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. ഇത് പരിഹരിക്കാന്‍ പ്രോബയോട്ടിക്സ് അടങ്ങിയ ഭക്ഷണം കഴിക്കുന്നത് നല്ലതാണ്.
5. ആരോഗ്യകരമായ കൊഴുപ്പ്
ശരീരത്തിന്‍റെ മാത്രമല്ല മനസ്സിന്റെ ആരോഗ്യവും പിസിഒഎസ് രോഗികളില്‍ പ്രധാനമാണ്. ആരോഗ്യകരമായ കൊഴുപ്പ് ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നത് ഭാരം കുറയ്ക്കാനും പിസിഒഎസ് ലക്ഷണങ്ങള്‍ ലഘൂകരിക്കാനും സ്ത്രീകളെ സഹായിക്കും. ഒലീവ് എണ്ണ, വെളിച്ചെണ്ണ, അവോക്കാഡോ, നട് ബട്ടര്‍ എന്നിവയെല്ലാം നല്ല കൊഴുപ്പ് അടങ്ങിയ വിഭവങ്ങളാണ്.
6. കൃത്രിമ മധുരം വേണ്ട
സംസ്കരിച്ച ഭക്ഷണങ്ങള്‍, പായ്ക്ക് ചെയ്തതും , കൃത്രിമ മധുരം ധാരാളമായി അടങ്ങിയതുമായ ഭക്ഷണം തുടങ്ങിയവ ശരീരഭാരവും രക്തത്തിലെ പഞ്ചസാരയും ഉയര്‍ത്തും. ഇതിനാല്‍ ഇവ കഴിവതും ഒഴിവാക്കണം.
7. നിത്യവും വ്യായാമം
നിത്യവുമുളള വ്യായാമം പിസിഒഎസ് രോഗികളുടെ വയറിന്‍റെ ഭാഗത്തെ കൊഴുപ്പ് കുറയ്ക്കാനും ഇന്‍സുലിന്‍ സംവേദനത്വം മെച്ചപ്പെടുത്താനും സഹായിക്കും. ഭാരം ഉയര്‍ത്തുന്ന തരത്തിലുള്ള വ്യായാമങ്ങളും പിസിഒഎസ് രോഗികള്‍ക്ക് ഗുണപ്രദമാണ്.
8. മാനസികാരോഗ്യം നിലനിര്‍ത്തുക
മനസ്സിന്റെ സമ്മര്‍ദം അകറ്റി നിര്‍ത്തുന്നത് ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കും. സമ്മര്‍ദത്തെ തുടര്‍ന്ന് ശരീരത്തിലുണ്ടാകുന്ന കോര്‍ട്ടിസോള്‍ ഇന്‍സുലിന്‍ പ്രതിരോധത്തിനും അമിതവണ്ണത്തിനും കാരണമാകും. ടെന്‍ഷനും സങ്കടവും ഒരാളുടെ വിശപ്പിനെ സ്വാധീനിക്കുന്നതും ഭാരമുയരാന്‍ ഒരു കാരണമാണ്.
9. ഉറക്കം മുഖ്യം
പിസിഒഎസ് രോഗികള്‍ക്ക് ഉറക്കമില്ലായ്മ, സ്ലീപ് അപ്നിയ, പകലുറക്കം പോലുള്ള പല പ്രശ്നങ്ങളും ഉണ്ടാകാറുണ്ട്. ആവശ്യത്തിന് ഉറങ്ങാതിരിക്കുന്നത് വിശപ്പുണ്ടാക്കുന്ന രാസവസ്തുക്കളായ ഗ്രെലിന്‍റെയും കോര്‍ട്ടിസോളിന്‍റെയും ഉൽപാദനം വര്‍ധിപ്പിക്കും. ഇത് വലിച്ചുവാരി കഴിക്കാനും ഭാരം കൂടാനും കാരണമാകാം.