Friday 19 March 2021 04:21 PM IST : By സ്വന്തം ലേഖകൻ

മുഖക്കുരു, വരണ്ട ചുണ്ടുകൾ, കണ്ണിന്റെ മഞ്ഞനിറം; പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങൾ അവഗണിക്കരുത്, ഈ രോഗങ്ങളുടെ സൂചനയാകാം

pimples-on-her-face

മുഖം മനസ്സിന്റെ മാത്രമല്ല, ജീവിതത്തിന്റെ കൂടി കണ്ണാടിയാണ്. മുഖം നൽകുന്ന ചെറിയ സൂചനകൾ പോലും നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്നതായിരിക്കും. മുഖക്കുരു, വരണ്ട ചുണ്ടുകൾ, കണ്ണിന്റെ മഞ്ഞനിറം ഇതെല്ലാം ചില രോഗലക്ഷണങ്ങളാണ്. മുഖം നൽകുന്ന ചില സൂചനകൾ ഇവയാണ്;

∙ വരണ്ട ചർമവും ചുണ്ടുകളും

വരണ്ട ചുണ്ടുകൾ നിർജലീകരണത്തിന്റെ സൂചകങ്ങൾ ആവാം. ഹൈപ്പോ തൈറോയ്ഡിസം കൊണ്ടാവാം ചുണ്ടുകൾ വരളുന്നത്. ശരീരഭാരം കൂടുക, ക്ഷീണം ഇവയെല്ലാം ഇതുമൂലമുണ്ടാകാം. ഇടയ്ക്കിടെ മൂത്രമൊഴിക്കണമെന്ന് തോന്നുക. ദാഹം, മങ്ങിയ കാഴ്ച ഇവ ഹൈപ്പോതൈറോയ്ഡിസം മൂലം ഉണ്ടാകും.

∙ കണ്ണിന്റെ മഞ്ഞനിറം

കണ്ണിലെ മഞ്ഞനിറം മഞ്ഞപ്പിത്തത്തിന്റെ ലക്ഷണമാണ്. എന്നാൽ ഹൃദ്രോഗത്തിന്റെ മുന്നറിയിപ്പും ആകാം ഇത്.

∙ മുഖത്തെ രോമങ്ങൾ

താടി, മേൽചുണ്ട്, കവിളിടങ്ങളിലെ രോമവളർച്ച എന്നിവ പോളിസിസ്റ്റിക് ഓവറി സിൻഡ്രോമിന്റെ സൂചനയാകാം.

∙ ചുവന്ന പാടുകൾ

ചൊറിച്ചിലുണ്ടാക്കുന്ന ചുവന്ന പാടുകൾ മുഖത്തുണ്ടാകുന്നത് ദഹനപ്രശ്നങ്ങളുടെ സൂചനയാകാം. ശരീരം ഗ്ലൂട്ടനോട് അമിതമായി പ്രതികരിക്കുന്നതു മൂലം ഉണ്ടാകുന്ന ഓട്ടോ ഇമ്മ്യൂൺ രോഗമായ സീലിയാക് ഡിസീസിന്റെ സൂചനയും ആകാം ഈ പാടുകൾ.

∙ കണ്ണിനു ചുറ്റും നിറ വ്യത്യാസം

കണ്ണിനു ചുറ്റും നീലയോ പർപ്പിളോ നിറം മാറുന്നത് ഗുരുതരമായ അലർജിയുടെ ലക്ഷണമാകാം. കൂടാതെ രക്തത്തിലെ ദൂഷ്യം കൊണ്ടുമാകാം.

∙ കണ്ണിനു ചുറ്റും കറുത്ത വളയങ്ങൾ

ഉറക്കക്കുറവിന്റെയും ഭക്ഷണത്തിലെ ചില വിഷഹാരികളുടെ അലർജി മൂലമോ ആകാം കറുത്ത വളയങ്ങൾ. ഇവയെ നിസ്സാരമാക്കേണ്ട.

∙ മുഖക്കുരു

ഒരു പ്രത്യേക പ്രായത്തിൽ മുഖക്കുരു വരുകയും അത് താനേ പോകുകയും ചെയ്യും. എന്നാൽ ഈ കുഞ്ഞുകുരുക്കളെ അവഗണിക്കേണ്ട. പോഷകങ്ങളുടെ അഭാവം മൂലവും മുഖക്കുരു വരാം. ഫാറ്റി ആസിഡ്, സിങ്ക്, ജീവകം എ ഇവയുടെ അഭാവം മൂലം മുഖക്കുരു വരാം.