Wednesday 24 November 2021 04:40 PM IST : By സ്വന്തം ലേഖകൻ

റോബോട്ടിക് തൈറോ‍ഡക്ടമി; അഭംഗിയുണ്ടാകും എന്ന പേടി വേണ്ട, മുറിപ്പാടുകളില്ലാതെ തൈറോയ്ഡ് ശസ്ത്രക്രിയ, അറിയേണ്ടതെല്ലാം

cmr-surggggg

കഴുത്തിന്റെ അടിഭാഗത്തു ചിത്രശലഭത്തെപ്പോലെ ഇരു വശങ്ങളിലേക്കും ചിറകു വിടർത്തി തൈറോയ്ഡ് ഗ്രന്ഥിയുണ്ട്. ശരീരത്തിൽ നടക്കുന്ന രാസപ്രവർത്തനങ്ങളുടെ വേഗത നിയന്ത്രിച്ചു മെറ്റബോളിസം ക്രമപ്പെടുത്താൻ എപ്പോഴും ഇതു പ്രവർത്തിച്ചു കൊണ്ടേയിരിക്കുന്നു. ഷീൽഡ് ആകൃതിയിലുള്ള ഗ്രന്ഥിയെന്നു റോമാക്കാർ ഓമനിച്ചു വിളിക്കുന്ന തൈറോയ്ഡ് നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ നിന്ന് അയഡിൻ ആഗിരണം ചെയ്താണ് ഹോർമോൺ ഉൽപാദിപ്പിക്കുന്നത്. ഈ ഹോർമോണിന്റെ അളവിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളാണ് രോഗത്തിനു കാരണമാകുന്നത്. ഇതു ശരീരത്തെയാകെ ബാധിക്കുന്ന ആരോഗ്യപ്രശ്നമാണ്.

ആവശ്യത്തിലധികം തൈറോയ്ഡ് ഹോർമോൺ ഉൽപാദിപ്പിക്കപ്പെടുന്ന അവസ്ഥയാണ് ഹൈപ്പർ തൈറോയിഡിസം. വളരെക്കുറച്ചു മാത്രം തൈറോയ്ഡ് ഹോർമോൺ ഉൽപാദിപ്പിക്കപ്പെടുമ്പോൾ ഹൈപ്പോതൈറോയിഡിസം എന്ന രോഗാവസ്ഥയിലെത്തുന്നു. തൈറോയ്ഡ് രോഗം ആരെയും ഏതു പ്രായത്തിലും ബാധിച്ചേക്കാം. ജനനം മുതൽ തൈറോയ്ഡ് പ്രശ്നങ്ങളുള്ളവരിൽ പ്രായമാകുന്തോറും ഇതു ഏറി വന്നേക്കാം. സ്ത്രീകളിൽ ആർത്തവ വിരാമത്തിന് ശേഷം തൈറോയ്ഡ് പ്രശ്നങ്ങൾക്കുള്ള സാധ്യതയേറെയാണ്.

തൈറോയ്ഡ് പരിഹരിക്കാൻ ശസ്ത്രക്രിയ

തൈറോയ്ഡ് കാൻസർ, ഹൈപ്പർ തൈറോയിഡിസം കാരണം ഉണ്ടാകുന്ന മുഴകൾ, വലിയ മുഴകൾ കാരണം ശ്വാസനാളത്തിലെ ഞെരുക്കം, വിഴുങ്ങാനുള്ള ബുദ്ധിമുട്ട്, കാഴ്ചയ്ക്ക് അഭംഗിയുള്ള മുഴകൾ എന്നിവ വരുമ്പോഴാണ് തൈറോയ്ഡ് സർജറി ചെയ്ത് പരിഹാരം കാണേണ്ടത്. രോഗത്തിന്റെ വിശദ വിവരങ്ങൾ പരിശോധിച്ച് , ശസ്ത്രക്രിയാ വിദഗ്ധൻ ഗ്രന്ഥി പൂർണമായോ ഭാഗികമായോ നീക്കം ചെയ്യാൻ ശുപാർശ ചെയ്യും. തൈറോയ്ഡക്ടമി എന്നാണ് ഇത് അറിയപ്പെടുന്നത്. പരമ്പരാഗത രീതിയിലും ആധുനിക റോബോട്ടിക് രീതിയിലും തൈറോയ്ഡ് ശസ്ത്രക്രിയ ചെയ്യാവുന്നതാണ്.

പരമ്പരാഗത തൈറോയ്ഡക്ടമി

കഴുത്തിന്റെ മധ്യഭാഗത്തു മുറിവുണ്ടാക്കി തൈറോയ്ഡ് ഗ്രന്ഥി മുഴുവനായോ ഭാഗികമായോ നീക്കം ചെയ്യുന്ന ശസ്ത്രക്രിയയാണിത്. കഴുത്തിന്റെ മുൻഭാഗത്തു തന്നെ പ്രകടമായ മുറിപ്പാടുണ്ടാകുന്നത് അഭംഗിയായി ശേഷിക്കുമെന്ന പോരായ്മയുണ്ട്. ചിലരിൽ സ്കാർ ഹൈപർട്രോഫി  അല്ലെങ്കിൽ കീലോയ്ഡ് സാധ്യത കാരണം വളരെ വലിയ മുറിപ്പാടുകൾ ശേഷിക്കാനിടയുണ്ട്. സാധാരണ ചെയ്യുന്ന ശസ്ത്രക്രിയയാണെങ്കിലും വേദന, രക്തസ്രാവം, അണുബാധ, നാഡിക്ഷതം എന്നിവയ്ക്കുള്ള സാധ്യത പരമ്പരാഗത തൈറോഡക്ടമിയിൽ കൂടുതലാണ്.

റോബോട്ടിക് തൈറോ‍ഡക്ടമി

പേരു കേട്ടിട്ട്.. അതിനൂതന ഓപ്പറേഷൻ മുറിയിലേക്ക്് ഒരു റോബോട്ട് കടന്നുവരുന്നതാണോ  മനസിലേക്കു വന്നത്!  അതിലൽപം വ്യത്യാസമുണ്ട്. റോബോട്ടിക് സാങ്കേതിക വിദ്യ ഉപയോഗിച്ച് ഒരു ശസ്ത്രക്രിയാവിദഗ്ധൻ ചെയ്യുന്ന മുറിപ്പാടില്ലാത്ത ശസ്ത്രക്രിയയാണിത്. റോബോട്ടിക് കൈകൾ സർജനെ വളരെ സൂക്ഷ്മവും കൃത്യവുമായി ചലിക്കാൻ സഹായിക്കും. കൈയുടെ കീഴിലുള്ള ചെറിയ മുറിവിലൂടെയാണ് ശസ്ത്രകിയ നടത്തുന്നത്. അതുകൊണ്ടു തന്നെ കഴുത്തിൽ മുറിപ്പാടുകളുണ്ടാകില്ല. കൈയിലെ ചെറിയ മുറിവുകൾ വേഗം ഉണങ്ങുകയും ചെയ്യും. റോബോട്ടിക് ഹൈ ഡെഫനിഷൻ ക്യാമറയിലൂടെ തൈറോയ്ഡിന്റെ 3 D ചിത്രം സർജനു ലഭിക്കും.

പത്തു മടങ്ങു കൂടുതൽ വലുപ്പത്തിൽ ചിത്രങ്ങൾ പകർത്താൻ ഈ ക്യാമറയ്ക്കു കഴിയും. ഇതിലൂടെ വിശദമായി ഗ്രന്ഥിയെ കണ്ട് കേടുപാടുകൾ കൂടാതെ ശസ്ത്രക്രിയ നടത്താൻ കഴിയും. കാൻസർ ശസ്ത്രക്രിയ ചെയ്യുമ്പോൾ ശബ്ദത്തെ നിയന്ത്രിക്കുന്ന നാഡികൾക്കും പാരാതൈറോയ്ഡ് ഗ്രന്ഥിക്കും കേടുപാടു സംഭവിക്കുന്നില്ലെന്ന് ഉറപ്പു വരുത്താനും ഈ സാങ്കേതിക വിദ്യ സഹായിക്കും. കൃത്യത കൂടുതലായതിനാൽ ശസ്ത്രക്രിയാ സമയത്തെ രക്തനഷ്ടവും തുടർന്നുള്ള സങ്കീർണതകളും കുറവാണ്.

SP-Wellfort

ദക്ഷിണ കേരളത്തിലെ ആദ്യത്തെ റോബോട്ടിക് സർജറി കേന്ദ്രമായ എസ് പി വെൽഫോർട്ട്, തിരുവനന്തപുരത്ത്  ഈ സൗകര്യം ലഭ്യമാണ്. യു.കെ. ആസ്ഥാനമാക്കിയുള്ള CMR (കേംബ്രിഡ്ജ് മെഡിക്കൽ റിസർച്ച്) സർജിക്കൽസിന്റെ, ലോകത്തിൽ തന്നെ ഏറ്റവും നൂതനമായ നാലാം തലമുറയിൽ പെട്ട വേർസിയസ് റോബോട്ടിക് സിസ്റ്റം ആണ്  എസ് പി വെൽഫോർട്ടിൽ ഉള്ളത്.

Dr. Anu Antony Varghese

Chief  Robotic, Laparoscopic & General Surgeon. SP Well Fort, Trivandrum

dr-anu-antony55 Dr. Anu Antony Varghese Chief Robotic, Laparoscopic & General Surgeon. SP Well Fort, Trivandrum
Tags:
  • Health Tips
  • Glam Up