Tuesday 16 January 2018 05:06 PM IST : By സ്വന്തം ലേഖകൻ

ഈ ലക്ഷണങ്ങൾ നിങ്ങളിലുണ്ടോ; എങ്കിൽ നിങ്ങൾക്ക് ഹോർമോൺ തകരാറുകൾ ഉണ്ടാകാം

imbalance

‘‘പെട്ടെന്നാണ് അവൾക്ക് ദേഷ്യം വരുന്നത്, ചിലപ്പോൾ അകാരണമായി എന്നോട് മിണ്ടാതെ ഒഴിഞ്ഞുമാറി ഇരിക്കുകയും ചെയ്യാറുണ്ട്. അടുത്തിടെ തന്റെ ഭാര്യയെക്കുറിച്ച് ഒരു സുഹൃത്ത് തന്റെ ആശങ്കകൾ പങ്കുവച്ചത് ഇങ്ങനെ. ഇന്ന് ഒട്ടുമിക്ക ആളുകളുടെയും പ്രശ്നമാണ് ഹോർമോൺ വ്യതിയാനങ്ങളും അതിന്റെ ഒട്ടേറെ ശാരീരിക മാനസിക പ്രശ്നങ്ങളും. ഇത് നേരത്തെ തിരിച്ചറിയുകയാണ് മറ്റു രോഗങ്ങളുടെ ലക്ഷണമാണോ ഈ ഹോർമോൺ വ്യതിയാനം എന്ന് അറിയാനും ചികിത്സിക്കാനുംനല്ലത്. ഇതാ ഈ ലക്ഷണങ്ങൾ നിങ്ങളിലുണ്ടോ എന്ന് പരിശോധിക്കൂ. ഉണ്ട് എങ്കിൽ അത് നിങ്ങളുടെ ഹോർമോൺ തകരാറുകളെയാണ് സൂചിപ്പിക്കുന്നത്. ചില ഹോർമോൺ വ്യതിയാനങ്ങൾ ആർത്തവ വിരാമം, ഗർഭം, ഗർഭനിരോധന ഗുളികയുടെ ഉപയോഗം എന്നിവയിലൂടെ ആകാം. എന്നാൽ മറ്റ് ചിലത് ഗർഭാശയരോഗങ്ങളുടെ തുടക്കവുമാകാം. നേരത്തെ തിരിച്ചറിയാം.

വിശപ്പ് കൂടുതൽ

ഹോർമോൺ വ്യതിയാനങ്ങൾ വരുന്നവരുടെ പ്രധാന പ്രശ്നമാണ് വണ്ണം വയ്ക്കുന്നത്. വിശപ്പ് കൂടുന്നതാണ് ഇതിന് പിന്നിലുള്ള ഒരു പ്രധാന കാരണമായി ഡോക്ടർമാർ പറയുന്നത്. മധുര പലഹാരങ്ങൾ കഴിക്കാനുള്ള ആഗ്രഹം എപ്പോഴും എന്തെങ്കിലും ഒക്കെ കഴിച്ചുകൊണ്ടിരിക്കാൻ തോന്നുക, രാത്രി ഉറങ്ങുമ്പോൾ ഒന്നും കഴിക്കാത്തത് പോലെ തോന്നുക ഇതെല്ലാം ഹോർമോൺ വ്യതിയാനത്തിന്റെ ലക്ഷണങ്ങളാണ്.

മൂഡ് മാറ്റം

ദേഷ്യം വരാത്തവരിൽ പോലും പെട്ടെന്ന ദേഷ്യം വരലുണ്ടാകുന്നു. ചെറിയ കാരണങ്ങൾക്ക് പോലും പൊട്ടിത്തെറിക്കുന്നുണ്ടോ നിങ്ങളുടെ ഹോർമോൺ പരിശോധിക്കാൻ സമയമായി. അകാരണമായ വിഷമം, ഏകാന്തത, നിരാശ, മടുപ്പ്, അകാരണമായ സന്തോഷം, ഹൈപ്പർ ആക്ടിവിസം, നിരുത്സാഹം എന്നിവ എല്ലാം ഹോർമോൺ വ്യതിയാനമാകാം. പ്രൊജസ്ട്രോൺ കുറയുന്നതാണ് നിരാശയും സങ്കടവും ഒക്കെ കൂട്ടുന്നത്. ഇത് ചികിത്സയിലൂടെ പെട്ടെന്ന് ഭേദമാക്കാവുന്നതാണ്.

തലചുറ്റൽ

എപ്പോഴും ക്ഷീണവും തളർച്ചയും ഉണ്ടാകുന്നുണ്ടോ? ഭക്ഷണം കഴിച്ചിട്ടും തലകറങ്ങുന്നത് പോലെ തോന്നുന്നുണ്ടോ ഇടയ്ക്കിടയ്ക്ക്? കോർട്ടിസോൾ ലെവൽ താഴുന്നത് കൊണ്ടാണിങ്ങനെ. എങ്കിൽ അത് ഹോർമോൺ വ്യതിയാനമാകാം.

മുഖക്കുരു

മുഖത്തും നെഞ്ചിലും കൈകളിലും എല്ലാം ധാരാളം കുരുക്കൾ പെട്ടെന്ന് പ്രത്യക്ഷപ്പെട്ട് കാണപ്പെടുന്നുണ്ടെങ്കിൽ അത് ഹോർമോൺ വ്യതിയാനമാകാം.

hormone2

ഉറക്കകുറവ്

ഹോർമോൺ പ്രശ്നങ്ങളുള്ള 60 ശതമാനം പേരിലും ഉറക്കപ്രശ്നങ്ങൾ കണ്ടെത്തിയിട്ടുണ്ട്. രാത്രി വിയർക്കുന്നത് കൂടുതൽ, ഉറക്കം മുറിയൽ പ്രത്യേകിച്ച് രാത്രി രണ്ടിനും നാലിനും ഇടയിൽ ഉറക്കം പോകുന്നത് എല്ലാം ഹോർമോൺ പ്രശ്നങ്ങളാണെന്ന് വിദഗ്ധർ പറയുന്നു. കോർട്ടിസോൾ ലെവൽ കുറയുന്നതും ഈസ്ട്രജൻ, പ്രൊസസ്ട്രോൺ ലെവൽ ഇടിയുന്നതുമെല്ലാം ഇതിന് കാരണമാകാം.

താത്പര്യക്കുറവ്

ലൈംഗിക താത്പര്യക്കുറവ് ഹോർമോൺ വ്യതിയാനങ്ങളുടെ ഒരു പ്രധാന പ്രശ്നമാണ്. പലരിലും ഇത്തരം ലൈംഗിക വിരക്തിയും ലൈംഗിക ബന്ധത്തോടുള്ള അകാരണമായ വെറുപ്പും പല സ്ത്രീകളുടെയും പ്രശ്നമാണ്. ഈസ്ട്രജൻ, ടെസ്റ്റോസ്റ്റെറോൺ, തൈറോഡ് എന്നിവയുടെ പ്രവർത്തനങ്ങൾ തകരാറിലാവുന്നതു കൊണ്ട് ഇത് സംഭവിക്കുന്നതെന്ന് വിദഗ്ധർ പറയുന്നു. യോനി സാധാരണ ഗതിയിലല്ലാതെ വരൾച്ച അനുഭവപ്പെടുന്നതും ഹോർമോൺ വ്യതിയാനമാണ്. ലൈംഗിക സംതൃപ്തി കുറവ് പോലും ഹോർമോൺ വ്യതിയാനവുമായി ബന്ധപ്പെട്ടിരിക്കുന്നു. നേരത്തെ ഡോക്ടറോട് കാര്യങ്ങൾ വിശദമായി പറഞ്ഞ് പരിഹാരം കണ്ടെത്താം.