Thursday 11 February 2021 02:36 PM IST : By സ്വന്തം ലേഖകൻ

ആന്റി ഓക്സിഡന്റുകളാൽ സമ്പുഷ്ടം, ചർമത്തിന്റെ തിളക്കം വർധിപ്പിക്കാനും ചീര! ആർക്കുമറിയാത്ത അഞ്ച് ഗുണങ്ങൾ

spinachh444dffg

വിവിധയിനം ചീരകൾ നമ്മുടെ നാട്ടിൽ ഉണ്ട്. മുള്ളൻ ചീര, ചുവന്ന ചീര, പാലക്, വെള്ള ചീര തുടങ്ങിയവ. വൈറ്റമിൻ ബി, സി, ഇ, പൊട്ടാസ്യം, കാൽസ്യം തുടങ്ങിയ ഒട്ടേറെ ഘടകങ്ങൾ ചീരയില്‍ അടങ്ങിയിട്ടുണ്ട്.

∙ ചർമത്തിന്റെ തിളക്കം വർധിപ്പിക്കാനും ചീര സഹായിക്കും. കോശങ്ങളുടെ പുനരുജ്ജീവനത്തിനു സഹായിക്കുന്ന വൈറ്റമിൻ എ ഇവയിലടങ്ങിയിട്ടുണ്ട്. ഇതിലൂടെ ചർമത്തിനു തിളക്കവും നിറവും വർധിക്കുന്നു.

∙ ആന്റി ഓക്സിഡന്റുകളാൽ സമ്പുഷ്ടമാണ് ചീര. ചില പ്രത്യേക അസുഖം ഉള്ളവർ ചീര കഴിക്കുന്നതു ദോഷം ചെയ്യും. വൃക്കയിൽ കല്ല് ഉള്ളവർക്ക് ചീരയിലയിലെ ഓക്സലേറ്റിന്റെ സാന്നിധ്യം കല്ലുകൾ ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കും.

∙ വൈറ്റമിൻ കെ ധാരാളം അടങ്ങിയിരിക്കുന്നതിനാൽ രക്തം കട്ട പിടിക്കാനുള്ള മരുന്നുകൾ കഴിക്കുന്നവരും ശ്രദ്ധിക്കണം. ഒരിക്കൽ കറിയാക്കിയ ചീര വീണ്ടും ചൂടാക്കുന്നത് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കും.

Tags:
  • Health Tips
  • Glam Up
  • Beauty Tips