Saturday 29 December 2018 04:46 PM IST : By സ്വന്തം ലേഖകൻ

മുഖക്കുരു, പാടുകൾ, അനാവശ്യ രോമം...; പത്ത് സൗന്ദര്യപ്രശ്നങ്ങള്‍ക്ക് വീട്ടില്‍തന്നെ പരിഹാരം!

pimple-car-bbb

കാത്ത് കാത്തിരുന്ന് വിവാഹമടുത്തപ്പോൾ മുഖത്ത് പൊങ്ങിവരികയാണ് നല്ല ചുവന്ന് തുടുത്ത് വീർത്ത മുഖക്കുരുക്കൾ. എന്താ ചെയ്യുക? ഇത് തന്നെയാണ് പലരുടെയും അവസ്ഥ. സ്വപ്നജോലിക്കായുള്ള ഇന്റർവ്യൂവിന് പോകുമ്പോഴും പലർക്കും തലവേദനയാണ് മുഖത്ത് നിറയെ കുരുക്കളും പാടുകളും. ചിലർക്ക് അനാവശ്യ രോമങ്ങളാണ് തലവേദന. മറ്റ് ചിലർക്കോ മുഖം നീര് വയ്ക്കുന്നതും.

മുഖക്കുരു, പാടുകൾ, അനാവശ്യരോമങ്ങൾ, കണ്ണിന് ചുറ്റുമുള്ള കറുത്ത വലയം ഇവയെല്ലാം ബ്യൂട്ടീ പാർലറിൽ പോകാതെ തന്നെ മാറ്റാം. വീട്ടിലെ പല നിത്യോപയോഗ സാധനങ്ങളും നിങ്ങളുടെ സൗന്ദര്യവും ആരോഗ്യവും സംരക്ഷിക്കുന്ന ഗുണങ്ങളുള്ളവയാണ്. അൽപ്പസമയം മാറ്റി വയ്ക്കണമെന്ന് മാത്രം. ഈ പത്ത് പൊടിക്കൈകൾ നോക്കൂ.

മുഖക്കുരു

പെട്ടെന്ന് മുഖക്കുരുവിനെ മാറ്റണോ, അൽപ്പം തേനും ക്ഷമയും മാത്രം മതി. മുഖക്കുരു പൊങ്ങി നിൽക്കുന്നതിലും പാടുകളിലും അൽപ്പം തേൻ പുരട്ടുക. പതിനഞ്ച് മിനിട്ട് നേരം വച്ച ശേഷം അൽപ്പം ഇളം ചൂട് വെള്ളത്തിൽ മുഖം കഴുകാം. അൽപ്പം ടച്ച് അപ്പ് കൊണ്ട് മറയ്കകാവുന്ന വിധത്തിൽ മുഖക്കുരു മാറും.

മുഖക്കുരുവിന്റെ നീര്

inflamation

മുഖക്കുരു മാത്രമല്ല അതിന് ചുറ്റുമുള്ള വീർപ്പും നിങ്ങളെ അസ്വസ്ഥരാക്കും. ഇതിനും പരിഹാരം ഉണ്ട്. കണ്ണ് ചുവക്കുന്നത് മാറാൻ ഉപയോഗിക്കുന്ന തുള്ളി മരുന്ന് അൽപ്പം പഞ്ഞിയിൽ ഒഴിക്കുക. ഇത് രണ്ട് മൂന്ന് മിനിട്ട് ഫ്രീസറിൽ വയ്ക്കണം. ഇത് മുഖക്കുരുവിന് മുകളിലും ചുറ്റും ഒപ്പി കൊടുക്കുക. വീക്കം മാറും.

മുഖത്തെ നീര്

face_Swelling

മുഖത്തെ നീര് മാറാൻ ഉപ്പ് ലായനി തന്നെയാണ് സൂപ്പർ മരുന്ന്. ഉപ്പിൽ അൽപ്പം വെള്ളം ചേർത്ത് ഒരു ലായനി ഉണ്ടാക്കുക. കടുക്കെ ഉപ്പിട്ട ഈ ലായനി ഒരു ടവ്വലിൽ മുക്കി 10 മിനിട്ട് നേരം തുരുതുരെ ഉരസുക. മുഖത്തെ നീരും മാറും മുഖത്തിന് തെളിമയും ലഭിക്കും.

വരണ്ട ചുണ്ടുകൾ

lip_glow

വരണ്ട് പോകുന്ന ചുണ്ടുകളിൽ ഇടയിക്കിടെ ലിപ് ബാം തേച്ച് മടുത്തോ? ഇതാ നിങ്ങൾക്ക് വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഒരു പ്രതിവിധി. ഒരു മൃദുവായ ബ്രഷ് എടുത്ത് അതിൽ അൽപ്പം പീച്ച് ഓയിലോ ആൽമണ്ട് ഓയിലോ അതുമല്ലെങ്കിൽ ലിപ് ബാമോ സെബോളിനോ എടുത്ത് ഒരു മിനിട്ട് നേരം ചുണ്ടുകൾ നന്നായി ഉരസുക. ഇത് തുടരണം. മൃദുവും മനോഹരവുമായ ചുണ്ടുകൾ സ്വന്തമാക്കാം.

വരണ്ട ചർമം

മുഖത്തെ വരണ്ട ചർമം നീക്കം ചെയ്യാൻ അൽപ്പനേരം. ആദ്യം തന്നെ നിങ്ങളുടെ മുഖം നന്നായി കഴുകി വൃത്തിയാക്കണം. എന്നിട്ട് ആവികൊള്ളിക്കുക. അൽപ്പം ഒലിവ് ഓയിൽ എടുത്ത് ഏഴ് മിനിട്ട് നേരം

olive_oil

മസാജ് ചെയ്യണം. നല്ല മാറ്റത്തിനായി ആഴ്ചയിൽ അഞ്ച് ദിവസത്തോളം ഇത് തുടരണം.

മേക്കപ്പ് മാറ്റാം റിമൂവറില്ലാതെ

makee_up

മേക്കപ്പ് റിമൂവർ ഇല്ലാതെ മേക്കപ്പ് മാറ്റാം. 3:1 എന്ന അനുപാതത്തിൽ ഒരു ഗ്ലാസ് ജാറിൽ അൽപ്പം വെള്ളവും ഒലീവ് ഓയിലും എടുക്കുക. ഇത് നന്നായി കുലുക്കി മിശ്രിതമുണ്ടാക്കുക. ഈ ലായനി പഞ്ഞിയിൽ മുക്കി മേക്കപ്പ് മാറ്റാം. അലർജിയും വരില്ല, ചിലവും കുറവ്.

അനാവശ്യ രോമം

കൈകാലുകളിലെ അനാവശ്യരോമം വീട്ടിൽ തന്നെ നീക്കം ചെയ്യാം. ഒരു ബൗളിൽ ഒരു ടീസ്പൂൺ ബേക്കിങ് സോഡ, ഒരുടീസ്പൂൺ ഗ്രൗണ്ട് ഓട്ട്മീൽ, ഒരു ടേബിൾ സ്പൂൺ വെള്ളം എന്നിവ ചേർത്ത് മിശ്രിതമുണ്ടാക്കുക. ഒരു തിക്ക് പേസ്റ്റ് കിട്ടുംവരെ ഇളക്കുക. അഞ്ച് മിനിട്ട് നേരം ഇത് രോമമുള്ള ഭാഗത്ത് തേച്ച് ഉണങ്ങാൻ അനുവദിക്കുക. ചൂട് വെള്ളം ഉപയോഗിച്ച് കഴുകുക.

body_hair

കണ്ണിന് ചുറ്റും പാടുകൾ

കണ്ണിന് ചുറ്റുമുള്ള പാടുകൾക്കും വലയത്തിനും ബേക്കിങ് സോഡ നല്ല ഒരു പരിഹാരമാണ്. ഒരു ടീസ്പൂൺ ബേക്കിങ് സോഡ എടുത്ത് അതിൽ ഒരു ഗ്ലാസ് കട്ടൻ ചായയോ അല്ലെങ്കിൽ ശുദ്ധമായ വെള്ളമോ ഒഴിച്ച് നന്നായി ചേർക്കുക. ഒരു കോട്ടൻ പാഡ് ഉപയോഗിച്ച് ഈ മിശ്രിതം കണ്ണിന് ചുറ്റും തേച്ച് പിടിപ്പിക്കുക. പത്ത് പതിനഞ്ച് മിനിട്ട് ഉണങ്ങാൻ വച്ച ശേഷം കഴുകി കളഞ്ഞ് ഏതെങ്കിലും മോയിസ്ചുറൈസർ പുരട്ടണം. എല്ലാദിവസവും ചെയ്ത് നോക്കൂ. നല്ല ഫലം കിട്ടും.

dark_eyes

മുടി വരണ്ട് പൊട്ടൽ

വരണ്ട് പൊട്ടൽ മാറി തിളങ്ങുന്ന നനുത്ത മുടി സ്വന്തമാക്കാൻ വീട്ടിൽ ചെയ്യാം ഈ പൊടിക്കൈ. ഒരു വാഴപ്പഴം, ഒരു മുട്ട, ഒരു ടേബിൾ സ്പൂൺ തേൻ, അര ഗ്ലാസ് ഡാർക്ക് ബിയർ എന്നിവ കുഴമ്പ് രൂപത്തിലാക്കുക. ഹെന്ന ഇടും പോലെ ഈ മിശ്രിതം മുടിയിൽ പുരട്ടുക. രണ്ട് മണിക്കൂറോളം ഇത് മുടിയിൽ ഉണങ്ങാൻ അനുവദിക്കണം. ഇളം ചൂടുവെള്ളത്തിൽ കഴുകി നോക്കൂ. മുടി പട്ടുപോലെ നനുത്ത് ഭംഗിയുള്ളതാകും. ആഴ്ചയിൽ ഒരു പ്രാവശ്യം വീതം ഇത് സ്ഥിരമായി ചെയ്യണം. നല്ല മാറ്റം ലഭിക്കും. മുടി വരണ്ട് പൊട്ടുന്നത് പല കാരണങ്ങളും കൊണ്ടാണ്. ആവശ്യമില്ലാത്ത ആർട്ടിഫിഷ്യൽ സ്ട്രെയ്റ്റനിങ്, സ്മൂത്തനിങ് എന്നിവയും ഉറക്കമൊഴിക്കലും ഒഴിവാക്കണം. പോഷകമൂല്യമുള്ള ഭക്ഷണം ഡയറ്റാക്കണം.

hair

കൺപീലി വളരാൻ

കണ്ണുകളെ മനോഹരമാക്കുന്നത് കൺ പീലികളാണ്. രണ്ടോ നാലോ തുള്ളി ലാവണ്ടർ എസൻഷ്യൽ ഓയിൽ, അര ടീസ്പൂൺ വെളിച്ചെണ്ണയിൽ ചേർത്ത് കൺപീലികളുടെ ചുവട് മുതൽ മുഴുവൻ തേച്ച് പിടിപ്പിക്കുക. ആഴ്ചയിൽ മൂന്ന് തവണ എങ്കിലും ഇത് തുടരണം. കട്ടിയുള്ള തിളങ്ങുന്ന കൺപീലികൾ സ്വന്തമാക്കാം.

eye_lashes