വേദന സംഹാരികളോ മരുന്നുകളോ ഇല്ലാതെ നടുവേദനയ്ക്കും കഴുത്തു വേദനയ്ക്കും ഒരു ശാശ്വത പരിഹാരം തേടുന്നവർക്കുള്ള ഉത്തരമാണ് 360° സ്‌പൈൻ ഓർത്തോ & സ്പോർട്സ് ഇൻജുറീസ് ക്ലിനിക്.
ചികിത്സ പദ്ധതികൾ
1. സ്പൈനോ കെയർ NST
സ്‌പൈനൽ ഡീകംപ്രഷൻ തെറപ്പിയിലൂടെ നട്ടെല്ല് മൃദുവായി നീട്ടി, ഡിസ്‌കുകളിലെയും ഞരമ്പുകളിലെയും സമ്മർദം കുറച്ചു നടുവേദനയ്ക്കും കഴുത്തുവേദനയ്ക്കും ആശ്വാസം നൽകുന്നു. വേദന കുറയ്ക്കുക, ചലനശേഷി മെച്ചപ്പെടുത്തി ശസ്ത്രക്രിയ ഒഴിവാക്കുക എന്നതാണ് ഇതിന്റെ ആദ്യപടി. രോഗമുള്ള ഡിസ്ക് ഏരിയയിലേക്കുള്ള പോഷകങ്ങളുടെയും ഓക്സിജന്റെയും അളവ് വർധിപ്പിക്കുന്നതുമൂലം ദുർബലമായ നട്ടെല്ല് പേശികളെ ശക്തിപ്പെടുത്തുകയും സെറിബ്രോസ്പൈനൽ ദ്രാവകത്തിന്റെ ഉൽപാദനം കൂട്ടി സുഷുമ്നാ നാഡിയുടെ ആരോഗ്യം മെച്ചപ്പെടുത്താനും സ്പൈനോ കെയർ NST സഹായിക്കുന്നു.
2. സെൽ റിപ്പയർ & റീജനറേഷൻ തെറപ്പി
നമ്മുടെ ശരീരത്തിന്റെ ബയോഇലക്ട്രിക് ഫീൽഡിന് സമാനമായ അളവിൽ വൈദ്യുത സിഗ്‌നൽ പ്രയോഗിച്ചു കോശങ്ങളുടെ രക്തചംക്രമണം വർധിപ്പിക്കുകയും കോശങ്ങളെ ഉത്തേജിപ്പിച്ചു വീക്കവും വേദനയും കുറയ്ക്കുന്ന രീതിയാണ് CRRT.
ശരീരത്തിന്റെ സ്വാഭാവിക ബയോ ഇലക്ട്രിക്കൽ ഫീൽഡിനെ ഉത്തേജിപ്പിക്കുന്നതിലൂടെ കോശങ്ങളുടെ പുനരുജ്ജീവനം, പുതിയ ടിഷ്യുവിന്റെ വളർച്ചയെ ത്വരിതപ്പെടുത്തുക എന്നിവ സാധ്യമാകുന്നു. ഓസ്റ്റിയോ ആർത്രൈറ്റിസ് പോലെയുള്ള അസുഖങ്ങൾക്ക് ഈ ചികിത്സാരീതി ഏറെ ഫലപ്രദമാണ്. ഇതിലൂടെ വേദനയും വീക്കവും കുറയ്ക്കാനും ജോയിന്റ് മൊബിലിറ്റി മെച്ചപ്പെടുത്താനും രോഗത്തിന്റെ വ്യാപ്തി മന്ദഗതിയിലാക്കാനും സാധിക്കുന്നു.
3. ACOWAVE ESWT തെറപ്പി
വിട്ടുമാറാത്ത വേദന അനുഭവിക്കുന്ന ശരീരഭാഗങ്ങളിലേക്ക് ഷോക്ക് വേവ് കൊടുത്തു ഒരു മൈക്രോട്രോമ സൃഷ്ടിച്ചു വേദനയ്‌ക്ക് പരിഹാരം കണ്ടെത്തുന്ന രീതിയാണിത്. പ്ലാന്റാർ ഫാസിയൈറ്റിസ്, ടെൻഡോണൈറ്റിസ്, മസ്കുലോസ്കലെറ്റൽ ഡിസോർഡേഴ്സ് തുടങ്ങിയ അവസ്ഥകൾക്ക് ഈ ചികിത്സ രീതി ഏറെ ഫലപ്രദമാണ്.
4. Electrical Muscle Stimulation (EMS)
പരിക്കുകൾക്കും ശസ്തക്രിയകൾക്കും ശേഷം പേശികളുടെ ശക്തി പുനഃസ്ഥാപിക്കുന്നതിനും രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിനുമുള്ള ആധുനിക ചികിത്സ രീതിയാണ് ഇലക്ട്രിക്കൽ മസിൽ സ്റ്റിമുലേഷൻ. നിയത്രിത വൈദ്യുത സന്നിവേശത്തിലൂടെ രക്തചംക്രമണം വർധിപ്പിച്ചു പേശികളെ സജീവമാക്കുന്നു, വ്യായാമ വേളയിലെ സ്വാഭാവിക പേശി സങ്കോചങ്ങൾക്ക് സമാനമായി ഇത് പേശികളെ ഉദ്ദീപിപ്പിക്കുന്നു. കൂടാതെ ഇതു പേശികളുടെ വളർച്ചയെ ത്വരിതപ്പെടുത്തുന്നു. ശരീരത്തിന്റെ സ്വാഭാവിക വേദനസംഹാരികളായ എൻഡോർഫിനുകളെ ഉത്തേജിപ്പിക്കുന്നതിലൂടെ വേദന ലഘൂകരിക്കാനും ഇഎംഎസ് സഹായിക്കുന്നു. പേശികളിടെ ഫ്ലെക്സിബിലിറ്റി മെച്ചപ്പെടുത്തി ചലനാത്മകത വീണ്ടെടുക്കുന്നതിനുള്ള മികച്ച ചികിത്സാരീതിയാണിത്.
360° സ്‌പൈനൽ വെൽനെസ്സ് പ്രോഗ്രാമിന്റെ ഗുണങ്ങൾ
രോഗികളുടെ ശാരീരിക മാനസിക ആരോഗ്യ അവസ്ഥകൾ മനസ്സിലാക്കി, നട്ടെല്ല്/ സന്ധികളെ ബാധിക്കുന്ന ഏതെങ്കിലും അടിസ്ഥാന പ്രശ്നങ്ങളോ അവസ്ഥകളോ ഉണ്ടോ എന്ന് തിരിച്ചറിയുന്നു.
ഈ കണ്ടെത്തലുകളെ അടിസ്ഥാനമാക്കി, രോഗിയുടെ ആവശ്യങ്ങളും ലക്ഷ്യങ്ങളും തിരിച്ചറിഞ്ഞു അനുയോജ്യമായ ചികിത്സാരീതി നിർദേശിക്കുന്നു. ഈ പ്ലാനിൽ മാനുവൽ തെറപ്പി, ജനറൽ ഫിസിയോതെറപ്പി, സ്പിനോകെയർ NST, CRRT, ESWT പോലുള്ള തെറപ്പികൾ, ഹീറ്റ് അല്ലെങ്കിൽ കോൾഡ് തെറപ്പി പോലുള്ള രീതികൾ എന്നിവയിൽ അനുയോജ്യമായത് നിർദേശിക്കുന്നു.
നട്ടെല്ലിന്റെ സ്ഥിരത, ശക്തി, വഴക്കം, ചലനത്തിന്റെ വ്യാപ്തി എന്നിവ മെച്ചപ്പെടുത്തുന്നതിനു വ്യായാമങ്ങൾ ഇതിൽ ഉൾപ്പെടുത്തുന്നു. പേശികളുടെ അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിനും ശരീരനില മെച്ചപ്പെടുത്തുന്നതിനും നട്ടെല്ല് / ജോയിന്റുകളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും ഭാവിയിലെ പരിക്കുകൾ തടയുന്നതിനും ഉതകുന്ന രീതിയിലാണ് ഈ വ്യായാമങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ചികിത്സയുടെ ഓരോ ഘട്ടത്തിലും ചികിത്സയക്ക് ശേഷവും പുരോഗതി നിരീക്ഷിച്ചു ആവശ്യമായ പിന്തുണയും മാർഗനിർദ്ദേശവും നൽകുന്നതിനുള്ള പതിവ് ഫോളോ-അപ്പ് അപ്പോയിന്റ്മെന്റുകൾ ഇവിടെ ഒരുക്കിയിട്ടുണ്ട്.
പെയിൻ മാനേജ്മെന്റിന്റെ മേഖലയിൽ പെയിൻ കില്ലറുകളെ ഒഴിവാക്കിയുള്ള പരിഹാരമാർഗങ്ങൾ പരമപ്രധാനമാണ്. 360° സ്‌പൈൻ ഓർത്തോ & സ്പോർട്സ് ഇൻജുറീസ് ക്ലിനിക് വിട്ടുമാറാത്ത ഓർത്തോപീഡിക് അവസ്ഥകളുമായി ജീവിക്കുന്നവർക്ക് പ്രത്യാശയുടെ വെളിച്ചം നൽകുന്നു.
തിരുവന്തപുരത്തെ S K ഹോസ്പിറ്റലിലും കൊല്ലം ഉപാസന ഹോസ്പിറ്റലിലും 360° സ്‌പൈൻ ഓർത്തോ & സ്പോർട്സ് ഇൻജുറീസ് ക്ലിനിക്കിന്റെ സേവനം ലഭ്യമാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: PH: 8489 4000 80, 8489 5000 80