Saturday 27 March 2021 02:34 PM IST : By രാഖി റാസ്, വി.എൻ. രാഖി

‘വെറും 40 ദിവസം കൊണ്ട് ടൊവീനോയെ സിക്സ് പായ്ക്കിലേക്ക് കൊണ്ടുവരാം; സബ് ക്യൂട്ടേനിയസ് ഫാറ്റ് വളരെ കുറവാണ്’

tovvinnoooh

രണ്ടു മാസം മുൻപ് ടൊവീനൊ ആരാധകരെ ഒന്നു ഞെട്ടിച്ചു. സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടയിലുണ്ടായ പരിക്കായിരുന്നു കാരണം. എന്നാല്‍ വളരെ കുറച്ചു സമയം കൊണ്ടു തന്നെ ടൊവീനോ പെർഫെക്റ്റ് ഫിറ്റ് ആയി കളത്തിലിറങ്ങി. അതിന്റെ രഹസ്യമറിയുന്നത് അദ്ദേഹത്തിന്റെ പഴ്സനൽ ട്രെയിനർ അലി അസ്ക്കറിന് മാത്രം.

ഒരിക്കല്‍ ദുബായില്‍ ടൊവീനോ വന്നപ്പോള്‍ ഞാൻ ജോലി ചെയ്തിരുന്ന ‘ഫിറ്റ്നസ് ഫസ്റ്റി’ല്‍ വർക്കൗട്ടിന് എത്തി. എന്റെ സുഹൃത്താണ് അദ്ദേഹത്തെ പരിശീലിപ്പിച്ചത്. സുഹൃത്ത് എന്നെ ടൊവീനോയ്ക്ക് പരിചയപ്പെടുത്തി. നാട്ടിലെ അദ്ദേഹത്തിന്റെ ട്രെയിനറിന് തുടരാൻ ചില ബുദ്ധിമുട്ടുകൾ വന്ന സമയമായതിനാൽ അദ്ദേഹം ചോദിച്ചു. ‘പോരുന്നോ എന്റെ കൂടെ?’ അങ്ങനെയാണ് ഞാൻ ടൊവീനോയുടെ കൂടെ കൂടുന്നത്.

വർക്കൗട്ട് പണ്ടു മുതലേ ചിട്ടയായി ചെയ്യുന്ന വ്യക്തിയാണ് ടൊവീനോ. അതുകൊണ്ട് ഒരു ട്രെയിനർക്ക് വളരെ പെട്ടെന്ന് അഡ്വാൻസ്ഡ് ആയ വർക്കൗട്ടുകളിലേക്ക് അദ്ദേഹത്തെ കൊണ്ടുപോകാം. സിനിമയിലെ കഥാപാത്രത്തിനനുസരിച്ച് വർക്കൗട്ട് പ്ലാൻ മാറുമല്ലോ. മിന്നൽ മുരളിക്ക് വേണ്ടി അൽപം ‘ലീൻ’ ലുക്കിലേക്ക് വന്നിരുന്നു. ഷൂട്ടിങ് തിരക്ക് ഏറെ കൂടിയാൽ കാർഡിയോ ടൈപ്പ് വർക്കൗട്ടുകൾ മാത്രമായിരിക്കും ചെയ്യാറ്. പക്ഷേ, വർക്കൗട്ട് മുടക്കില്ല. ഷൂട്ടിനിടയിൽ ലഭിക്കുന്ന സമയം പോലും വർക്കൗട്ടിനായി ഉപയോഗിക്കും.

ലോക്ക് ഡൗൺ സമയത്താണ് ടൊവീനോയെ അഡ്വാൻസ്ഡ് വർക്കൗട്ട് ചെയ്യിപ്പിച്ചു തുടങ്ങിയത്. പ്ലെയോ മെട്രിക്സ് പോലുള്ള കഠിനമായ വർക്കൗട്ട് ആയിരുന്നു അവ. സാധാരണ ട്രെയിനിങ്ങിനോടൊപ്പം 30–50 കിലോമീറ്ററുകള്‍ സൈക്ലിങ്, പത്തു കിലോമീറ്ററോളം  ഔട്ട് ഡോർ റണ്ണിങ് തുടങ്ങിയവയും ചെയ്യുമായിരുന്നു. കാലിസ്തെനിക്സ് ട്രെയിനിങ്ങും അദ്ദേഹത്തിന് ഇഷ്ടമാണ്. അധികം ഉപകരണങ്ങള്‍ ഒന്നും ഇല്ലാതെ വ്യത്യസ്തമായ ചലനങ്ങളിലൂടെ ചെയ്യുന്ന സ്ട്രെങ്ത് ട്രെയിനിങ് ആണ് കാലിസ്തെനിക്സ്. മസിലുകളിെല ഫൈബറുകൾ കൂടുതല്‍ ആക്റ്റിവ് ആകാനും മറ്റും ഇതു സഹായിക്കും. കൂടാതെ മറ്റു ചില എക്സ്ക്ലൂസീവ് ഹൈ ഇന്റൻസിറ്റി ട്രെയിനിങ് ഉണ്ട്. സിനിമയിലെ സംഘട്ടന രംഗങ്ങളൊക്കെ അനായാസം ചെയ്യാൻ ഇതു പരിശീലിച്ചാല്‍ മതി.

സിനിമയില്‍ സംഘട്ടനം ഷൂട്ട് ചെയ്യുമ്പോള്‍ പലതരം ആ ഘാതങ്ങളേല്‍ക്കാം. അതൊക്കെ താങ്ങാൻ ശേഷിയുള്ള ശരീരമാണ് ടൊവീനോയുടേത്. ‘കള’ എന്ന സിനിമയില്‍ ഒരുപാടു സംഘട്ടനങ്ങളുണ്ട്. ഒരു സ്റ്റണ്ട് സീനിനിടയില്‍ വയറിൽ ചവിട്ടേറ്റതു കൊണ്ടാണ് ഐസിയുവിൽ അഡ്മിറ്റ് ആകേണ്ടി വന്നത്. ആ സമയത്തും ഞാനവിടെ ഉണ്ടായിരുന്നു. പിന്നെ, രണ്ടു മാസത്തോളം പൂർണമായി വിശ്രമിച്ച് പരിക്ക് മാറിയ ശേഷമാണ് വീണ്ടും തുടങ്ങിയത്. പരിക്ക് മാറിയെങ്കിലും വളരെ സൂക്ഷിച്ചാണ് അബ്ഡൊമിനൽ വർക്കൗട്ട് നൽകുന്നത്. താമസിയാതെ സൂപ്പർ സിക്സ് പാക്കോടു കൂടി ടൊവീനോയെ കാണാം.

IMG-20201229-WA0032

നടന്മാരിൽ പലരും ചില പ്രത്യേക സിനിമകളുെട ആവശ്യത്തിനായാണല്ലോ സിക്സ് പായ്ക്ക് ആക്കി ശരീരത്തെ മാറ്റുന്നത്. നല്ല ശരീരപ്രകൃതി ആയതിനാൽ വളരെ പെട്ടെന്ന് ത ന്നെ ടൊവീനോയെ സിക്സ് പായ്ക്ക് ആക്കാൻ സാധിക്കും. ചർമത്തിനും മസിലിനും ഇടയിലുള്ള െകാഴുപ്പിന് ‘സബ് ക്യൂട്ടേനിയസ് ഫാറ്റ്’ എന്നാണ് പറയുക. അത് വളരെ കുറവാണ് ടൊവീനോയ്ക്ക്. അതുകൊണ്ട് വാട്ടർ ലോഡിങ്, വാട്ടർ കട്ട് ഡൗൺ തുടങ്ങിയ ഫിറ്റ്നസ് ടെക്നിക്കുകളോട് വളരെ പെട്ടെന്ന് പ്രതികരിക്കും. വെറും 40 ദിവസം കൊണ്ട് ടൊവീനോയെ സിക്സ് പായ്ക്കിലേക്ക് കൊണ്ടു വരാം. നോർമൽ പായ്ക്ക് ടൊവീനോയ്ക്ക് ഉള്ളത് കൊണ്ടാണ് ഇത് സാധ്യമാകുന്നത്.

അച്ഛനുമൊത്തുള്ള വർക്കൗട്ട് ടൊവീനോയ്ക്ക് വളരെ ഇഷ്ടമാണ്. അദ്ദേഹം വക്കീലും കൃഷി കാര്യങ്ങളില്‍ താൽപ ര്യമുള്ളയാളുമാണ്. ശരീരപ്രകൃതിയും ഫിറ്റ്.  അച്ഛനോടൊപ്പം ഉള്ള വർക്കൗട്ട് ഫോട്ടോ ടൊവീനോ ഇൻസ്റ്റഗ്രാമിൽ ഇ   ട്ടിരുന്നു. അച്ഛന്റെ ഹൃദയഭാഗത്ത് പേസ്മേക്കർ ഘടിപ്പിച്ചിരിക്കുന്നതു ചിത്രത്തില്‍ കാണാം. അതും ടൊവീനോ പറഞ്ഞിട്ടുണ്ട്. വീട്ടിലാണെങ്കിൽ മിക്കവാറും അച്ഛനോ ചേട്ടനോ വ ർക്കൗട്ടിന് കൂടെ കാണും.

ഡയറ്റ് നിയന്ത്രണം കൃത്യമായി പാലിക്കുന്ന വ്യക്തിയാണ് െടാവീനോ. മാക്രോ മൈക്രോ ന്യൂട്രിയൻസ് കൃത്യമായ അളവിൽ സെറ്റ് ചെയ്താണ് അദ്ദേഹത്തിന്റെ ഡെയ്‌ലി ഡയറ്റ് തയാറാക്കുന്നത്.

ഹെവി വർക്കൗട്ടിന്റെ ഒരു വിഡിയോയിൽ അദ്ദേഹം എ  ന്നെ ക്രോസ് ചെയ്ത് ചാടുന്നുണ്ട്. അത്രയ്ക്ക് വിശ്വാസമാണെനിക്ക് അദ്ദേഹത്തിന്റെ പെർഫൊമെൻസ്. ഏത് വർക്കൗട്ട് പറഞ്ഞു കൊടുത്താലും അത് ഏറ്റവും പെർഫെക്റ്റ് ആയി ചെയ്യണം എന്നാണു നിര്‍ബന്ധം. വളരെ പെട്ടെന്ന് അത് സാധ്യമാക്കുകയും ചെയ്യും. അതാണ് ഒരു ട്രെയിനർ എന്ന നിലയ്ക്ക് എന്നെ ഏറെ സന്തോഷിപ്പിക്കുന്ന കാര്യം.   

Fitness Secret of Tovi

മോട്ടിവേഷൻ ലെവൽ വളരെ കൂടുതലാണ് ടൊവീനോയ്ക്ക്. ക്ഷീണിച്ച് എത്ര തളര്‍ന്നിരിക്കുകയാണെങ്കിലും വ ർക്കൗട്ട് ചെയ്യാനുള്ള മനസ്സ് മാറില്ല. അതാണ് അദ്ദേഹത്തിന്റെ ഫിറ്റ്നസ് സീക്രട്ട്. ഒരു ട്രെയിനർക്ക് ഉണ്ടാക്കിയെടുക്കാവുന്ന കാര്യമല്ല അത്. ടൊവീനോയുടെ മാത്രം പ്രത്യേകതയാണ്.

Tags:
  • Health Tips
  • Glam Up