Saturday 23 April 2022 02:25 PM IST : By സ്വന്തം ലേഖകൻ

മറവിരോഗം ചെറുക്കാനും കൊളസ്ട്രോള്‍ കുറയ്ക്കാനും മഞ്ഞൾ, ദിവസവും ഒരു സ്പൂൺ മതി; അറിയാം ആരോഗ്യഗുണങ്ങൾ

premium-turmeric-powder

മഞ്ഞളിന്റെ ആരോഗ്യഗുണങ്ങൾ ആരെയും അതിശയിപ്പിക്കുന്നതാണ്. പ്രോട്ടീനും വിറ്റാമിനും കാല്‍സ്യവും ഇരുമ്പും സിങ്കും ഒക്കെ മഞ്ഞളില്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ആരോഗ്യ സംരക്ഷണത്തിന് നിര്‍ബന്ധമായും മഞ്ഞള്‍ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടതുണ്ട്.

. പ്രോസ്റ്റേറ്റ് കാന്‍സറിനെ പ്രതിരോധിക്കാന്‍ മഞ്ഞളിനു പ്രത്യേക കഴിവുണ്ടെന്നു ശാസ്ത്രം പറയുന്നു. രക്തത്തില്‍ കണ്ടുവരുന്ന ട്യൂമര്‍ കോശങ്ങളായ t-സെല്‍, ലുക്കീമിയ, കുടലിലും മാറിടങ്ങളിലും വരുന്ന കാര്‍സിനോമ എന്നിവയെ പ്രതിരോധിക്കാന്‍ മഞ്ഞളിന് കഴിവുണ്ടെന്ന് നിരവധി ഗവേഷണങ്ങളിലൂടെ തെളിഞ്ഞിട്ടുണ്ട്.

. ഇന്‍സുലിന്‍റെയും ഗ്ലുക്കോസിന്‍റെയും അളവ‌ു നിയന്ത്രിക്കാന്‍ മഞ്ഞള്‍ ഒരു പരിധി വരെ സഹായിക്കും. ടൈപ്പ് 2 ഡയബറ്റിസ് തടയാനും മഞ്ഞളിനു കഴിവുണ്ട്. എന്നാല്‍ വീര്യം കൂടിയ മരുന്നുകള്‍ കഴിക്കുന്നതിനൊപ്പം മരുന്നായി മഞ്ഞളും കഴിച്ചാല്‍ ശരീരത്തിലെ ഷുഗര്‍ നില താഴ്ന്നു ഹൈപ്പോഗ്ലൈമിയ വരാന്‍ സാധ്യതയുണ്ട്.

. പാചകത്തിന് നിത്യവും ഉപയോഗിക്കുന്ന മഞ്ഞള്‍ കൊളസ്ട്രോളിന്റെ അളവില്‍ വലിയ വ്യത്യാസം വരുത്തും. കൊളസ്ട്രോള്‍ നിയന്ത്രിക്കുന്നതിലൂടെ മഞ്ഞള്‍ ഹൃദയത്തിന്‍റെ ആരോഗ്യവും ഉറപ്പു വരുത്തുന്നു

. മഞ്ഞളിലുള്ള ‘ലിപ്പോപോളിസാക്കറൈഡ് എന്ന പദാര്‍ഥമാണ് രോഗങ്ങളെ പ്രതിരോധിക്കാന്‍ ശരീരത്തിനു കരുത്തേകുന്നത്. 

. പ്രകൃതിദത്തമായ ആന്റിസെപ്ടിക് ആണ് മഞ്ഞള്‍. ഒപ്പം ബാക്ടീരിയയെ ചെറുക്കാന്‍ കഴിവുള്ളതുകൊണ്ട് മുറിവ് ഉണങ്ങാന്‍ ഏറെ ഫലപ്രദവുമാണ്. മഞ്ഞള്‍ നിറം വയ്ക്കാന്‍ മാത്രമല്ല, സോറിയാസിസ് ഉള്‍പ്പെടെയുള്ള ചര്‍മരോഗങ്ങള്‍ക്കും മരുന്നായി ഉപയോഗിക്കുന്നു.

. മഞ്ഞളിന് ശരീരത്തിലുള്ള കൊഴുപ്പിനെ കുറയ്ക്കാനും സാധിക്കുന്നു. ഓരോ ഭക്ഷണസമയത്തും ഒരു ടീസ്പൂണ്‍ മഞ്ഞള്‍ കഴിക്കുന്നത്‌ ഭാരം നിയന്ത്രിക്കാനും അമിതവണ്ണം കുറയ്ക്കാനും സഹായിക്കും.

. തലച്ചോറിലേക്കുള്ള ഓക്സിജന്റെ ഒഴുക്കു കൂട്ടാനും തലച്ചോറിലെ ‘പ്ലാക്ക്’ നീക്കം ചെയ്യാനുമുള്ള മഞ്ഞളിന്‍റെ കഴിവാണ് മറവിരോഗം ചെറുക്കാന്‍ സഹായിക്കുന്നത്.

. ശരീരത്തില്‍ നിന്നു വിഷാംശങ്ങള്‍ പുറന്തള്ളാന്‍ കരളിനെ മഞ്ഞള്‍ ഇത്തരത്തില്‍ സഹായിക്കുന്നു. നിത്യവും ഒരു ടീസ്പൂണ്‍ അളവില്‍ മഞ്ഞള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍തന്നെ മഞ്ഞളിന്‍റെ ഗുണഫലങ്ങള്‍ പൂര്‍ണമായും അനുഭവിക്കാം.

Tags:
  • Health Tips
  • Glam Up