Tuesday 22 March 2022 03:28 PM IST : By സ്വന്തം ലേഖകൻ

വിഷാദം, അമിതവണ്ണം തുടങ്ങി വിട്ടുമാറാത്ത ക്ഷീണവും; വിറ്റാമിൻ ഡിയുടെ കുറവ് പല ഗുരുതര രോഗങ്ങൾക്കും കാരണമാകാം, അറിയേണ്ടതെല്ലാം

vitamind44566fghyy

പകർച്ചവ്യാധികളുടെ കാലത്ത് പ്രതിരോധശേഷി കൂട്ടാൻ ശരീരത്തിൽ വിറ്റാമിനുകൾ അത്യാവശ്യമാണ്. ഭക്ഷണത്തിലൂടെയാണ് പ്രധാനമായും ശരീരത്തിനു വേണ്ട വിറ്റാമിനുകൾ ലഭിക്കുക. ഇവയിൽ പ്രധാനപ്പെട്ട ഒന്നാണ് വിറ്റാമിൻ ഡി. നമ്മുടെ ശരീരത്തിൽ വിറ്റാമിൻ ഡിയുടെ കുറവ് മറ്റു പല ഗുരുതര രോഗങ്ങൾക്കും കാരണമാകാറുണ്ട്. 

ദീര്‍ഘകാലം വിറ്റാമിൻ ഡിയുടെ കുറവ് തുടര്‍ന്നാല്‍ ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്ക് വരെ കാരണമാകും. പ്രമേഹം, അമിത രക്തസമ്മര്‍ദ്ദം, തലച്ചോറിനെയും നട്ടെല്ലിനെയും ദുര്‍ബലപ്പെടുത്തുന്ന മള്‍ട്ടിപ്പിള്‍ സ്‌ക്ലീറോസിസ് തുടങ്ങിയവയും വിറ്റാമിന്‍ ഡി കുറവ് മൂലം ഉണ്ടായേക്കാം. 

എല്ലുകളില്‍ വേദന, പേശികള്‍ക്ക് ബലക്ഷയം തുടങ്ങിയവയാണ് വിറ്റാമിന്‍ ഡി കുറയുന്നതിന്റെ പ്രധാന ലക്ഷണം. ശരീരത്തിന് ആവശ്യമായ വിറ്റാമിന്‍ ഡിയുടെ 80 ശതമാനവും സൂര്യപ്രകാശത്തില്‍ നിന്നാണ് ലഭിക്കുന്നത്. 20 ശതമാനം മാത്രമാണ് ഭക്ഷണത്തില്‍ നിന്നും ലഭിക്കുക. ഏത്തപ്പഴം, പാൽ, മത്സ്യം, മത്സ്യഎണ്ണ, മുട്ടയുടെ മഞ്ഞ, റെഡ് മീറ്റ് തുടങ്ങിയവയിൽ വിറ്റാമിന്‍ ഡി അടങ്ങിയിരിക്കുന്നു.

വിറ്റാമിൻ ഡിയുടെ കുറവ് എല്ലുകളുടെയും പല്ലുകളുടെയും വളര്‍ച്ചയെ മാത്രമല്ല ബാധിക്കുക. വിഷാദം, അമിതവണ്ണം തുടങ്ങിയ പ്രശ്നങ്ങൾക്കും വിറ്റാമിൻ ഡിയുടെ കുറവ് കാരണമാകും. പാല്‍, തൈര്, ബട്ടര്‍, ചീസ് തുടങ്ങിയ പാല്‍ ഉല്‍പന്നങ്ങൾ, മുട്ട, കൂണ്‍, പയർ വർഗങ്ങളും ഗോതമ്പ്, റാഗ്ഗി, ഓട്സ് എന്നീ ധാന്യങ്ങളിലും വിറ്റാമിന്‍ ഡി അടങ്ങിയിരിക്കുന്നു. അമിതമായ വിറ്റാമിന്‍ ഡിയുടെ കുറവ് പരിഹരിക്കാൻ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം സപ്ലിമെന്റുകള്‍ കഴിക്കാവുന്നതാണ്.

Tags:
  • Health Tips
  • Glam Up