Tuesday 30 August 2022 04:25 PM IST : By സ്വന്തം ലേഖകൻ

മുഖവും മേനിയും തിളങ്ങും, യുവത്വം നൽകും... ചർമകാന്തി കൂട്ടും 5 പാനീയങ്ങൾ

beauty-drink

ചർമം സുന്ദരമായി നിലനിർത്താനും ചർമപ്രശ്നങ്ങളെ വരുതിയിലാക്കാനും സഹായിക്കുന്ന ചില പാനീയങ്ങളുണ്ട്. ചർമത്തിന്റെ ജലാശം നിലനിർത്താനും ആരോഗ്യത്തിനും വേണ്ടി ഒരു ദിവസം എട്ടു ഗ്ലാസ് വെള്ളം കുടിക്കണം. അതിൽ ഈ ബ്യൂട്ടി ഡ്രിങ്കുകൾ കൂടി ഉൾപ്പെടുത്താം.

∙ എന്നും രാത്രി ഒരു പിടി ശുദ്ധമായ ഉണക്കമുന്തിരിയെടുത്ത് കഴുകി ഒരു ഗ്ലാസ് വെള്ളത്തിൽ ഇട്ടുവയ്ക്കുക. പിറ്റേന്ന് രാവിലെ ഇതു ഞെരടി പിഴിഞ്ഞ് വെള്ളമുൾപ്പെടെ കുടിക്കുക. രക്തത്തിന്റെ അളവു കൂടും. രക്തം ശുദ്ധിയാകും. കണ്ണും ചർമവും തിളങ്ങും.

∙ ഒരിഞ്ച് നീളത്തിലുള്ള പച്ച‌മഞ്ഞൾ അരച്ച് പകുതി ഗ്ലാസ് വെള്ളത്തിൽ കലക്കി അരിച്ചെടുക്കുക. ഇളംചൂടുവെള്ളം കൂടി ചേർത്ത് എന്നും കുടിക്കാം. വയറ്റിലെ അണുക്കൾ നശിക്കാൻ സഹായിക്കുന്ന ഈ പാനീയം ചർമസൗന്ദര്യം കൂട്ടാനും സഹായിക്കും.

∙ രാവിലെ വെറുംവയറ്റിൽ പതിവായി കുടിക്കാൻ മികച്ച പാനീയമാണ് ഇളംചൂടുെവള്ളത്തിൽ നാരങ്ങാനീരും തേനും ചേർത്തത്. നാരങ്ങയിലെ വൈറ്റമിൻ സി ചർമത്തിന് തിളക്കവും യുവത്വവും നൽകും. പിഗ്‌മെന്റേഷനും അകലും. ഓറഞ്ച്, മാതളം, നെല്ലിക്ക എന്നിവയിലേതെങ്കിലും ജ്യൂസാക്കി കുടിക്കുന്നതും ചർമം സുന്ദരമാക്കും.

∙ ഈന്തപ്പഴം കുരു കളഞ്ഞ് അ ൽപം വെള്ളത്തിൽ തിളപ്പിച്ച് മൃദുവായ ശേഷം അരച്ചെടുക്കുക. ഇത് അൽപം വെള്ളമൊഴിച്ച് വീണ്ടും തിളപ്പിച്ച് വറ്റിച്ചെടുക്കുക. ഈ സിറപ്പ് തയാറാക്കി ഫ്രിജിൽ സൂക്ഷിക്കാം. ഒരു

വലിയ സ്പൂൺ ഈ ന്തപ്പഴം സിറപ്പ് രാത്രി കിടക്കും മുൻപ് പാലിൽ ചേർത്തു കുടിക്കാം.

വിവരങ്ങൾക്ക് കടപ്പാട്:

രഞ്ജു രഞ്ജിമാർ

സെലിബ്രിറ്റി മേക്കപ് ആർട്ടിസ്റ്റ്

ഡോറ ബ്യൂട്ടി വേൾഡ്

അങ്കമാലി