Saturday 04 June 2022 11:02 AM IST : By സ്വന്തം ലേഖകൻ

വരണ്ട ചർമമാണോ നിങ്ങൾക്ക്?... കറ്റാർവാഴകൊണ്ട് ഉണ്ടൊരു മാജിക്

aloe-vera

വേനൽച്ചൂടിൽ ചർമം വരണ്ടുപോകാനും കരിവാളിപ്പ് ഉണ്ടാകാനുള്ള സാധ്യത വ ളരെ കൂടുതലാണ്. ചർമത്തെ സ്നേഹിക്കാൻ കറ്റാർവാഴ ചേർന്ന ചില സൗന്ദര്യകൂട്ടുകൾ പരിചയപ്പെടാം. സൂര്യരശ്മികൾ ഏൽപ്പിക്കുന്ന പ്രശ്നങ്ങളിൽ നിന്നു കറ്റാർവാഴ ചർമത്തെ സംരക്ഷിക്കും. ചർമത്തിന്റെ ക്ഷീണം അകറ്റുകയും ചെയ്യും.

∙ വരണ്ടചർമം ഉള്ളവർ ഒരു വലിയ സ്പൂൺ വീതം മുൽട്ടാണിമിട്ടി, കറ്റാർവാഴ ജെൽ എന്നിവയിൽ ഒരു ചെറിയ സ്പൂൺ അരിപ്പൊടിയും പാലും ചേർത്ത് ഫെയ്സ്പാക്ക് തയാറാക്കി മുഖത്തു പുരട്ടുക. എണ്ണമയമുള്ള ചർമക്കാർ റോസ്‌വാട്ടറും മഞ്ഞൾപൊടിയും ചേർത്ത് പാക്ക് തയാറാക്കി മുഖത്ത് അണിയുക. അര മണിക്കൂറിനു ശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകുക.

∙ കറ്റാർവാഴ തൊലി കളഞ്ഞ്, അതിന്റെ വശങ്ങളിലെ മഞ്ഞ ദ്രവം കളഞ്ഞ് കഷണങ്ങളാക്കി ഫ്രിജിൽ സൂക്ഷിക്കാം. വേനൽക്കാലത്ത്പുറത്തുപോയി വന്നതിനുശേഷം, ഒരു കഷണം എടുത്ത് മുഖത്ത് മസാജ് ചെയ്യുക. 10 മിനിറ്റിനുശേഷം കഴുകിക്കളഞ്ഞാൽ മുഖത്തെ കരിവാളിപ്പ് മാറും.

∙ കറ്റാർവാഴ കാമ്പ്, മിക്സിയിൽ അരച്ച് അതിൽ പാൽപ്പൊടി ചേർത്തു മുഖത്തും കഴുത്തിലും കൈകാലുകളിലും തേച്ചുപിടിപ്പിച്ച് 20 മിനിറ്റ് കഴിഞ്ഞ് കുളിച്ചാൽ ചൂട് കൊണ്ട് ഉണ്ടാകുന്ന പ്രശ്നം പരിഹരിക്കാൻ കഴിയും, ചർമത്തിന് ജലാംശവും നല്ല തിളക്കം കിട്ടുകയും ചെയ്യും.

∙ ചൂടുകാലത്ത് കറ്റാർവാഴ അടങ്ങിയ മോയിസ്ചറൈസർ ഉപയോഗിക്കുന്നത് നല്ലതാണ്.

രഞ്ജു രഞ്ജിമാർ
സെലിബ്രിറ്റി മേക്കപ് ആർട്ടിസ്റ്റ്
ഡോറ ബ്യൂട്ടി വേൾഡ്
അങ്കമാലി