Saturday 28 May 2022 11:55 AM IST : By സ്വന്തം ലേഖകൻ

പച്ചമഞ്ഞൾ അരച്ചത്, എരുക്കിന്റെ പാല്... അനാവശ്യ രോമം കളയാൻ 6 പൊടിക്കൈകൾ

turmeric-beuaty-care

അനാവശ്യ രോമം കളയാനുള്ള ചില പ്രയോഗങ്ങൾ ഇതാ :

∙ശംഖചൂർണ്ണം, ഹരിതാലം എന്നിവ പ്രത്യേക അളവിൽ വിനാഗിരി ചേർത്ത് ഉപയോഗിക്കാൻ പറയാറുണ്ട്.

∙ എരുക്കിന്റെ പാല്, ചില ക്ഷാരസ്വഭാവമുള്ള യോഗങ്ങൾ ഇവ രോമം കൊഴിയാൻ നല്ലതായി ആയുർവേദത്തിൽ പറയപ്പെടുന്നു.

∙ പച്ചമഞ്ഞൾ അരച്ചു മുഖത്ത് കട്ടിയിൽ പുര ട്ടിയശേഷം ഒന്നോ ര ണ്ടോ മണിക്കൂർ കഴിഞ്ഞു കഴുകികളയാം. മുഖത്തെ രോമവളർച്ച തടയാം.

∙ പാൽപ്പാടയും കസ്തൂരിമഞ്ഞളും ചേർത്ത് മുഖത്തു പുരട്ടി അരമണിക്കൂറിനുശേഷം കഴുകുക.

∙ ചെറുപയർപൊടി പാലിൽ ചാലിച്ച് ചെറുനാരങ്ങാനീര് ചേർത്തു മുഖത്തു പുരട്ടുക.

∙ മഞ്ഞളും പച്ചപപ്പായയും ചേർത്ത് അരച്ചു മുഖത്തു പുരട്ടി അരമണിക്കൂർ കഴിഞ്ഞ് കഴുകി കളയാം.