Friday 17 July 2020 04:12 PM IST : By സ്വന്തം ലേഖകൻ

‘വീതിയുള്ള പുരികങ്ങളാണ് എന്റെ യങ് ലുക്കിന്റെ രഹസ്യം’; സൗന്ദര്യത്തിന്റെ സീക്രട്ടുമായി ദീപിക പദുക്കോൺ

deepikajhhht668

സിനിമയിൽ വന്ന നാൾ മുതൽ ഒരേ സൗന്ദര്യമാണ് ദീപികയ്ക്ക്. ക്ലീൻ ആൻഡ് സിംപിൾ മേക്കപ് ആണ് പ്രത്യേകത. തിളക്കമുള്ള ഗ്ലോസി ലുക്കിനേക്കാൾ മാറ്റ് ബ്യൂട്ടി ഫിനിഷാണ് ദീപികയ്ക്ക് ഇണങ്ങുക. മൂഡി ലിപ് കളർ, മാറ്റ് ഫൗണ്ടേഷൻ, റിംഡ് ഐസ്– വിവാഹനാളിൽ പോലും ഈ ലുക്കായിരുന്നു ദീപികയുടെ അഴക്.

Beauty Book

ഷൂട്ടിങ് തിരക്കിനൊടുവിൽ മേക്കപ് പൂർണമായി നീക്കാതെ ഉറങ്ങാറില്ല ദീപിക. സ്കിൻ കെയറിൽ മോസ്റ്റ് ഇംപോർട്ടൻസ് സ്വാഭാവികതയ്ക്കാണ്. എക്സോഫോളിയേറ്റ് (മൃതകോശങ്ങൾ നീക്കുന്ന) ചെയ്യുന്ന, ക്ലെൻസ് (ചർമം ആഴത്തിൽ വൃത്തിയാക്കുന്ന) ചെയ്യുന്ന, ഹൈഡ്രേറ്റ് (ഈർപം നൽകുന്ന, നിലനിർത്തുന്ന) ആക്കുന്ന കാര്യങ്ങളോടാണിഷ്ടം. 

പത്തു മിനിറ്റിൽ ചർമം ഫ്രെഷ് ആക്കുന്ന ക്ലേ മാസ്ക് ആണ് ഈ മൂന്നു കാര്യങ്ങൾക്കും സഹായിക്കുന്നത്. സൺസ്ക്രീൻ പുരട്ടാനും ഉറങ്ങും മുൻപ് നൈറ്റ് ക്രീം പുരട്ടാനും മറക്കാറില്ല. പുരികക്കൊടികളാണ് ദീപികയുടെ ഹൈലൈറ്റ്. വില്ലു പോലെ നേർത്തുവളഞ്ഞവയല്ല, വീതിയുള്ള പുരികങ്ങളാണ് യങ് ലുക് നൽകുന്നത് എന്നാണ് ദീപികയുടെ അഭിപ്രായം. അതു സത്യമല്ലേയെന്നു നോക്കൂ...

Fitness Hit

ആരോഗ്യമുള്ള മനസ്സാണ് ആരോഗ്യമുള്ള ശരീരം നൽകുന്നതെന്ന് എപ്പോഴും പറയുന്ന താരം മനസ്സ് ശാന്തമാക്കാൻ ഫിസിയോതെറപിയും മെഡിറ്റേഷനും ചെയ്യാറുണ്ട്. ബാഡ്മിന്റൺ പ്ലെയർ ആയിരുന്നതുകൊണ്ടു തന്നെ ഫിറ്റ്നസിൽ ആളു പുലിയാണ്. സ്ട്രെങ്ത് ട്രെയ്നിങ്ങിലാണ് ദീപിക കൂടുതൽ ശ്രദ്ധ നൽകിയിരിക്കുന്നത്. സ്പീഡ്, അജിലിറ്റി, ക്വിക്നെസ് (SAQ) സ്കിൽസിനും ബോഡി ബാലൻസിങ്ങിനും പ്രാധാന്യം നൽകുന്ന ദീപികയ്ക്ക് എക്സർസൈസ് ഹരമാണ്.

Tags:
  • Bollywood Fashion
  • Celebrity Fashion
  • Fashion