Wednesday 20 October 2021 02:39 PM IST : By സ്വന്തം ലേഖകൻ

ചർമത്തിൽ ചുളിവുകൾ വീണു തുടങ്ങിയോ? 40 കഴിഞ്ഞവർക്ക് വീട്ടിൽ ചെയ്യാവുന്ന അഞ്ചു ഫെയ്സ് പായ്ക്കുകൾ ഇതാ

facepacckkk5666ghhh40

ചർമത്തിൽ ചെറിയ ചുളിവുകൾ വീണു തുടങ്ങുന്ന പ്രായമാണ് നാല്പതുകൾ. നെറ്റിയിലും കൺതടങ്ങളിലുമാണ് പ്രധാനമായും ചുളിവുകൾ പ്രത്യക്ഷപ്പെടാറ്. നല്ല സ്കിൻ കെയർ കൊടുക്കേണ്ട സമയമാണിത്. ചർമം എന്നെന്നും ചുളിവുകൾ ഇല്ലാതെ സുന്ദരമായി നിലനിർത്താൻ ഈ ഫെയ്‌സ്പായ്ക്കുകൾ ഒന്ന് പരീക്ഷിച്ചു നോക്കൂ... 

1. ചുളിവുകൾ കുറയ്ക്കും

∙ പഴം– ഒന്ന് 

തേൻ– ഒരു ടീസ്പൂൺ

ഗ്ലിസറിൽ– ഒരു ടീസ്പൂൺ

മുട്ടയുടെ വെള്ള – ഒന്ന് 

മിശ്രിതം മുഖത്തു പുരട്ടി ഉണങ്ങുമ്പോൾ കഴുകുക. 

2. വരൾച്ച മാറാൻ 

∙വെള്ളരി ഗ്രേറ്റ് ചെയ്തത്– രണ്ട് ടേബിൾ സ്പൂൺ

തൈര്– കാൽ കപ്പ് 

ഓട്സ് വേവിച്ചത്– കാൽ കപ്പ് 

മിശ്രിതം ചേർത്തിളക്കി ഫ്രി‍ഡ്ജിൽ വച്ചു തണുപ്പിച്ച ശേഷം മുഖത്തു പുരട്ടി 40 മിനിറ്റിനു ശേഷം കഴുകുക. വരൾച്ച മാറി മുഖം തിളങ്ങും. 

3. മുഖം തിളങ്ങാൻ 

∙ ഉരുളക്കിഴങ്ങ് ഗ്രേറ്റ് ചെയ്തത്– കാൽ കപ്പ് 

ആപ്പിൾ ഗ്രേറ്റ് ചെയ്തത്– കാൽ കപ്പ് 

തൈര്– കാൽ കപ്പ് 

തേൻ– ഒരു ടീസ്പൂൺ 

നാരങ്ങാനീര്– അര ടീസ്പൂൺ

മുട്ടയുടെ വെള്ള– ഒന്ന് 

മൈദ– അര ടീസ്പൂൺ 

മുട്ടയുടെ വെള്ള നന്നായി അടിച്ച് അതിൽ ബാക്കി ചേരുവകകൾ ചേർത്തിളക്കിയ ശേഷം മുഖത്തു പുരട്ടുക. അര മണിക്കൂറിനു ശേഷം മുഖം മസാജ് ചെയ്തു കഴുകുക. മുഖത്തിനു നല്ല തിളക്കം കിട്ടും. 

4. കരുവാളിപ്പ് മാറും 

∙ പപ്പായ– കാൽ കപ്പ് 

തക്കാളി നീര്– രണ്ട് ടീസ്പൂൺ 

കടലമാവ്– ഒരു ടീസ്പൂൺ 

ഈ മിശ്രിതം മുഖത്തു പുരട്ടി ഉണങ്ങുമ്പോൾ കഴുകുക. മുഖത്തെ സൺ ടാൻ മാറാൻ മികച്ചതാണ്. 

5. മിനുമിനുപ്പും തിളക്കവും കൂടും

∙ മുട്ടയുടെ വെള്ള– ഒന്ന് 

റോസാപ്പൂവിതൾ അരച്ചത്– ഒരു ടീസ്പൂൺ

ആൽമണ്ട് ഓയിൽ– അര ടീസ്പൂൺ

പാൽ– ഒരു ടീസ്പൂൺ 

മിശ്രിതം മുഖത്തു പുരട്ടി ഉണങ്ങുമ്പോൾ കഴുകുക. മുഖത്തിനു മിനുമിനുപ്പും തിളക്കവും കൂടും. 

Tags:
  • Glam Up
  • Beauty Tips