Friday 19 October 2018 04:07 PM IST : By സ്വന്തം ലേഖകൻ

മുടി വളരാനും ചർമ്മം തിളങ്ങാനും കറ്റാർവാഴ ജ്യൂസ്; തയാറാക്കുന്നത് ഇങ്ങനെ! (വിഡിയോ)

aloe-vera-silky

ചർമ്മത്തിന്റെയും മുടിയുടെയും സംരക്ഷണത്തിന് ഉത്തമമാണ് കറ്റാർവാഴ ജ്യൂസ്. അതുകൊണ്ടുതന്നെ ശരീര സൗന്ദര്യവര്‍ധക വസ്തുക്കളിലും ഔഷധങ്ങളിലുമെല്ലാം സ്ഥിര സാന്നിധ്യമാണ് കറ്റാര്‍വാഴ. മുടി തഴച്ചു വളരാനും കൊഴിച്ചിൽ തടയാനും കറ്റാര്‍വാഴയുടെ ജെല്‍ മുടിയില്‍ തേയ്ക്കുകയാണ് ഏറ്റവും മികച്ച വഴി. ഇതിലെ പ്രോട്ടീയോലിറ്റിക് ആസിഡ് തലയിലെ മൃതകോശങ്ങളെ നീക്കുന്നു. മുടി വളർച്ചയ്ക്ക് സഹായിക്കുകയും ചെയ്യുന്നു. താഴെ കൊടുത്തിരിക്കുന്ന വിഡിയോയിൽ കറ്റാർ വാഴ ജ്യൂസ് തയാറാക്കുന്ന വിധം വിശദീകരിക്കുന്നു. വിഡിയോ കാണാം;