Wednesday 24 March 2021 03:49 PM IST : By സ്വന്തം ലേഖകൻ

നാൽപ്പത് കഴിഞ്ഞതോടെ മുഖത്ത് ചുളിവുകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയോ? വാഴപ്പഴം കൊണ്ടുള്ള അഞ്ചു ഫെയ്സ് പായ്ക്കുകൾ ഇതാ..

bananaffg55456667facepackk

നാൽപ്പത് വയസ്സ് കഴിയുന്നതോടെ പലരുടേയും മുഖത്ത് ചുളിവുകള്‍ പ്രത്യക്ഷപ്പെടാറുണ്ട്. പ്രായക്കൂടുതലും അഭംഗിയും തോന്നിപ്പിക്കുന്ന ഘടകം തന്നെയാണ് മുഖത്തെ ചുളിവുകള്‍. ഭക്ഷണത്തിലെ പോരായ്മയും അമിതമായി സൂര്യപ്രകാശമേല്‍ക്കുന്നതും സ്ട്രെസും ചർമത്തിൽ സ്ഥിരമായി ചെയ്യുന്ന സൗന്ദര്യ സംരക്ഷണത്തിന്റെ പരിണിതഫലമോ ഒക്കെ ആകാം ഇതിനുള്ള കാരണം. മുഖത്തെ ചുളിവുകള്‍ മാറാന്‍ ചില പ്രകൃതിദത്ത വഴികള്‍ ഉണ്ട്. വാഴപ്പഴം കൊണ്ടുള്ള അഞ്ചു ഫെയ്സ് പായ്ക്കുകൾ പരിചയപ്പെടാം... 

പായ്ക്ക്- 1

പകുതി പഴം, ഒരു ടേബിള്‍ സ്പൂണ്‍ തേന്‍, ഒരു ടീസ്പൂണ്‍ പാല്‍ എന്നിവ കലര്‍ത്തിയ മിശ്രിതമുണ്ടാക്കുക. ഇത് മുഖത്തു പുരട്ടി മസാജ് ചെയ്ത് അല്‍പം കഴിയുമ്പോള്‍ ഇളംചൂടുവെള്ളം കൊണ്ടു കഴുകിക്കളയാം.

പായ്ക്ക്- 2

ഒരു ബട്ടര്‍ ഫ്രൂട്ട്, നന്നായി പഴുത്ത ഒരു പഴം, 1 ടീസ്പൂണ്‍ ഗ്ലിസറീന്‍, 1-2 വൈറ്റമിന്‍ ഇ ക്യാപ്‌സൂള്‍, ഒരു മുട്ട വെള്ള എന്നിവ കലര്‍ത്തി മിശ്രിതമാക്കി മുഖത്തു പുരട്ടുക. ഇത് മുഖത്തു പുരട്ടി മസാജ് ചെയ്തു കഴുകിക്കളയാം.

പായ്ക്ക്- 3

പഴം, തൈര് എന്നിവ ചേര്‍ത്തു മുഖത്തു പുരട്ടുന്നത് ചുളിവുകൾ മാറാൻ സഹായിക്കും. ഒരു പഴുത്ത പഴം, 2 ടേബിള്‍സ്പൂണ്‍ തൈര് എന്നിവ കലര്‍ത്തി മുഖത്തു പുരട്ടി ഉണങ്ങുമ്പോള്‍ കഴുകിക്കളയാം.

പായ്ക്ക്- 4

2 ടേബിള്‍ സ്പൂണ്‍ തേന്‍, 2 ടേബിള്‍ സ്പൂണ്‍ ഗ്ലിസറീന്‍, ഒരു പഴുത്ത പഴം, ഒരു മുട്ട വെള്ള എന്നിവ ചേര്‍ത്തിളക്കി മാസ്‌കുണ്ടാക്കുക. ഇത് മുഖത്തു പുരട്ടി മസാജ് ചെയ്ത് 15 മിനിട്ട് കഴിഞ്ഞ് കഴിയുമ്പോള്‍ കഴുകിക്കളയാം.

പായ്ക്ക്- 5

പഴുത്ത പഴം പകുതി, മൂന്നിലൊന്നു പഴുത്ത നാടൻ പപ്പായ, മുള്‍ട്ടാനി മിട്ടി എന്നിവ തുല്യ അളവിൽ ചേര്‍ത്തു മിശ്രിതമാക്കി മുഖത്തു പുരട്ടി ഉണങ്ങുമ്പോള്‍ കഴുകിക്കളയാം.

Tags:
  • Glam Up
  • Beauty Tips