Tuesday 09 February 2021 03:40 PM IST : By സ്വന്തം ലേഖകൻ

വരണ്ട് ഭംഗി നഷ്ടപ്പെട്ട മുടിയ്ക്ക് നൽകാം അഴകും ആരോഗ്യവും; വീട്ടിൽ തയാറാക്കാവുന്ന ഹെയർപാക് കൂട്ടുകൾ ഇതാ...

haiirrd44555bbb

വേനൽക്കാലത്തെ വെയിലും വരണ്ട അന്തരീക്ഷവും മുടിയുടെ അഴകിന് മങ്ങലേൽക്കാനിടയാക്കും. സ്വതവേ വരണ്ട മുടിയുടെ അറ്റം പിളരാനും മുടി പൊട്ടിപ്പോകാനുമിടയാകും. വെയിേലൽക്കാതെ വീടിനുള്ളിൽത്തന്നെയിരുന്നാലും മുടി വരളാനിടയുണ്ട്. കൃത്യമായ പരിചരണം ഉറപ്പാക്കുകയാണ് പരിഹാരം.

മുടിക്ക് അഴകേകാനും കരുത്തും ഭംഗിയും നൽകാനും വീട്ടിൽത്തന്നെയുള്ള കൂട്ടുകൾ കൊണ്ട് തയാറാക്കാവുന്ന ഹെയർപാക്കുകൾ ഉപയോഗിക്കാം. ആഴ്ചയിൽ ഒരിക്കലെങ്കിലും യോജിച്ച ഹെയർ പാക്ക് അണിഞ്ഞാൽ മുടിയുടെ അഴക് നിലനിർത്താം. ഹെയർ പാക്ക് നീക്കം ചെയ്യുമ്പോൾ താളി, ചീവയ്ക്കാപ്പൊടി തുടങ്ങിയ പ്രകൃതിദത്ത കൂട്ടുകളോ വീര്യം കുറഞ്ഞ ഷാംപൂവോ ഉപയോഗിക്കുന്നത് നല്ലതാണ്.

അടുക്കളയിലുണ്ട് അഴകേകും കൂട്ട്

ഇടത്തരം വലുപ്പമുള്ള ഒരു ഏത്തപ്പഴം കഷണങ്ങളാക്കി മിക്സിയിൽ അടിച്ചെടുക്കുക. ഈ കൂട്ടിൽ രണ്ടോ മൂന്നോ ചെറിയ സ്പൂൺ തൈര്, ഒരു ചെറിയ സ്പൂൺ വീതം മുൾട്ടാണിമിട്ടി, കറ്റാർവാഴയുടെ ഉള്ളിലെ ജെൽ, വെളിച്ചെണ്ണ എന്നിവ  ചേർത്ത് മിശ്രിതമാക്കുക. അരമണിക്കൂറിന് ശേഷം തല കഴുകി വൃത്തിയാക്കുക. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ചെയ്താൽ വരണ്ട മുടി സുന്ദരമാകും.

∙ നാല് െചറിയ സ്പൂൺ തൈരിൽ ഒരു ചെറിയ സ്പൂൺ നാരങ്ങാനീര് ചേർത്ത് ശിരോചർമത്തിൽ പുരട്ടുക. അര മണിക്കൂർ കഴിഞ്ഞ് കഴുകി വൃത്തിയാക്കുക.

∙  കാൽക്കപ്പ് ഉലുവ രാത്രി മുഴുവൻ വെള്ളത്തിലിട്ട് വയ്ക്കുക.പിറ്റേ ദിവസം ഈ വെള്ളം കൊണ്ട് മുടി കഴുകുക. മുടി വളരാനും മുടിക്ക് ഭംഗി കിട്ടാനും നല്ലതാണ്.

∙ രണ്ട് ചെറിയ സ്പൂൺ ഉലുവ തലേ ദിവസം വെള്ളത്തിലിട്ട് വയ്ക്കുക. പിറ്റേന്ന് ഈ വെള്ളം അരിച്ചെടുത്തതിൽ നാല് വലിയ സ്പൂൺ ചോറ് അരച്ചെടുത്തതും  അര ചെറിയ സ്പൂൺ കറ്റാർവാഴയുടെ ഉള്ളിലെ കുഴമ്പും  ചേർത്ത് മിശ്രിതമാക്കി ശിരോചർമത്തിൽ പുരട്ടുക. അരമണിക്കൂർ കഴിഞ്ഞ് കഴുകിവൃത്തിയാക്കണം

∙ ഒരു കപ്പ് പാലിൽ ഒരു മുട്ട ചേർത്ത് നന്നായി അടിച്ചെടുത്ത് ശിരോചർമത്തിൽ പുരട്ടി അരമണിക്കൂറിന് ശേഷം താളിപ്പൊടിയോ വീര്യം കുറഞ്ഞ ഷാംപൂവോ കൊണ്ട്  കഴുകി വൃത്തിയാക്കുക.

∙ ഒരു ഏത്തപ്പഴവും അഞ്ചോ ആറോ ബദാമും അരച്ചെടുത്ത് ശിരോചർമത്തിലും മുടിയിലും പുരട്ടുക. അര മണിക്കൂറിന് ശേഷം കഴുകി വൃത്തിയാക്കണം.

∙ കാൽകപ്പ് തൈരിൽ മൂന്ന് വലിയ സ്പൂൺ വെളിച്ചെണ്ണയും രണ്ട് വലിയ സ്പൂൺ തേനും  ചേർത്ത് തലയിൽ പുരട്ടുക. അര മണിക്കൂർ കഴിഞ്ഞ് കഴുകുക.

∙ രണ്ടോ മൂന്നോ വലിയ സ്പൂൺ തേങ്ങാപ്പാൽ ചെറുതീയിൽ ചൂടാക്കി തലയിൽ പുരട്ടി അരമണിക്കൂർ കഴിഞ്ഞ് കഴുകി വൃത്തിയാക്കുക.

ആഴ്ചയിൽ ഒരിക്കൽ ഹോട്ട് ഓയിൽ മസാജ് ചെയ്യുന്നത് മുടിയുടെ വരൾച്ച  മാറാനും മുടിക്ക് അഴക് ല ഭിക്കാനും നല്ലതാണ്. ഒരു സ്പൂണോ പാത്രമോ െചറുതായി ചൂടാക്കിയ ശേഷം ഇതിൽ   വെളിച്ചെണ്ണേയാ മുടിയുടെ സ്വഭാവത്തിന്  ഇണങ്ങുന്ന ഏതെങ്കിലും എണ്ണയോ ഒഴിക്കുക. തുടർന്ന് ഇളംചൂടുള്ള എണ്ണ  ശിരോചർമത്തിൽ പുരട്ടി പത്ത് മിനിറ്റ് മൃദുവായി മസാജ് ചെയ്യണം.

അരമണിക്കൂറിന് ശേഷം താളിയോ ഷാംപൂവോ ഉപയോഗിച്ച് വൃത്തിയായി കഴുകുക. തുടർന്ന് കണ്ടീഷനർ പുരട്ടാൻ മറക്കരുത്. മൃദുവായ തുണി കൊണ്ട് കെട്ടിയോ വിടർത്തിയിട്ടോ മുടി ഉണക്കുക.

Tags:
  • Hair Style
  • Glam Up