Thursday 11 July 2019 02:44 PM IST : By സ്വന്തം ലേഖകൻ

പഴങ്ങൾ വീട്ടിലുണ്ടെങ്കിൽ പെട്ടെന്ന് സുന്ദരിയാകാം; ചർമം തിളങ്ങാൻ ഈ ഫെയ്സ് മാസ്ക്കുകൾ പരീക്ഷിച്ചോളൂ...

fruit-face-mask

പഴങ്ങൾ വീട്ടിലുണ്ടെങ്കിൽ പെട്ടെന്ന് സുന്ദരിയാകാം. ചർമം തിളങ്ങാൻ സഹായിക്കുന്ന ഈ ഫെയ്സ് മാസ്ക്കുകൾ പരീക്ഷിച്ചോളൂ...

∙ ഒരു വലിയ സ്പൂൺ ഓറഞ്ച് പൾപ്പെടുക്കുക. ഇതിൽ ഒരു വലിയ സ്പൂൺ ചന്ദനം  പൊടിച്ചതും  അര ചെറിയ സ്പൂൺ നാരങ്ങാനീരും ചേർക്കുക. ഈ മിശ്രിതം മുഖത്ത്  പുരട്ടി പത്ത് മിനിറ്റ് കഴിഞ്ഞു കഴുകി വൃത്തിയാക്കണം. ആഴ്ചയിൽ രണ്ട് തവണ ഈ ഫെയ്സ് പായ്ക്ക് ഇടുന്നത് ചർമത്തിനു തിളക്കം നൽകും.

∙ ഒരു വലിയ സ്പൂൺ ഓറഞ്ച് നീരും സമം നാരങ്ങാനീരുമെടുക്കുക. ഇതിൽ ഒരു പഴത്തിന്റെ കഷണം കുഴമ്പാക്കിയത് ചേർത്തു മിശ്രിതമാക്കണം.  മുഖം വൃത്തിയായി കഴുകി വെള്ളം ഒപ്പിയെടുത്തശേഷം ഈ പായ്ക്ക് മുഖത്തു പുരട്ടുക. മൂന്ന് മിനിറ്റ്  മസാജ് ചെയ്യണം.  പതിനഞ്ച് മിനിറ്റിനു ശേഷം വൃത്തിയായി കഴുകുക.

∙ ഒരു വലിയ സ്പൂൺ ഓറഞ്ച് തൊലി പൊടിച്ചതിൽ  ഒരു വലിയ സ്പൂൺ മുൾട്ടാണിമിട്ടിയും  സമം റോസ്‌വാട്ടറും ചേർക്കുക. ഈ മിശ്രിതം  മുഖത്തും കഴുത്തിലും പുരട്ടി  നാൽപതു മിനിറ്റിനു ശേഷം കഴുകി വൃത്തിയാക്കണം. ആഴ്ചയിൽ ഒരു തവണ  ഈ ഫെയ്സ്പായ്ക് മുഖത്തിട്ടാൽ ബ്ലാക്ഹെഡ്സും  വൈറ്റ് ഹെഡ്സും നീങ്ങി ചർമം വൃത്തിയാകും. എണ്ണമയമുള്ള ചർമത്തിനും കോംബിനേഷൻ ചർമത്തിനും  േയാജിച്ച ഫെയ്സ് പായ്ക്കാണിത്. മുഖക്കുരുവിനെ പ്രതിരോധിക്കാനും  ഈ പായ്ക്ക് സഹായിക്കും.

∙  രണ്ട് വലിയ സ്പൂൺ ഓറഞ്ച് തൊലി പൊടിച്ചതിൽ ഒ രു ചെറിയ സ്പൂൺ ഓട്സ് പൊടിച്ചത് ചേർക്കുക. ഇതിൽ ആവശ്യത്തിനു വെള്ളം ചേർത്തു പേസ്റ്റ് രൂപത്തിലാക്കി ചർമത്തിൽ പുരട്ടണം.  ഉണങ്ങുമ്പോൾ തണുത്ത വെള്ളത്തിൽ കഴുകി വൃത്തിയാക്കുക.  ആഴ്ചയിൽ മൂന്ന് തവണ ഈ ഫെയ്സ് പായ്ക്ക് മുഖത്തിട്ടാൽ ചർമം മൃദുലവും സുന്ദരവുമാകും.

∙ നാലോ അഞ്ചോ ഓറഞ്ച് അല്ലിയും രണ്ട് കഷണം പപ്പായയും  കുഴമ്പ് രൂപത്തിലാക്കിയെടുക്കുക. ഈ മിശ്രിതം മുഖത്തും  കഴുത്തിലും പുരട്ടി അരമണിക്കൂർ കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകി വൃത്തിയാക്കണം.  ആഴ്ചയിൽ രണ്ട് തവണ ചെയ്താൽ ചർമത്തിന്റെ നിറം വർധിക്കും.

∙  ഓറഞ്ചിന്റെ കാൽഭാഗം തൊലിയോടെ അരച്ചു പേസ്റ്റ് രൂപത്തിലാക്കണം. ഇതിൽ ഒരു വലിയ സ്പൂൺ പഞ്ചസാരയും ഒരു ചെറിയ സ്പൂൺ ഒലീവ് ഓയിലും ചേർക്കുക. ഇത് ചർമത്തിൽ പുരട്ടി നാലോ അഞ്ചോ മിനിറ്റ്  മസാജ് ചെയ്യണം. പതിനഞ്ച് മിനിറ്റിനു ശേഷം വെള്ളം െകാണ്ട് കഴുകി വൃത്തിയാക്കുക. ആഴ്ചയിൽ രണ്ട് മൂന്ന് തവണ ചെയ്താൽ ചർമത്തിനു തിളക്കം ലഭിക്കും.

Tags:
  • Glam Up
  • Beauty Tips