Wednesday 28 February 2018 02:35 PM IST : By സ്വന്തം ലേഖകൻ

ചർമ്മത്തിന്റെ യുവത്വവും സൗന്ദര്യവും നിലനിർത്താൻ ജാപ്പനീസ് വിദ്യ

skin-patting

യുവത്വം നിലനിർത്താൻ സഹായിക്കുന്ന പ്രധാന ഘടകം നമ്മുടെ ത്വക്കാണ്. പ്രായം കൂടും തോറും ത്വക്കിലായിരിക്കും മാറ്റങ്ങൾ ആദ്യം പ്രകടമാവുക. തൊലി ചുളിഞ്ഞു തുടങ്ങുമ്പോൾ തുടങ്ങും ടെൻഷൻ. സാധാരണ വരണ്ട ചർമ്മമുള്ളവരിലാണ് വളരെ പെട്ടെന്ന് തൊലി ചുളിഞ്ഞു തുടങ്ങുക. എന്നാൽ ഇവരെ അപേക്ഷിച്ച് എണ്ണമയമുള്ള ചർമ്മമുള്ളവർക്ക് യുവത്വം കുറച്ചു കാലം കൂടി നിലനിൽക്കും.

ത്വക്കിന്റെ യുവത്വവും സൗന്ദര്യവും നിലനിര്‍ത്താന്‍ ഇന്ന് മാര്‍ക്കറ്റിൽ നിരവധി സൗന്ദര്യവർധക വസ്തുക്കൾ ലഭ്യമാണ്. എന്നാൽ ഇവയെല്ലാം ഉപയോഗിച്ചിട്ടും നല്ല റിസൾട്ട് കിട്ടാത്തതിന്റെ വിഷമത്തിലാണ് നിങ്ങളെങ്കിൽ ഈ ജാപ്പനീസ് വിദ്യ ഉപയോഗിക്കാം. ഏറെ പ്രയോജനപ്രദമായ സ്‌കിന്‍ പാറ്റിങ് എന്ന രീതിയാണിത്. സിറംസ്, ലോഷന്‍, ക്രീം എന്നിവ ശരീരത്തില്‍ ഉപയോഗിച്ച് മൃദുവായി തലോടുന്ന രീതിയാണ് സ്‌കിന്‍ പാറ്റിങ്.

നൂറ്റാണ്ടുകളായി ജപ്പാനിലെ യുവതികള്‍ സ്വീകരിച്ചു വരുന്ന ശരീര സൗന്ദര്യത്തിന്റെ മാര്‍ഗ്ഗമാണിത്. സ്കിൻ പാറ്റിങ് ചെയ്യുന്നത് വഴി രക്തചംക്രമണം വര്‍ദ്ധിക്കുകയും കൊളോജിന്‍ ഉദ്ദീപിപ്പിക്കപ്പെടുകയും ചെയ്യുന്നു. ത്വക്കിന്റെ യുവത്വം നിലനിർത്തുന്ന സ്കിൻ പാറ്റിങ് രീതിക്ക് പ്രചാരം കൊടുക്കുകയാണ് വേണ്ടതെന്ന് കോസ്മറ്റിക് ഡെര്‍മ്മറ്റോളജിയിലെ വിദഗ്ധരും അഭിപ്രായപ്പെടുന്നു.