Tuesday 19 July 2022 04:57 PM IST : By സ്വന്തം ലേഖകൻ

കരുവാളിപ്പും കൺതടങ്ങളിലെ കറുത്തനിറവും അകറ്റാൻ പാല്‍; സൗന്ദര്യപ്രശ്നങ്ങൾക്ക് പരിഹാരം വീട്ടിലുണ്ട്..

face-without667

ഭക്ഷണരീതിയിലെ മാറ്റങ്ങൾ, കാലാവസ്ഥ, സമ്മർദം, ഉറക്കത്തിലെ ഏറ്റക്കുറച്ചിലുകൾ എന്നിവ കാരണം മുഖക്കുരു, കരുവാളിപ്പ്, കൺതടത്തിലെ കറുത്തപാട്, മുടികൊഴിച്ചിൽ തുടങ്ങി നിരവധി പ്രശ്നങ്ങളാണ് നേരിടേണ്ടി വരുന്നത്. ഇത്തരം സൗന്ദര്യപ്രശ്നങ്ങൾക്ക് പ്രകൃതിദത്ത മാർഗങ്ങൾ ഉപയോഗിച്ച് വീട്ടിലിരുന്നു പരിഹാരം കാണാം. എളുപ്പത്തിൽ ചെയ്യാവുന്ന ചില ബ്യൂട്ടി ടിപ്സ് ഇതാ.

തുളസിയില

തുളസിയിലയുടെ ഔഷധഗുണങ്ങൾ പ്രശസ്തമാണ്. ചർമ സംരക്ഷണത്തിനും ഫലപ്രദമായി തുളസിയില ഉപയോഗിക്കാം. മുഖത്തിന് തിളക്കം ലഭിക്കാനും വെയിലേറ്റുണ്ടാകുന്ന കരുവാളിപ്പ് മാറാനും തുളസിയിലയിട്ടു തിളപ്പിച്ച വെള്ളത്തിൽ ആവി പിടിക്കുന്നതു നല്ലതാണ്.

തേൻ 

വരണ്ട ചർമത്തിന് ഉത്തമ പരിഹാരമാണ് തേൻ. ചർമം മേയിസ്ച്യുറൈസ് ചെയ്യാനും മൃദുത്വം വീണ്ടെടുക്കാനും തേന്‍ പുരട്ടുന്നതിലൂടെ സാധിക്കും. തേനിന്റെ ആന്റിബാക്ടരീയല്‍ സ്വഭാവം മുഖക്കുരുവിനെ അകറ്റി നിർത്താൻ സഹായിക്കും.

പാൽ

മുഖത്തെ കരുവാളിപ്പും കൺതടങ്ങളിലെ കറുത്തനിറവും അകറ്റാൻ പാല്‍ ഉപയോഗിക്കാം. ഒരു കോട്ടൺ തുണിയോ പഞ്ഞിയോ ഉപയോഗിച്ച് പാൽ മുഖത്തു പുരട്ടുക. ദിവസവും മുന്നു സ്പൂൺ വീതം ഇങ്ങനെ പുരട്ടാം. കൺതടങ്ങളിലെ കറുപ്പകറ്റാൻ ‌പാലിൽ മുക്കിയ പഞ്ഞി കൺതടങ്ങളിൽ വയ്ക്കാം.

പപ്പായ

ചർമം സുന്ദരമാകാൻ പപ്പായ ഉപയോഗിക്കാം. നന്നായി പഴുത്ത പപ്പായ ഉടച്ച് മുഖത്തുപുരട്ടാം. ചർമത്തിലെ മൃതകോശങ്ങളെ നീക്കി നിറവും തിളക്കവും നൽകാൻ ഇത് സഹായിക്കും.

ഏത്തപ്പഴം

ഒരു ഏത്തപ്പഴം എടുത്ത് ഉടച്ച് അതിലേക്ക് ഒരു സ്പൂൺ ഒലിവ് ഓയിൽ മിക്സ് ചെയ്തു പേസ്റ്റ് രൂപത്തിലാക്കുക. ഇതിലേക്ക് ഒരു സ്പൂൺ തൈരും കൂടി ചേർത്ത് ഇളക്കി ഈ മിശ്രിതം തലയിൽ നന്നായി തേച്ചു പിടിപ്പിക്കുക. അരമണിക്കൂറിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം. മുടിയുടെ തിളക്കത്തിനും ആരോഗ്യത്തിനും ഇതു സഹായിക്കും. 

Tags:
  • Glam Up
  • Beauty Tips