Wednesday 03 October 2018 02:32 PM IST : By സ്വന്തം ലേഖകൻ

മൂക്ക് ചെറുതാക്കാം, കവിൾ ഷെയ്പ്പാക്കാം, കറുത്തപാടുകൾ മായ്ക്കാം, കളർ കറക്റ്റ് ചെയ്യാം!

rincy-makeup-video1

മുഖത്ത് മേക്കപ്പ് ചെയ്തു പുറത്തിറങ്ങുമ്പോൾ ആരെങ്കിലും കളിയാക്കിയാൽ ഒന്നുറപ്പിച്ചോളൂ, നിങ്ങൾ തെറ്റായ രീതിയിലാണ് ഒരുങ്ങിയിരിക്കുന്നത്. കയ്യിൽ കിട്ടിയ വസ്തുക്കൾ മുഖത്ത് വാരി പുരട്ടുന്നതല്ല യഥാർത്ഥത്തിൽ മേക്കപ്പ്. വളരെയധികം ശ്രദ്ധിച്ച് ചെയ്യേണ്ട ഒന്നാണ്. പ്രൈമർ, ഫൗണ്ടേഷൻ, കൺസീലർ തുടങ്ങി എല്ലാ മേക്കപ്പ് സാധനങ്ങളും ഉപയോഗിക്കുന്നതിന് പ്രത്യേക കലയുണ്ട്.

ശരിയായ രീതിയിൽ മേക്കപ്പ് ചെയ്‌താൽ നിങ്ങളുടെ മൂക്ക് ചെറുതാക്കാം, കവിൾ ഷെയ്പ്പാക്കാം, വലിയ നെറ്റി കുറച്ചു കാണിക്കാം, മുഖത്തെ കറുത്തപാടുകൾ മായ്ക്കാം, ഇരുണ്ട നിറം മാറ്റി കളർ കറക്റ്റ് ചെയ്യാം. ഇത്തരത്തിൽ മേക്കപ്പിനെ സംബന്ധിക്കുന്ന ഒട്ടേറെ ടിപ്‌സുകൾ മനസ്സിലാക്കാനും ഫലപ്രദമായി ഉപയോഗിക്കാനും താഴെ കൊടുത്തിരിക്കുന്ന വിഡിയോ ഒന്ന് കണ്ടുനോക്കൂ;