Saturday 27 October 2018 03:16 PM IST : By സ്വന്തം ലേഖകൻ

എല്ലാവരും പറഞ്ഞു നടി പാർവതിയെ പോലെയുണ്ടെന്ന്; അതേ ലുക്കിൽ ഒരുങ്ങി ബ്യൂട്ടി വ്ലോഗർ (വിഡിയോ)

parvathi-rincy1

ബ്യൂട്ടി വ്ലോഗർ റിൻസി യൂട്യൂബിൽ ഒരു വിഡിയോ ഷെയർ ചെയ്‌താൽ ഉടൻ നിരവധി കമന്റുകൾ വരും. അയ്യോ... ചേച്ചിയെ കാണാൻ നല്ല ഭംഗിയാ, നടി പാർവതി തിരുവോത്തിനെ പോലെയുണ്ട് എന്നൊക്കെ. ഭൂരിഭാഗം പേർക്കും ഇതേ അഭിപ്രായമാണ്. ഒടുവിൽ റിൻസി തന്നെ ഒരു തീരുമാനത്തിലെത്തി ഒരു ദിവസം പാർവതിയെ പോലെ ഒരുങ്ങണം. ഇതിനായി താരത്തിന്റെ അതുപോലത്തെ കണ്ണടയും വസ്ത്രവുമൊക്കെ വാങ്ങി. പാർവതിയുടേതുപോലെ മേക്കപ്പും ചെയ്തു. ഇതോടെ റിൻസിയുടെ വ്യൂവേഴ്‌സിനും സന്തോഷമായി. നിങ്ങൾക്കും സിനിമാതാരത്തെ പോലെ ഒരുങ്ങാം. താഴെ കൊടുത്തിരിക്കുന്ന വിഡിയോ കണ്ടുനോക്കൂ...