Monday 13 September 2021 02:36 PM IST : By സ്വന്തം ലേഖകൻ

നാരങ്ങാനീരില്‍ തേനോ പാലോ പനിനീരോ ചാലിച്ച് പുരട്ടാം; കഴുത്തിലെ കറുപ്പുനിറം മായ്ക്കാൻ ചില പൊടിക്കൈകൾ

Black-Neck_1024x400

സൗന്ദര്യത്തിന് കറുപ്പെന്നോ വെളുപ്പെന്നോ ഇല്ല. എന്നാൽ കഴുത്തിൽ രൂപപ്പെടുന്ന കറുത്തപാടുകൾ എന്നും സൗന്ദര്യപ്രശ്നം തന്നെയാണ്. കാരണം സൗന്ദര്യത്തിന് മങ്ങലേൽക്കാൻ അതുമതി. എത്ര ശ്രമിച്ചിട്ടും ഈ കറുപ്പു നിറം മാറാത്തത് വലിയ ബുദ്ധിമുട്ടാകുന്നുണ്ടോ? ചില പൊടികൈളിലൂടെ കഴുത്തിലെ കറുപ്പു നിറം കുറയ്‌ക്കാൻ കഴിയുമെന്നാണ് നാട്ടുവൈദ്യം പറയുന്നത്.

ചില പൊടിക്കൈകൾ ഇതാ... 

1. തേനും രക്‌തചന്ദനത്തിന്റെ പൊടിയും യോജിപ്പിച്ച്‌ സ്‌ഥിരമായി രാത്രിയില്‍ കഴുത്തില്‍ അണിയാം. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ഇത് കഴുകികളയാം. കിടക്കുമ്പോൾ കഴുത്ത് ടവൽ കൊണ്ട് അയച്ച് ചുറ്റി വയ്ക്കണം.  

2. പപ്പായ നീരും തേനും ചാലിച്ച്‌ കുഴമ്പ് രൂപത്തിലാക്കി കഴുത്തില്‍ പുരട്ടുക. ആഴ്‌ചയില്‍ മൂന്നു ദിവസം ഇങ്ങനെ ചെയ്യണം.

3. നാരങ്ങാ നീരില്‍ തേനോ പാലോ പനിനീരോ തക്കാളിനീരോ ചാലിച്ച്‌ കഴുത്തില്‍ പുരട്ടുന്നത്‌  കറുപ്പു നിറം മാറ്റി ചർമ്മത്തിന് സ്നിഗ്ധത വർധിപ്പിക്കും.  

4. പഴം ഗ്രൈൻഡ് ചെയ്ത് തേനില്‍ ചാലിച്ച്‌ കഴുത്തില്‍ പുരട്ടുക. അധികം ഉണങ്ങും മുമ്പ് കഴുകണം. ആഴ്‌ചയില്‍ മുന്ന്‌ ദിവസം ഇങ്ങനെ ചെയ്യണം.

5. ഭക്ഷണ കാര്യത്തിലും ശ്രദ്ധ വേണം. ആപ്പിളും കദളിപ്പഴവും സ്‌ഥിരമായി കഴിക്കുക. ധാരാളം വെള്ളം കുടിക്കുക.  

6. റവ തൈരിൽ കലക്കി വെണ്ണയും യോജിപ്പിച്ച്‌ സ്‌ഥിരമായി സ്‌ക്രബ്‌ ചെയുക.

സാധാരണ വണ്ണമുള്ളവരിലും വെയിലു കൊള്ളുന്നവരിലും കാണുന്ന ഈ കറുപ്പുനിറം മാറുന്നില്ലെങ്കിൽ, ഹോർമോൺ പ്രശ്നത്തിനും ഗ്രന്ഥികളുടെ പ്രവർത്തന തകരാറുകൾക്കും പങ്കുണ്ടോ എന്നു വിദഗ്ധ പരിശോധനയിലൂടെ അറിയണം. ‘അകാന്തോസിസ് നൈഗ്രിക്കൻസ്’ എന്ന രോഗത്തിന്റെ പരിശോധനയും നടത്തണം. ഏറെ പ്രായമായവരിൽ ആദ്യമായി ഇത്തരം  കറുപ്പുനിറം പ്രത്യക്ഷപ്പെട്ടാൽ ഉദര കാൻസറുകളുടെ സൂചനയാണോ എന്നും പരിശോധിക്കണം.  

dddneckk86
Tags:
  • Glam Up
  • Beauty Tips