Tuesday 01 June 2021 02:57 PM IST : By സ്വന്തം ലേഖകൻ

മുഖഭംഗി കെടുത്തുന്ന ബ്ലാക്ക് ഹെഡ്സ് അഥവാ കറുത്ത പൊട്ടുകൾ; എളുപ്പത്തിൽ നീക്കം ചെയ്യാൻ അഞ്ചു വഴികൾ ഇതാ...

black-headsssss

എണ്ണമയമുള്ള ചർമത്തിനുണ്ടാകുന്ന പ്രധാന പ്രശ്നമാണ് ബ്ലാക്ക് ഹെഡ്സ് അഥവാ കറുത്ത പൊട്ടുകൾ. വളരെ എളുപ്പത്തിൽ വീട്ടിൽ വച്ചുതന്നെ നീക്കം ചെയ്യാൻ അഞ്ചു വഴികൾ ഇതാ... 

∙ രണ്ടു നേരം ഫെയ്സ്‌വാഷ് കൊണ്ട് മുഖം കഴുകാം.

∙ തുളസി, വേപ്പില, പുതിന എന്നിവ അടങ്ങിയ ഫേസ്‌വാഷുകളാണ് നല്ലത്.

∙ പുറത്തുപോയി വന്നാൽ ആസ്ട്രിൻജന്റ് ലോഷൻ കോട്ടണിൽ മുക്കി, എണ്ണമയമുള്ള സ്ഥലത്തു നന്നായി തുടയ്ക്കുക.

∙ നാരങ്ങാനീരും പയറുപൊടിയും മുൾട്ടാണിമിട്ടിയും റോസ് വാട്ടറിൽ യോജിപ്പിച്ച് പേസ്റ്റ് ആക്കി മുഖത്ത് ഇടുക.

∙ ഉണങ്ങിയാൽ മുഖത്ത് വെള്ളം സ്പ്രേ ചെയ്തശേഷം വിരലുകൾ െകാണ്ട് മസാജ് ചെയ്യുക. തുടർന്ന് കഴുകി മൃദുവായ ടൗവൽ കൊണ്ട് മുഖം തുടയ്ക്കുക. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ചെയ്യാം.

Tags:
  • Glam Up
  • Beauty Tips