Friday 12 January 2018 11:21 AM IST : By സ്വന്തം ലേഖകൻ

പോക്കറ്റ് കാലിയാകാതെ മുഖത്തെ കറുത്തപാടുകൾ അകറ്റാം; ഇതാ ചില നാടൻവഴികൾ!

Teen girl with problem skin look at pimple with magnifying glass.

കൺസീലർ ഉപയോഗിക്കാതെ മുഖം പുറത്തുകാണിക്കാൻ പലർക്കും മടിയാണ്. മുഖത്തുണ്ടാകുന്ന കറുത്തപാടുകളാണ് വില്ലൻ. വിലകൂടിയ പല ക്രീമുകളും മാർക്കറ്റിൽ ലഭ്യമാണെങ്കിലും അതൊന്നും കറുത്തപാടുകൾ മാറാൻ ഫലപ്രദമല്ല. എന്നാൽ പോക്കറ്റ് കാലിയാകാതെ വീട്ടിലിരുന്നു കറുത്തപാടുകൾ മാറ്റാൻ ചില നാടൻ വഴികളുണ്ട്..

1. തൈരും മുട്ടയും ചേർന്ന മിശ്രിതം മുഖത്തു പുരട്ടി ഒരു മണിക്കൂറിനുശേഷം കഴുകിക്കളയുക. ഒരാഴ്ച തുടർച്ചയായി ഇങ്ങനെ ചെയ്താല്‍ കറുത്തപാടുകൾ മാറിക്കിട്ടും.

2. മഞ്ഞളും ആര്യവേപ്പിന്റെ ഇലയും അരച്ചുചേർത്ത കൂട്ട് ഒരു മണിക്കൂര്‍ മുഖത്ത് പുരട്ടിയശേഷം കഴുകിക്കളയാം. കറുത്തപാടുകൾക്കൊപ്പം മുഖക്കുരുവും ചുളിവുകളും മാറിക്കിട്ടും.

3 . ഓറഞ്ചുനീരും പനിനീരും തുല്യ അളവില്‍ ചേർത്ത് മുഖത്തു പുരട്ടുന്നത് സ്വാഭാവികമായ ബ്ളീച്ചിന്റെ ഗുണം ചെയ്യും.

4 . കാബേജ് അരച്ചു പേസ്റ്റ് രൂപത്തിലാക്കി മുഖത്തു ഫേഷ്യൽ മാസ്‌ക്കായി ഉപയോഗിക്കാം.

5. ഒരു നുള്ള് ഈസ്റ്റില്‍ കാബേജ് നീരും പനിനീരും ചേര്‍ത്ത് പുരട്ടുന്നത് നല്ലതാണ്.

6. കറ്റാര്‍വാഴയുടെ നീര് പുരട്ടുന്നത് മുഖത്തിന് വെളുത്ത നിറം നൽകും.

7. മഞ്ഞള്‍പൊടിയില്‍ അല്പം നാരങ്ങാനീരു ചേര്‍ത്ത കുഴച്ച മിശ്രിതം അരമണിക്കൂര്‍ മുഖത്തു പുരട്ടിയശേഷം കഴുകിക്കളയാം.