Friday 10 July 2020 03:30 PM IST : By സ്വന്തം ലേഖകൻ

‘എവിടെപ്പോയാലും സ്കിപ് റോപ് ബാഗിൽ ഉണ്ടാകും’; പ്രിയങ്ക ചോപ്രയുടെ ബ്യൂട്ടി സീക്രട്ട് അറിയാം

priyankaugbuhury8876

പ്രിയങ്ക ചോപ്രയുടെ ചുണ്ടുകൾ ഇത്ര ഹോട്ട് ആൻഡ് ബ്യൂട്ടിഫുൾ ആകുന്നത് എങ്ങനെയെന്നല്ലേ? ചുണ്ടുകൾ സുന്ദരമാകാൻ പ്രിയങ്ക റോസ്‌വാട്ടറും റോസാപ്പൂവിതളുകളും പഞ്ചസാരയും യോജിപ്പിച്ച് ചുണ്ടിൽ പുരട്ടി മസാജ് ചെയ്യുമത്രേ. മുഖത്തിന് തിളക്കവും ഉണർവും വീണ്ടെടുക്കാൻ വെളിച്ചെണ്ണ പുരട്ടി ഇളംചൂടുള്ള ടവ്വൽ കൊണ്ട് ഒപ്പിയെടുക്കും.

Beauty Book

സോപ്പിനു പകരം ഗ്രീക്ക് യോഗർട്ട് തേച്ചു കുളിക്കുന്നത് ചർമം മൃദുവാക്കുമെന്ന് പ്രിയങ്ക. തലയിൽ തൈരു പുരട്ടുന്നത് താരനകറ്റാനും മുടി സ്റ്റൈൽ ആക്കാനും ബെസ്റ്റ് ആണ്. സൺടാൻ നീക്കാൻ പ്രിയങ്കയുടെ അമ്മ മധു ചോപ്രയുടെ സ്പെഷൽ ഫെയ്സ് പാക് ഇതാ: രണ്ടു ചെറിയ സ്പൂൺ ഗോതമ്പുപൊടി, ഒരു നുള്ള് മഞ്ഞൾപൊടി, നാലു തുള്ളി നാരങ്ങാനീര്, ഒരു ചെറിയ സ്പൂൺ തൈര്, നാലു തുള്ളി  റോസ് വാട്ടർ. മുഖത്തു പുരട്ടി 20 മിനിറ്റിന് ശേഷം വിരൽ കൊണ്ടു മെല്ലെ മസാജ് ചെയ്ത് മാസ്ക് നീക്കിയ ശേഷം കഴുകാം. ഹോം റെമഡീസ് ആണ് ഈ മുൻ ലോകസുന്ദരിയുടെ സൗന്ദര്യ രഹസ്യം. 

Fitness Hit

എവിടെപ്പോയാലും എപ്പോഴും പ്രിയങ്ക ബാഗിൽ കരുതുന്ന ഫിറ്റ്നസ് ടൂൾ സ്കിപ് റോപ് ആണ്.  കാർഡിയോ വർക്ഔട്ടും വെയ്റ്റ് ട്രെയ്നിങ്ങും കൂടിയുണ്ട് പ്രിയങ്കയുടെ ഫിറ്റ്നസ് സീക്രട്ടിൽ.

Tags:
  • Glam Up
  • Beauty Tips