Monday 19 March 2018 04:59 PM IST : By സ്വന്തം ലേഖകൻ

മുഖവും കവിളുകളും ഒട്ടിയതാണോ? തുടുത്ത് ഫ്രഷാകാൻ ബോട്ടോക്സ്; വിഡിയോ കാണാം

botox

ഇന്നത്തെ കാലത്ത് ഒട്ടിയ മുഖം മാറ്റി കവിളുകൾ തുടുത്ത് ഫ്രഷാകാനായി ബോട്ടോക്സ് ട്രീറ്റ്മെന്റ് ചെയ്യുന്നവർ ഏറെയാണ്. സിനിമാതാരങ്ങൾ മാത്രമല്ല സാധാരണക്കാരും ഈ ട്രീറ്റ്മെന്റ് ചെയ്യുന്നുണ്ട്. കണ്ണിനു താഴെയുള്ള തടിപ്പിന്, നെറ്റിയിലും കഴുത്തിനു താഴെയുമുള്ള ചുളിവുകൾക്ക്, കൊഴുപ്പ് ഇല്ലാതാക്കാൻ ഇവയ്ക്കെല്ലാം ബോട്ടോക്സ് ട്രീറ്റ്മെന്റ് ഫലപ്രദമാണ്. മുഖത്ത് ചുളിവുണ്ടാക്കുന്ന മുറുക്കമുള്ള മസിലുകളെ അയവുള്ളതാക്കുകയാണ് ഈ ചികിത്സയിലൂടെ ചെയ്യുന്നത്.

ബാക്ടീരിയകളിൽ നിന്നെടുക്കുന്ന ‘ബോട്ടിലിനം ടോക്സിൻ’ എന്നു പേരുള്ള മെഡിസിൻ മസിലുകളിൽ ചുളിവുണ്ടാക്കുന്ന ഭാഗത്ത് മാത്രമായി ഇൻജക്ട് ചെയ്യും. പത്തു മിനിറ്റിനുള്ളിൽ ചെയ്തു കഴിയുന്ന ഈ ട്രീറ്റ്മെന്റിന് നാലു മണിക്കൂറിനുള്ളിൽ തുടങ്ങി ആറു ദിവസത്തിനുള്ളിൽ പൂർണമായ ഫലം കിട്ടും. ഒമ്പതു മാസം വരെ ഇതിന്റെ ഗുണം നിലനിൽക്കും. ആവശ്യമെങ്കിൽ വീണ്ടും ചെയ്യാം. 30 വയസ്സിനും 50 വയസ്സിനുമിടയിലുള്ളവർക്കാണ് ഇത് കൂടുതൽ അനുയോജ്യം. വിഡിയോ കാണാം;