Monday 01 October 2018 05:06 PM IST : By സ്വന്തം ലേഖകൻ

യുഎഇയിലെ സുന്ദരിമാർക്ക് സുവർണാവസരം; കവർ ഫെയ്‌സ് കോണ്ടസ്റ്റ് രണ്ടാം സീസൺ തുടങ്ങുന്നു

banner

താരത്തിളക്കത്തിലേക്കുള്ള നിങ്ങളുടെ ആദ്യ ചുവട്.

നിങ്ങൾ ചെയ്യേണ്ടത്

നിങ്ങളുടെ മനോഹരമായ മൂന്നു ചിത്രങ്ങള്‍ (ക്ലോസപ്പ്, മിഡിൽ ഷോട്ട്, ഫുൾ ഷോട്ട്) www.vanitha.in/coverfaceUAE എന്ന ലിങ്കിൽ അപ്‌ലോഡ് ചെയ്യുക അല്ലെങ്കിൽ 9567359001 നമ്പറിൽ വാട്സപ്പ് ചെയ്യുക. ചിത്രങ്ങൾ അയയ്ക്കാനുള്ള അവസാന തീയതി: 30 നവംബർ 2018

നിബന്ധനകൾ 

- 15 നും 29 നും മധ്യേ പ്രായമുള്ള പെൺകുട്ടികൾക്ക് കവർ ഫെയ്സ്  കോൺടെസ്റ്റിൽ പങ്കെടുക്കാം.

- ഒന്നാം സ്ഥാനത്ത് എത്തുന്ന മത്സരാർഥിക്ക് വനിതയുടെ കവർ ഫെയ്സാകാൻ  അവസരം. 

- എഡിറ്റ് ചെയ്യാത്ത ചിത്രങ്ങളായിരിക്കണം അയയ്ക്കേണ്ടത്. മൊബൈൽ  ഫോണിൽ എടുത്ത ചിത്രങ്ങളും അയയ്ക്കാം. 

- ഫോട്ടോയിൽ കൃത്രിമം കാട്ടിയെന്ന് സംശയം തോന്നിയാൽ വിശദീകരണം  കൂടാതെ മത്സരാർഥിയെ നിരസിക്കാൻ വനിതയ്ക്ക് അധികാരം ഉണ്ടായിരിക്കും. 

- എം എം പബ്ലിക്കേഷൻസ്, മലയാള മനോരമ, കവിൻ കെയർ ജീവനക്കാർക്കോ  ബന്ധുക്കൾക്കോ മത്സരത്തിൽ പങ്കെടുക്കാൻ അനുമതിയില്ല.

- ജഡ്ജിങ് കമ്മിറ്റിയുടെ തീരുമാനം അന്തിമമായിരിക്കും.