Tuesday 18 August 2020 04:50 PM IST

കോവിഡ് കാലത്തെ മേക്കപ്പ് ; ഈ 5 കാര്യങ്ങൾ ശ്രദ്ധിക്കണം

Pushpa Mathew

beauty

ഫെയ്സ് മാസ്ക്കും ഗ്ലൗസും സാനിറ്റൈസറും അത്യാവശ്യമായപ്പോൾ, സ്കിൻ കെയറിലും മേക്കപ്പിലും ഉള്ള രീതികളും മാറി. ഈ കോവിഡ് കാലത്ത് മേക്കപ്പ് രീതിയിൽ വരുത്തേണ്ട മാറ്റങ്ങൾ ഇതാ:


1.ഫൗണ്ടേഷൻ ഒഴിവാക്കുക

123

ഫേസ് മാസ്ക് മുഖത്തിന്റെ പകുതി ഭാഗവും കവർ ചെയ്യുന്നതിനാൽ ഫൌണ്ടേഷൻ ഒഴിവാക്കാവുന്നതാണ്. കൺസീലർ മാത്രം ഉപയോഗിക്കുക ; ഒപ്പം എസ് പി എഫും മൊയ്സ്ചുറൈസറും മറക്കരുത്.


2.ഫോർമുലേഷൻ ശ്രദ്ധികുക

മേക്കപ്പ് പടരുന്നതു തടയാൻ സ്മഡ്ജ് പ്രൂഫ് പ്രോഡക്റ്റ്സ് തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. ഫൌണ്ടേഷൻ ഉപയോഗിക്കണമെങ്കിൽ ലൈറ്റ് വെയ്റ്റ് ആയ ഓയിൽ ഫ്രീ ഫോർമുലേഷൻ തിരഞ്ഞെടുക്കുക. ലോങ്ങ്‌ വെയർ പ്രോഡക്റ്റ്സ് ഉപയോഗിക്കുക.


3.പുരികങ്ങൾ ഷേപ്പ് ചെയ്തു നിർത്തുക നന്നായി ഷേപ്പ് ചെയ്ത പുരികങ്ങൾക്ക്, മുഴുവൻ ലുക്കും മാറ്റാൻ സാധിക്കും ; അത് കാഴ്ച്ചയിൽ നമ്മെ ഒരു പടി മുകളിൽ നിർത്തും. കട്ടിയുള്ള പുരികം, നന്നായി ഷേപ്പ് ചെയ്ത ശേഷം ട്രാൻസ്പെരന്റ് മസ്ക്കാര ഉപയോഗിക്കുക. നേർത്ത പുരികം, നാച്ചുറൽ ഷേഡ് വച്ചു ഷേപ്പ് ചെയ്തെടുക്കുക.

2


4.ഐ ഷാഡോ കളർ ആകർഷകമാക്കുക

7

ബ്രൈയ്റ്റ് നിറത്തിലുള്ള ഐ ഷാഡോസ് ആണ് വരും നാളുകളിൽ ട്രെൻഡ് ആകുക. സ്‌മോക്കി ഐയ്‌സ്‌ , ഗ്ലിറ്റർ-പേസ്റ്റൽ ഹ്യൂസ് എന്നിവയാണ് ഇപ്പോൾ ഏറെ പ്രിയങ്കരം. വ്യത്യസ്ത ലുക്കിനായി ബ്രൈയ്റ്റ് നിറത്തിൽ ശ്രദ്ധ ആകർഷിക്കുന്ന മസ്ക്കാരയും ഐ ലൈനറും പരീക്ഷിക്കുക.


5.ചുണ്ടുകൾക്കു ശ്രദ്ധ നൽകുക

3

ലിപ് സ്റ്റിക്ക് ഒഴിവാക്കിയാലും മാസ്കിനകത്തെ ചൂടിലും ചുണ്ടുകൾക്ക് ആവശ്യത്തിന് ശ്രദ്ധ നൽകുക.ഹൈഡ്രേറ്റ് ചെയ്യുന്ന ലിപ് ബാമുകളും ലിപ് മാസ്കക്കുകളും ഉപയോഗിക്കുന്നത് ചുണ്ടുകളെ മൃദുലമാക്കും