ഭംഗിയാർന്ന ആരോഗ്യമുള്ള മുടി എല്ലാവരുടെയും സ്വപ്നമാണ്. പക്ഷേ പലരുടെയും മുടിക്ക് വേണ്ടത്ര ആരോഗ്യമില്ല എന്നതാണ് മറ്റൊരു വസ്തുത. ജനിതകമായ കാരണങ്ങള്‍ മുതല്‍ പൊടിപടലങ്ങളും മാനസിക സമ്മർദവും പോഷകാഹാരക്കുറവും ഹോര്‍മോണല്‍ മാറ്റങ്ങളുമെല്ലാം നമ്മുടെ മുടിയെ ബാധിക്കും. ഇത് പതിയെ മുടി കൊഴിച്ചിലിലേക്കും, അകാല നരയ്ക്കും കാരണമാകും. എന്നാൽ ഇനി അതിനെപ്പറ്റി ഓർത്ത് ടെൻഷൻ അടിക്കേണ്ട. നെറ്റികയറൽ, മുടി കൊഴിച്ചിൽ പ്രശ്നങ്ങളിലേക്കു നയിക്കുന്ന ചില ശ്രദ്ധക്കുറവുകളുണ്ട്. അവ ഏതെന്നു മനസ്സിലാക്കാം, ഒഴിവാക്കാം.
∙ മുടി കഴുകാൻ ചൂടുവെള്ളം ഉപയോഗിക്കുന്നത് മുടി വരണ്ടതാക്കും. ഷാംപൂ ചെയ്യുമ്പോൾ ചൂടുവെള്ളം കൊണ്ടു തല കഴുകിയാൽ മുടിക്ക് ബോണ്ട് ഡാമേജ് വരാം, അങ്ങനെ മുടി പൊട്ടിപ്പോകാം.
∙ മുടി പുറകിലേക്കു ചീകി വലിച്ചു മുറുക്കി കെട്ടിവയ്ക്കുന്നതു മുൻവശത്തെ മുടി പൊട്ടിപ്പോകാനും കൊഴിയാനും കാരണമാകും. ട്രാക്‌ഷനൽ അലോപേഷ്യ എന്ന അവസ്ഥയാണിത്. ഹെയർ സ്റ്റൈലിങ്ങിൽ പോണി ടെയ്‌ലും ടൈറ്റ് ഹെയർ ബണ്ണും വല്ലപ്പോഴും മതി. ഇടയ്ക്കിടെ ഒരു ഭാഗം മുടി തൊട്ടുഴിഞ്ഞു കൊണ്ടിരിക്കുന്നതോ ചുരുട്ടി കറക്കുന്നതോ ഒക്കെ ചിലരുടെ ശീലമാണ്. അതും ഒഴിവാക്കുക.
∙ ഹെയർ ഡ്രയർ, സ്ട്രെയ്റ്റനർ, കേളർ എന്നിങ്ങനെ ചൂടിന്റെ സ ഹായത്തോടെ മുടി സ്റ്റൈൽ ചെയ്യുമ്പോൾ ഗുണമേന്മയുള്ള ഹീറ്റ് പ്രൊട്ടക്റ്റന്റ് ഉപയോഗിക്കുക. അ ല്ലെങ്കിൽ മുടിയുടെ ആരോഗ്യം ന ശിക്കും, മുടി വേഗം പൊട്ടിപ്പോകും.
∙ ഒന്നോ രണ്ടോ നേരം മാത്രം ആഹാരം കഴിച്ചുള്ള ഡയറ്റ് വേണ്ടേ വേണ്ട. അമിതഭാരം കുറയ്ക്കാൻ ക്രാഷ് ഡയറ്റിങ് ചെയ്യുന്നതു മുടി കൊഴിച്ചിലിന്റെ പ്രധാന കാരണമാണ്. പ്രോട്ടീൻ, വൈറ്റമിൻസ്, മിനറൽസ് എന്നിവ ഉറപ്പുവരുത്തുന്ന ഡയറ്റ് പിന്തുടർന്നു വേണം അമിതഭാരം കുറയ്ക്കാൻ. കാർബോഹൈഡ്രേറ്റും ചീത്ത കൊഴുപ്പും കുറയ്ക്കുക.