Monday 14 March 2022 12:27 PM IST : By സ്വന്തം ലേഖകൻ

മുഖം ക്ലീൻ ചെയ്യാനും വെളുപ്പിക്കാനും തൈര് ബെസ്റ്റാണ്; സൺ ടാൻ മാറി മുഖം തിളങ്ങാൻ ചില നുറുങ്ങു വിദ്യകൾ ഇതാ..

curd-faccc44555

വെയിലിന്റെ ചൂട് കൂടിയതോടെ കുടയില്ലാതെ പുറത്തിറങ്ങാൻ പലർക്കും പേടിയാണ്. വെയിലേറ്റുള്ള മുഖത്തെ കരുവാളിപ്പും കറുപ്പു നിറവും നീക്കം ചെയ്ത് ദിവസങ്ങൾക്കുള്ളിൽ സ്വാഭാവിക നിറം പുറത്തുകൊണ്ടുവരാൻ തൈരും പാലും ബെസ്റ്റാണ്. സൺ ടാൻ മാറി മുഖം തിളങ്ങാൻ ചില നുറുങ്ങു വിദ്യകൾ ഇതാ.. 

1.  ഒരു ടീസ്പൂൺ വീതം അൽമാൻഡ് ഓയിൽ, പാൽ, നാരങ്ങാ നീര് എന്നിവ സമാസമം എടുത്ത് നന്നായി യോജിപ്പിക്കുക. അതിനുശേഷം മുഖം നന്നായി കഴുകി തേച്ചു പിടിപ്പിക്കുക. 25 മിനിറ്റിനു ശേഷം ശുദ്ധമായ വെള്ളത്തിൽ കഴുകുക. 

2. രണ്ടു സ്പൂൺ തൈര്, രണ്ടു സ്പൂൺ തേൻ എന്നിവ എടുത്ത് നന്നായി സംയോചിപ്പിച്ചു മുഖത്തു പുരട്ടുക. മുഖം ക്ളീൻ ചെയ്യാനും വെളുപ്പിക്കാനും തൈര് വളരെ മികച്ച ഒന്നാണ്. ഒന്നിടവിട്ട ദിവസങ്ങളിൽ ഇത് ആവർത്തിക്കുകയാണെങ്കിൽ മുഖത്തിനു നല്ല തിളക്കം ലഭിക്കും. 

3.  രണ്ട് ടീസ്പൂൺ മഞ്ഞൾപൊടി, രണ്ട് ടേബിൾസ്പൂൺ പാൽ, രണ്ട് ടേബിൾസ്പൂൺ കടലമാവ് എന്നിവ എടുത്ത് നന്നായി യോചിപ്പിച്ച ശേഷം മുഖത്തു പുരട്ടുക. 25 മിനിറ്റിനു ശേഷം ചെറുചൂട് വെള്ളത്തിൽ കഴുകി കളയുക. 

Tags:
  • Glam Up
  • Beauty Tips