Friday 12 January 2018 11:48 AM IST : By സ്വന്തം ലേഖകൻ

ഒരാഴ്ച കൊണ്ട് താരൻ പൂർണ്ണമായും ഇല്ലാതാക്കാം (വിഡിയോ)

Cure Dandruff

സ്ത്രീകളിൽ മാത്രമല്ല പുരുഷന്മാരിലും ശല്യക്കാരനാണ് താരൻ. മുടി കൊഴിച്ചിലിന്‌ പ്രധാന കാരണവും താരനാണ്. ഒരു ദിവസം ആരോഗ്യമുള്ള ഒരു വ്യക്തിയുടെ തലയില്‍നിന്നും നൂറോളം മുടികള്‍ കൊഴിഞ്ഞുപോകും എന്നാണ് പറയാറ്. തലയോട്ടിയിൽ വെളുത്ത പൊടിയുടെ രൂപത്തിൽ കാണപ്പെടുന്ന താരൻ മൂലം ശക്തമായ ചൊറിച്ചിലും അനുഭവപ്പെടും. ഇതുമൂലം തലയോട്ടിയിൽ ചെറിയ കുരുക്കളും ഉണ്ടാകും.

താരന്റെ ശല്യമുള്ളവർക്ക് മുഖക്കുരു ഉണ്ടാകാനുള്ള സാദ്ധ്യതയും ഏറെ കൂടുതലാണ്. ഡാന്‍ഡ്രഫ് ഒഴിവാക്കാനുള്ള ഷാമ്പു മാർക്കറ്റിൽ ലഭ്യമാണ്. എങ്കിലും പൂർണ്ണമായും താരൻ മാറില്ല. നാടൻ താളി ഉപയോഗിച്ചുള്ള തേച്ചുകുളി പതിവാക്കിയാല്‍ ഒരു പരിധി വരെ താരന്‍ ഒഴിവാക്കാം. എന്നാൽ ഒരാഴ്ച കൊണ്ട് താരൻ മാറ്റാൻ ഒരു ഉഗ്രന്‍ വിദ്യയുണ്ട്. ഈ വിഡിയോ ഒന്ന് കണ്ടുനോക്കൂ;