Wednesday 14 July 2021 03:28 PM IST : By സ്വന്തം ലേഖകൻ

‘മുടികൊഴിച്ചിലും താരനും മാറും, മുടി നന്നായി വളരും’: വെറും ഒരു മാസം കൊണ്ട്: എളുപ്പവഴി പങ്കുവച്ച് ലക്ഷ്മി: വിഡിയോ

lekshmi-nair

‘സുന്ദരമായ നീണ്ടഇടതൂർന്ന മുടിയുണ്ട്. പക്ഷേ താരന്റെ ബുദ്ധിമുട്ടാണ് അസഹനീയം.’

ഈ പരാതിക്കെട്ടഴിക്കുന്ന ഒത്തിരിപ്പേർ നമുക്ക് ചുറ്റുമുണ്ട്. താരന്റെ ശല്യവും മുടികൊഴിച്ചിലും കൊണ്ട് നിരവധിപേർ ബുദ്ധിമുട്ടുന്നുണ്ട്. ഇവിടെയിതാ താരനും മുടികൊഴിച്ചിലും കളയാൻ കലക്കനൊരു ടിപ്സുമായി എത്തുകയാണ് ലക്ഷ്മി നായർ. വെറും ഒരു മാസം കൊണ്ട് മുടികൊഴിച്ചിൽ മാറി നന്നായി മുടിവളരാൻ സഹായിക്കുന്ന മാജിക്കാണ് ലക്ഷ്മി പരിചയപ്പെടുത്തുന്നത്.

അയൺ പ്രോട്ടീൻ എന്നിവ കൊണ്ട് സമ്പന്നമായ ഹെയര്‍ മാസ്കിനെ കുറിച്ചാണ് വിഡിയോയിലൂടെ വിശദമാക്കുന്നത്. ലാക്ടിക് ആസിഡ് കൊണ്ട് സമ്പന്നമായ തൈര്, ഉലുവ എന്നിവ ചേർത്താണ് മുടിക്കു വേണ്ടിയുള്ള ഈ രഹസ്യക്കൂട്ട് തയ്യാറാക്കുന്നത്. എങ്ങനെയാണ് ഈ മിശ്രിതം തയ്യാറാക്കുന്നതെന്നും വിഡിയോയിലൂടെ ലക്ഷ്മി നായർ വ്യക്തമാക്കുന്നുണ്ട്.

വിഡിയോ കാണാം: