Wednesday 03 February 2021 02:06 PM IST : By സ്വന്തം ലേഖകൻ

കുഞ്ഞുങ്ങൾക്കുള്ള ‍‍കൺമഷി സ്വയം വീട്ടിൽ തയാറാക്കിയാലോ? ‍ഈ മുത്തശ്ശി പറഞ്ഞുതരും പാരമ്പര്യ രീതി (വിഡിയോ)

dds554fggg

സൗന്ദര്യ വര്‍ധന വസ്തുക്കളില്‍ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് കൺമഷി. കുഞ്ഞ് ജനിച്ച് ഇരുപത്തെട്ടാം ദിവസം മുതൽ ആചാരത്തിന്റെ ഭാഗമായാണ് സാധാരണയായി കൺമഷി ഉപയോഗിച്ചു തുടങ്ങുന്നത്. ഇങ്ങനെ കണ്ണെഴുതുന്നത് പൂപ്പൽ, അണുബാധ തുടങ്ങിയ രോഗങ്ങളെ പ്രതിരോധിക്കാൻ സഹായിക്കുന്നു എന്നാണ് പറയാറ്. 

എന്നാലിന്ന് മാര്‍ക്കറ്റില്‍ കിട്ടുന്ന രാസവസ്തുക്കൾ ചേർന്ന കൺമഷി ഗുണത്തേക്കാള്‍ ഏറെ ദോഷമാണ് ചെയ്യുന്നത്. പ്രത്യേകിച്ചും കൊച്ചു കുഞ്ഞുങ്ങള്‍ക്ക് വീട്ടില്‍ ഉണ്ടാക്കുന്ന പ്രകൃതിദത്തമായ കൺമഷി എഴുതി കൊടുക്കുന്നതാണ് നല്ലത്. കുഞ്ഞുവാവയ്ക്കുള്ള കണ്‍മഷി നമുക്ക് സ്വയം വീട്ടിൽ തയാറാക്കിയാലോ? ഈ വിഡിയോ കണ്ടുനോക്കൂ... 

Tags:
  • Glam Up
  • Beauty Tips