Saturday 24 July 2021 02:55 PM IST : By സ്വന്തം ലേഖകൻ

‘പ്രായം 40, പക്ഷേ കണ്ടാൽ 50 തോന്നിക്കും’: ചുളിവുകൾ മാറി യുവത്വം നിലനിർത്താൻ ഒരു മാസ്ക്: വിഡിയോ

lekshmi-nair

പ്രായം ശരീരത്തിന് ഏൽപ്പിക്കുന്ന മാറ്റങ്ങൾ, ചുളിവുകൾ... പലരുടേയും ആത്മവിശ്വാസം തന്നെ തകർക്കുന്നതാണ് ശരീരം നൽകുന്ന പ്രായമാകുന്നതിന്റെ ഈ സൂചനകൾ. പ്രകൃതിദത്തമായ ഈമാറ്റം സംഭവിക്കുമെന്ന കാര്യത്തിൽ തർക്കമില്ല. പക്ഷേ പ്രായവും കാലവും ഏൽപ്പിക്കുന്ന രൂപമാറ്റങ്ങൾ നമുക്ക് നീട്ടിവയ്ക്കാനാകുമെന്ന് പറയുകയാണ് ലക്ഷ്മി നായർ.

40 വയസ് പ്രായമുള്ള വ്യക്തിയെ 50 വയസ് തോന്നിപ്പിക്കുന്ന അകാലത്തിലുള്ള ശരീരമാറ്റത്തെ തടഞ്ഞു നിർത്തമാമെന്ന് വിഡിയോയിലൂടെ ലക്ഷ്മി പറയുന്നു. തീർത്തും പ്രകൃതിദത്തമായ പ്രതിവിധികളിലൂടെ തന്നെ നമ്മുടെ സൗന്ദര്യത്തെ സംരക്ഷിക്കാമെന്ന് ലക്ഷ്മി പറയുന്നു. മുട്ടയുടെ വെള്ള, അരിപ്പൊടി ഉപയോഗിച്ചുള്ള അമൂല്യമായ സൗന്ദര്യക്കൂട്ടാണ് ലക്ഷ്മി നായർ പരിചയപ്പെടുത്തുന്നത്.

വിഡിയോ കാണാം