Wednesday 03 August 2022 04:48 PM IST : By സ്വന്തം ലേഖകൻ

ഓറഞ്ച് ജ്യൂസിൽ മുൾട്ടാണി മിട്ടിയും ചന്ദനവും ചേര്‍ത്തു പുരട്ടാം; വീട്ടിലിരുന്ന് ഫേഷ്യൽ ചെയ്യാം, സിമ്പിള്‍ ടിപ്സ്

beautyybtippor

പതിവായുള്ള പരിചരണവും ശ്രദ്ധയും സൗന്ദര്യ സംരക്ഷണത്തിന് അത്യാവശ്യമാണ്. മുടിയും ചർമവും പരിപാലിക്കുന്നതിനൊപ്പം ഭക്ഷണത്തിലും ശ്രദ്ധ വേണം. അകാലനരയും ചർമത്തിലുണ്ടാകുന്ന പാടുകളുമെല്ലാം പ്രതിരോധിച്ച് സൗന്ദര്യം നിലനിർത്താനുള്ള വഴികൾ ആയുർവേദത്തിലുണ്ട്. 

വീട്ടിലിരുന്ന് ഫേഷ്യൽ ചെയ്യാം

1. ബ്ലീച്ചിങ്ങിനുവേണ്ടി പപ്പായയും പഴവും സമം അളവിലെടുത്ത് മിക്സിയിൽ അരച്ച്, തേനും ചേർത്ത് പായ്ക്ക് തയാറാക്കി മുഖത്ത് ഇട്ടതിനുശേഷം 20 മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയാം. ഇത് ചെയ്യുന്നത് ടാൻ, കറുത്തപാട് എന്നിവ മാറാൻ ഏറെ നല്ലതാണ്.  

2. കരുവാളിപ്പ് മാറ്റാൻ ഉരുളക്കിഴങ്ങ് ജ്യൂസ്, മഞ്ഞൾപ്പൊടി, തൈര്, കസ്തൂരി മഞ്ഞൾ, നാരങ്ങാനീര് എന്നിവയും മുഖത്തു പുരട്ടാം.  

3. അര ചെറിയ സ്പൂൺ ത്രിഫല ചൂർണം, മഞ്ഞൾ എന്നിവയിട്ട് ആവി പിടിക്കാം. സ്ക്രബർ ആയി ഞവര പൊടിച്ച് പാൽ ചേർത്തോ ത്രിഫല പൊടി  തൈരിൽ ചാലിച്ചോ ഉപയോഗിക്കാം. അതിനുശേഷം അലോവേര ജെൽ പുരട്ടി 10–15 മിനിറ്റ് മസാജ്  ചെയ്യുക.

4. മസാജ്  ചെയ്യാൻ‌ പപ്പായ, ഓറഞ്ച് എന്നിവ ഉപയോഗിക്കാം.  

5. മസാജിന് ശേഷം ചന്ദനം, മഞ്ചട്ടി, കസ്തൂരിമഞ്ഞൾ, മുൾട്ടാണി മിട്ടി എന്നിവ ഓറഞ്ച് ജ്യൂസിൽ ചേർത്ത് തയാറാക്കുന്ന പായ്ക്ക് ഇടണം.

ചർമ സംരക്ഷണത്തിന്

6. കരിമംഗല്യത്തിന് മഞ്ചട്ടിപ്പൊടി (അങ്ങാടിക്കടയിൽ കിട്ടും) തേനിൽ ചാലിച്ചു പുരട്ടുന്നത് നല്ലതാണ്. ഇരട്ടിമധുരം മോരിൽ ചാലിച്ച് പുരട്ടാം. കുങ്കുമാദി തൈലം മുഖത്തു പുരട്ടി മൃദുവായി മസാജ് ചെയ്യുന്നത് ഫലപ്രദമാണ്.  

7. രക്തചന്ദനം, മഞ്ചട്ടപ്പൊടി, കൊട്ടം, ഇരട്ടിമധുരം ഇ വയൊക്കെ മുഖത്തെ കുരുക്കൾ മാറ്റി ശോഭയുണ്ടാക്കും. 

8. ചന്ദനം, രാമച്ചം, പതിമുഖം, മഞ്ചട്ടി, ഇരട്ടിമധുരം, കറുക, നറുനീണ്ടി എന്നിവ  നിറം വർധിപ്പിക്കാൻ സഹായിക്കും.

9. മഴക്കാലത്ത് സെബേഷ്യസ് ഗ്രന്ഥികളുടെ പ്രവർത്തനം കുറയുന്നത് മൂലം ചർമത്തിൽ എണ്ണമയം കുറഞ്ഞു വരൾച്ച ഉണ്ടാകും. എള്ളെണ്ണയും വെളിച്ചെണ്ണയും സമം ചേർത്ത് മസാജ് ചെയ്യുന്നത് മാർദവം ഉണ്ടാക്കും.

Tags:
  • Glam Up
  • Beauty Tips