Saturday 15 June 2019 05:40 PM IST : By സ്വന്തം ലേഖകൻ

പ്രായത്തിനും ചർമത്തിനും ഏറ്റവും ഇണങ്ങുന്ന ഫേഷ്യൽ ചെയ്യാം! അറിയേണ്ട കാര്യങ്ങൾ

facial-bbb

ഇളം തണുപ്പുള്ള മുറി, കണ്ണടച്ചാൽ പൊസിറ്റീവ് എനർജി പകരുന്ന പാട്ടുകൾ ഒഴുകിയെത്തും. അതിനൊപ്പം കവിളിൽ മസാജിന്റെ മൃദുസ്പർശവുമായി ഒരു കൂട്ടുകാരി കൂടി എത്തുമ്പോൾ ആരാണ് ഫേഷ്യലിനെ ഇഷ്ടപ്പെടാത്തത്, അതും ഈ കൊടും ചൂടിന്റെ പകലുകളിൽ?

മനംമടുപ്പിക്കുന്ന തിരക്കുകളിൽ നിന്ന് ഊളിയിട്ട്, ഓഫിസിലെയും വീട്ടിലെയും ടെൻഷനോട് ബൈ പറഞ്ഞ് സ്വന്തമായി അൽപം ‘മി ടൈം’ കണ്ടെത്തി പാർലറിലേക്ക് ഓടിയെത്തിയാൽ ആദ്യം തന്നെ ‘മെനു കാർഡ്’ കയ്യിലെടുക്കും. പിന്നെ, ചാർജുകളും ചർമവും തമ്മിൽ താരതമ്യം ചെയ്യൽ. ഒടുവിൽ കണ്ണുമടച്ച് ഏതെങ്കിലും ഒരു ഫേഷ്യൽ മതി എ  ന്ന് അങ്ങ് തീരുമാനിക്കും. ഓരോ ചർമത്തിനും ഇണങ്ങുന്ന ഒട്ടേറെ ഫേഷ്യലുകൾ ഇന്ന് ലഭ്യമാണ് എന്നത് തന്നെയാണ് ഇവിടെ പ്രശ്നവും.

വെളുക്കാനാണോ ഫേഷ്യൽ ?

മുഖം വെളുക്കാനാണ് ഫേഷ്യൽ ചെയ്യുന്നത് എന്ന് വിശ്വസിക്കുന്നവർ ഇപ്പോഴുണ്ട്. യഥാർഥത്തിൽ ചർമത്തിലെ മൃതകോശങ്ങളെ നീക്കി ചർമത്തിന് സ്വാഭാവികമായ തിളക്കം നൽകുകകയാണ് ഓരോ ഫേഷ്യലിലും ചെയ്യുന്നത്. ഈ തിളക്കം  ഫേഷ്യൽ ചെയ്യുമ്പോൾ ചർമത്തിനു ലഭിക്കുന്ന നിറമായിട്ടാണ് പലരും തെറ്റിധരിക്കുന്നത്. ഓരോ ചർമത്തിനും ഇണങ്ങുന്ന ഫേഷ്യലുകളും വ്യത്യസ്തമാണ്.

ആദ്യം വേണ്ടത് ബ്യൂട്ടി കൺസൽറ്റന്റ്

ഏതു ഫേഷ്യലാണ് ചെയ്യേണ്ടതെന്നും അതിന്റെ റിസൽറ്റ് എന്താണെന്നും കൃത്യമായ ധാരണയോടെ വേണം പാർലറിൽ പോകാൻ. ഇതിനു സഹായിക്കുന്നത് ബ്യൂട്ടി കൺസൽറ്റന്റ് ആണ്. ചർമത്തിന്റെ സ്വഭാവവും ചർമത്തിന് വേണ്ട ട്രീറ്റ്മെന്റും കൃത്യമായി മനസ്സിലാക്കാൻ ബ്യൂട്ടി കൺസൽറ്റന്റ് സഹായിക്കും. കൺസൾട്ടന്റിനെ കാണുമ്പോൾ പ്രത്യേകം പറയേണ്ട കാര്യങ്ങൾ ഇനി പറയുന്നവയാണ്.

∙ അലർജി പ്രശ്നങ്ങൾ  

∙ മുഖക്കുരു

∙ ഭക്ഷണശീലവും ജീവിത രീതിയും.

∙ അവസാനം ഫേഷ്യൽ ചെയ്ത തീയതി.

∙ വീട്ടിൽ ചെയ്യുന്ന ബ്യൂട്ടി ട്രീറ്റ്മെന്റുകൾ ഏതൊക്കെ?

∙ ജോലിയുടെ സ്വഭാവം, ഉപയോഗിക്കുന്ന മേക്കപ് സാധനങ്ങളുടെ ബ്രാൻഡ്, ഉപയോഗിക്കുന്ന കാലയളവ്.

സിംപിള്‍‌ ആയി ഒരു ഫ്രൂട്ട് ഫേഷ്യൽ, മുഖം അൽപം തിള  ങ്ങണമെങ്കിൽ ഗോൾഡൻ ഫേഷ്യല്‍ അല്ലെങ്കിൽ പേൾ ഫേഷ്യൽ. പക്ഷേ, ഇപ്പോൾ കഥയാകെ മാറി. ഓരോ പ്രായത്തിനും ചർമത്തിന്റെ ടോണിനും സ്വഭാവത്തിനുമെല്ലാം ഇണങ്ങുന്ന നിരവധി ഫേഷ്യലുകളുണ്ട്.  

വരണ്ട ചർമത്തിന് ഹൈഡ്രേറ്റിങ് ഫേഷ്യൽ

രണ്ടു രീതിയിലാണ് ഡ്രൈ സ്കിൻ ഉണ്ടാകുന്നത്. ഒന്ന് ജന്മനാ ഉണ്ടാകുന്ന ത്വക്കിന്റെ സ്വഭാവം. അടുത്തത് ദൈനം ദിന ജീവിതത്തിലെ അശ്രദ്ധ മൂലം സംഭവിക്കുന്നത്. ആവശ്യത്തിന് വെള്ളം കുടിക്കാതെയും നിലവാരം കുറഞ്ഞതും ഇണങ്ങാത്തതുമായ മേക്കപ് സാധനങ്ങൾ ഉപയോഗിക്കുന്നതും സ്കിൻ ഡ്രൈ ആകാനുള്ള സാധ്യത കൂട്ടും. ഹ്രൈഡ്രേറ്റിങ് ഫേഷ്യ ലുകളാണ് ഇത്തരം ചർമത്തിന് നല്ലത്. ത്വക്കിൽ ജലാംശം വർധിപ്പിച്ച് ചർമത്തിന്റെ സ്വാഭാവിക മൃദുലത വീണ്ടെടുക്കാൻ ഇത് സഹായിക്കും.

പ്രസരിപ്പിന് ബ്രൈറ്റനിങ് ഫേഷ്യൽസ്  

മുഖത്തിന് തിളക്കവും പ്രസരിപ്പും തുടിപ്പും തോന്നാൻ ഈ ഫേഷ്യൽ  തിരഞ്ഞെടുക്കാം. എല്ലാ ചർമക്കാർക്കും  ഇത്  ഇണങ്ങും. ഇവയിൽ തന്നെ പ്രകൃതിദത്തമായ വൈറ്റ്നിങ് ഇൻഗ്രീഡിയൻസ് അടങ്ങിയ ഫേഷ്യൽ വേണം തിരഞ്ഞെടുക്കാൻ. മുഖത്ത് ടാൻ കൂടുതലുള്ളവർക്കും നിറം മങ്ങിയിരിക്കുന്നവർക്കും പെട്ടന്ന് ഒരു ആഘോഷത്തിൽ പങ്കെടുക്കാൻ പോകു    ന്നതിന് മുൻപായി ഇത്തരം ഫേഷ്യലുകൾ ധൈര്യമായി തിരഞ്ഞെടുക്കാം.

പ്രായമകറ്റും ആന്റി ഏയ്ജിങ് ഫേഷ്യൽസ്

പ്രായമാകുമ്പോള്‍ ചർമത്തിലുണ്ടാകുന്ന ചുളിവുകളും തൂങ്ങലുകളും മാറാനാണ് ഇത്തരം ഫേഷ്യലുകൾ സഹായിക്കുക. 35 വയസ്സിനു ശേഷം ആന്റി ഏയ്ജിങ് ഫേഷ്യലുകൾ വേണം തിരഞ്ഞെടുക്കാൻ. ചർമത്തിന് ആവശ്യമായ പോഷകങ്ങളും ആന്റി ഓക്സൈഡുകളും നൽകി പ്രായമേൽപിക്കുന്ന ക്ഷതങ്ങളിൽ നിന്നും രക്ഷ നേടാൻ ഇവ സഹായിക്കും.  

ചർമ പ്രശ്നങ്ങൾക്ക് വൈറ്റമിൻ സി ഫേഷ്യൽ

ചർമത്തിന് ഏറ്റവും ആവശ്യമുള്ള ബ്യൂട്ടി വൈറ്റമിനാണ് വൈറ്റമിൻ സി. സ്കിൻ ടാൻ, പിഗ്‌മെന്റേഷൻ എന്നീ പ്രശ്നങ്ങൾക്ക് പ്രധാന കാരണം ചർമത്തിലെ വൈറ്റമിൻ സി യുടെ അഭാവമാണ്. 30 വയസ്സു മുതൽ ഈ ഫേഷ്യൽ ചെയ്തു തുടങ്ങിയാൽ പിന്നീട് ഉണ്ടാകാൻ ഇടയുള്ള പല ചർമ പ്രശ്നങ്ങൾക്കും പരിഹാരമാകും. മുഖക്കുരു ഉള്ളവരും  സെൻസിറ്റീവ് സ്കിൻ ഉള്ളവരും ബ്യൂട്ടി സ്പെഷലിസ്റ്റിന്റെ നിർദേശത്തോടെ മാത്രം തിരഞ്ഞെടുക്കാം.

യുവത്വം നൽകും കൊളാജൻ ഫേഷ്യൽസ്

ചർമത്തിന്റെ യുവത്വം നിലനിർത്തുന്ന പ്രധാന പ്രോട്ടീൻ ആ ണ് കൊളാജൻ. മുഖത്തെ നിറവ്യത്യാസം, ത്വക്കിന്റെ മൃദുലത നഷ്ടപ്പെടൽ എന്നിവയെല്ലാം പ്രത്യക്ഷപ്പെടുന്നത് കൊളാജന്റെ കുറവ് കൊണ്ടാണ്. കൊളാജൻ ഫേഷ്യൽ ചെയ്യുമ്പോൾ പ്രത്യേക പാക്കുകളിലൂടെയും മാസ്ക്കുകളിലൂടെയും മുഖത്ത് കൊളാജൻ നിലനിർത്താൻ സഹായിക്കും. ആർത്തവ വിരാമത്തോട് അടുക്കുമ്പോഴും  ആർത്തവ വിരാമത്തിന് ശേഷവുമാണ്  ഈ ഫേഷ്യൽ കൂടുതൽ ഉപകരിക്കുക.

ഡൾ ലുക് മാറ്റും എൻസൈം ഫേഷ്യൽ

ത്വക്കിൽ ആഴ്ന്നിറങ്ങി സൗന്ദര്യം സംരക്ഷിക്കുന്ന, മുഖത്തിന്റെ ഭംഗി നിലനിർത്താൻ സഹായിക്കുന്ന ഫേഷ്യലാണ് എൻസൈം ഫേഷ്യൽ. ഫേഷ്യലിന്റെ സാധാരണ പടികളായ സ്ക്രബിങ്, മസാജിങ് എന്നിവയ്ക്കൊപ്പം എൻസൈം മാസ്കുക    ൾ കൂടി ഉപയോഗിക്കും  എന്നതാണ്  ഈ ഫേഷ്യലിന്റെ  പ്രത്യേകത. മുഖത്തെ ഡൾ ലുക് മാറ്റി ഫ്രഷ് ആകാൻ ഈ ഫേഷ്യൽസ് സഹായിക്കും. ആഘോഷ പരിപാടിക്ക് പോകുമ്പോൾ പെട്ടന്ന് ഫ്രഷാകാൻ എൻസൈം ഫേഷ്യൽ തിരഞ്ഞെടുക്കാം.  

ഓക്സിജൻ ഫേഷ്യൽ ഏതു പ്രായത്തിനും

ഏതുപ്രായക്കാർക്കും തിരഞ്ഞെടുക്കാവുന്ന ഫേഷ്യലാണ് ഓ ക്സിജൻ ഫേഷ്യൽ. ചർമത്തിന് ഈ ഫേഷ്യൽ നൽകുന്ന മാറ്റം വളരെ എളുപ്പത്തിൽ തന്നെ തിരിച്ചറിയാം. ചർമത്തിലെ കൊളാജിന്റെ അളവ് വർധിപ്പിക്കാനും  ജലാംശം കൂടുതൽ നിലനി ർത്താനും  ഈ ഫേഷ്യൽ സഹായിക്കും. ഫലമോ  മുഖം തുടുക്കുകയും ഫ്രഷ്നസ് അനുഭവപ്പെടുകയും ചെയ്യും.

വധൂവരൻമാർക്ക് റേഡിയൻസ് ഫേഷ്യൽ

വധൂവരൻമാര്‍ക്ക് പ്രത്യേകം നൽകുന്ന ഫേഷ്യലാണ് റേഡിയൻസ് ഫേഷ്യൽ, ചർമത്തിന് ഹെൽതി ടോൺ നൽകി പ്ര സരിപ്പാർന്നതും തിളക്കമുള്ളതാക്കി മാറ്റാൻ ഈ ഫേഷ്യൽ സഹായിക്കും. ഓരോ ചർമത്തിന്റെ സ്വഭാവത്തിനനുസരിച്ച് ഈ ഫേഷ്യലിലെ കൂട്ടുകളിൽ മാറ്റം വരും. പാർട്ടി ഫേഷ്യലെന്നും ഇവ അറിയപ്പെടുന്നുണ്ട്.

കേടുപാടുകൾ അകറ്റും  ആന്റി ഓക്സിഡന്റ് ഫേഷ്യൽ

പേരുപോലെ തന്നെ ആന്റി ഓക്സിഡൻസ് ഉപയോഗിച്ച് ചെയ്യുന്ന ഫേഷ്യലാണിത്. പ്രായത്തിന്റെ മാറ്റങ്ങളെ ഒരു പരിധി വരെ തടുക്കാൻ ഇത്തരം  ഫേഷ്യൽ സഹായിക്കും. സൂര്യപ്രകാശത്തിൽ നിന്നുണ്ടായ കേടുപാടുകൾ, പൊടിയടിഞ്ഞുണ്ടാകുന്ന പ്രശ്നങ്ങൾ, ടെൻഷൻ മുഖത്തുണ്ടാക്കുന്ന നിറ വ്യത്യാസങ്ങൾ ഇവയ്ക്കെല്ലാം തടയിടാൻ ഇതു സഹായിക്കും.

മുഖക്കുരു അകറ്റാൻ പ്യൂരിഫൈയിങ് ഫേഷ്യൽ

എണ്ണമയമുള്ള ചർമമുള്ളവർക്ക് ധൈര്യമായി ഇത്തരം ഫേഷ്യലുകൾ തിരഞ്ഞെടുക്കാം.  മുഖത്തെ സുഷിരങ്ങളിൽ അടിഞ്ഞുകൂടിയ അഴുക്കുകൾ നീക്കം ചെയ്യാൻ ഈ ഫേഷ്യൽ സഹായിക്കും. മുഖക്കുരുവിന് കുറവു വരുത്താൻ ഈ ഫേഷ്യൽ നല്ലതാണ്.

ഫേഷ്യലിന് ശേഷം അൽപം കരുതൽ

എത്ര വില കൊടുത്ത് ഫേഷ്യൽ ചെയ്താലും വേണ്ട വിധം തുടർപരിചരണം ലഭിച്ചില്ലെങ്കിൽ പ്രതീക്ഷിച്ച ഫ ലം കിട്ടാതെ പോകും. ഫേഷ്യൽ ചെയ്ത് പുറത്തിറങ്ങുമ്പോൾ മുതൽ തിരികെ വീട്ടില്‍ എത്തിയ ശേഷവും കൃത്യമായ പരിപാലനം ആവശ്യമാണ്.

 ∙ ഫേഷ്യലിനു ശേഷം  ചർമത്തിന് ഇണങ്ങുന്ന ഫേസ് വാഷ് ആഴ്ചയിൽ രണ്ടു ദിവസം ഉപയോഗിച്ചാൽ ഫേഷ്യലിന്റെ ഫലം കൂടുതൽ കാലം നിലനിൽക്കും.

∙ ഫേഷ്യൽ ചെയ്ത് പുറത്തിറങ്ങും മുൻപ് സൺസ്ക്രീൻ പുരട്ടണം.

∙ ഫേഷ്യൽ ചെയ്ത ശേഷം 24 മണിക്കൂർ സോപ്പ് ഉപയോഗിക്കരുത്.

∙ ഫേഷ്യലിന്റെ  ഗുണം കൂടുതൽ കാലം നിലനിൽക്കാ ൻ മുഖത്തിന് ഇണങ്ങുന്ന ഡേ ക്രീമും നൈറ്റ് സിറവും ഒരു നേരം ഉപയോഗിക്കാം.   

∙ ഫേഷ്യലിന് ശേഷം മുഖത്തു തേൻ പുരട്ടുന്നത് ചർമത്തിന്റെ വരൾച്ച അകറ്റും.

∙ ഓട്സ് ഉപയോഗിച്ചുള്ള ഫേസ്പാക്കുകൾ ആഴ്ചയി ൽ ഒരു ദിവസം ഇടുന്നത് നല്ലതാണ്.

ഏതാണ് എന്റെ ചർമം?

ഓരോ വ്യക്തിയുടെയും ചർമത്തിന്റെ സ്വഭാവം വ്യത്യസ്തമായിരിക്കും. അഞ്ചു തരം സ്വഭാവമുള്ള ചർമമാണ് പൊതുവേ കാണുന്നത്. ആദ്യം സ്കിൻ ഏതു തരമാണെന്നും സ്വന്തം പ്രായം എത്രയെന്നും മനസ്സിലാക്കി വേണം ഫേഷ്യൽ തിരഞ്ഞെടുക്കാന്‍. സ്കിൻ സ്പെഷലിസ്റ്റിന്റെയോ ബ്യൂട്ടിഷന്റെയോ സഹായത്തോടെ ച ർമത്തിന്റെ സ്വഭാവം കണ്ടെത്താം.

∙ സാധാരണ ചർമം

∙ എണ്ണമയമുള്ള ചർമം

∙ കോംബിനേഷൻ ചർമം

∙ വരണ്ട ചർമം

∙ സെൻസിറ്റീവ് ചർമം

പൊതുവെ എണ്ണമയമുള്ള ചർമവും  വരണ്ട ചർമവുമാണ് പ്രശ്നക്കാർ. വരണ്ട ചർമമുള്ളള്ളവർ കൂടുതൽ വെള്ളം കുടിക്കണം. ചർമത്തിനിണങ്ങുന്ന മോയ്സ്ചറൈസറുകൾ എപ്പോഴും ബാഗിൽ കരുതണം. മുഖം ഇടയ്ക്കിടെ കഴുകുന്നതും ഒരു പരിധി വരെ വരൾച്ച കുറ യ്ക്കാൻ സഹായിക്കും. എണ്ണമയമുള്ള ചർമമുള്ളവർ എണ്ണയടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കണം. ഇവർക്ക് മുഖക്കുരുവിനുള്ള സാധ്യതയും ഏറെയാണ്. സ്പെഷലിസ്റ്റിന്റെ നിർദേശത്തോടെ മാത്രം ചർമത്തിൽ പുരട്ടാൻ ക്രീമുകൾ തിരഞ്ഞെടുക്കുക.

വിവരങ്ങൾക്കുള്ള കടപ്പാട് :കാർത്തികാസ് പ്രഫഷനൽ ബ്യൂട്ടി ക്ലിനിക്, കത്രിക്കടവ്, കൊച്ചി