Thursday 18 February 2021 04:26 PM IST : By സ്വന്തം ലേഖകൻ

കാഴ്ചയ്ക്കുള്ള അഭംഗി മാത്രമല്ല, അസഹ്യമായ വേദനയും; കാൽ വിണ്ടുപൊട്ടലിന് വീട്ടിൽ ചെയ്യാവുന്ന പരിഹാര മാർഗ്ഗങ്ങൾ ഇതാ...

footsreee432

മഞ്ഞു കാലത്തെ പ്രധാന പ്രശ്നമാണ് കാലു വിണ്ട് പൊട്ടൽ. ചിലർക്ക് മറ്റു കാലാവസ്ഥയിലും ഇത് വരാറുണ്ട്. സോറിയാസിസ്, എക്സിമ തുടങ്ങിയ രോഗങ്ങൾ ഉള്ളവരിലും ഈ അവസ്ഥ കാണാറുണ്ട്. ചെറിയ തോതിലുള്ള കാലു വിണ്ടു പൊട്ടലിന് കാഴ്ചയ്ക്കുള്ള അഭംഗി മാത്രമേ ഉണ്ടാകൂ. ഇത് രൂക്ഷമായാൽ ആഴത്തിൽ വിള്ളൽ ഉണ്ടായി അസഹ്യമായ വേദനയും അനുഭവപ്പെടും. ചുറ്റുമുള്ള ചർമവും കട്ടിയാകും.

പരിഹാരമാർഗ്ഗങ്ങൾ ഇതാ... 

. ഉപ്പുലായനിയിൽ കാൽ മുക്കിവയ്ക്കുന്നത് വേദനയ്ക്ക് ആശ്വാസം ലഭിക്കുന്നതോടൊപ്പം ലേപനങ്ങൾ ഉള്ളിലേക്കിറങ്ങാൻ സഹായിക്കും.

. ആന്റി ബയോട്ടിക് ലേപനങ്ങൾ പുരട്ടുന്നത് വിള്ളൽ ഉണങ്ങാൻ സഹായിക്കും. 

. മൊരിച്ചിലും ചൊറിച്ചിലും മാറ്റാൻ സ്റ്റിറോയ്ഡ്, സാലിസിലിക് ആസിഡ് ലേപനങ്ങളും നല്ലതാണ്. 

. ചെറുചൂടുള്ള ഉപ്പു ലായനിയിൽ കാൽ മുക്കി വച്ച് പ്യൂമിക് സ്റ്റോൺ കൊണ്ട് ഉരസി ഇടയിക്കിടെ പെട്രോളിയം ജെല്ലി അടങ്ങിയ ലേപനങ്ങൾ പുരട്ടാം. 

. സോറിയാസിസ് പോലുള്ളവ ഉണ്ടെങ്കിൽ പ്യൂമിക് സ്റ്റോൺ ഉരസുമ്പോൾ പൊട്ടാനും രക്തം വരാനും സാധ്യതയുണ്ട്. വിണ്ട് പൊട്ടൽ മുറിവ് പോലെ കണ്ടാൽ ഡോക്ടറുടെ നിർദേശം തേടാം.

Tags:
  • Glam Up
  • Beauty Tips