Thursday 24 March 2022 03:30 PM IST : By സ്വന്തം ലേഖകൻ

പഴവും തേനും ചേർത്തു മുഖത്ത് പുരട്ടാം; നാല്പതു വയസു കഴിയുമ്പോൾ പരീക്ഷിക്കാം ഈ അഞ്ചു ഫെയ്സ്പായ്ക്കുകൾ

beauty66vhjjjj

നാല്പതു വയസു കഴിയുമ്പോൾ ചർമ സംരക്ഷണത്തിന് കൂടുതൽ പ്രാധാന്യം നൽകണം. ഇല്ലെങ്കിൽ മുഖത്ത് ചുളിവുകൾ കണ്ടുതുടങ്ങും. കെമിക്കൽ ചേർത്തുള്ള ബ്ലീച്ചും ഫേഷ്യലും ഒഴിവാക്കി വീട്ടിൽ തയാറാക്കുന്ന ഈ ഫെയ്‌സ് പായ്ക്കുകൾ പരീക്ഷിച്ചു നോക്കൂ... ഫലം ഉറപ്പാണ്. 

പഴം- തേൻ 

പഴം– ഒന്ന് 

തേൻ– ഒരു ടീസ്പൂൺ

ഗ്ലിസറിൽ– ഒരു ടീസ്പൂൺ

മുട്ടയുടെ വെള്ള – ഒന്ന് 

മിശ്രിതം മുഖത്തു പുരട്ടി ഉണങ്ങുമ്പോൾ കഴുകുക. 

വരൾച്ച മാറാൻ വെള്ളരി

വെള്ളരി ഗ്രേറ്റ് ചെയ്തത്– രണ്ട് ടേബിൾ സ്പൂൺ

തൈര്– കാൽ കപ്പ് 

ഓട്സ് വേവിച്ചത്– കാൽ കപ്പ് 

മിശ്രിതം ചേർത്തിളക്കി ഫ്രി‍ഡ്ജിൽ വച്ചു തണുപ്പിച്ച ശേഷം മുഖത്തു പുരട്ടി 40 മിനിറ്റിനു ശേഷം കഴുകുക. വരൾച്ച മാറി മുഖം തിളങ്ങും. 

മുഖം തിളങ്ങാൻ ഉരുളക്കിഴങ്ങ്

ഉരുളക്കിഴങ്ങ് ഗ്രേറ്റ് ചെയ്തത്– കാൽ കപ്പ് 

ആപ്പിൾ ഗ്രേറ്റ് ചെയ്തത്– കാൽ കപ്പ് 

തൈര്– കാൽ കപ്പ് 

തേൻ– ഒരു ടീസ്പൂൺ 

നാരങ്ങാനീര്– അര ടീസ്പൂൺ

മുട്ടയുടെ വെള്ള– ഒന്ന് 

മൈദ– അര ടീസ്പൂൺ 

മുട്ടയുടെ വെള്ള നന്നായി അടിച്ച് അതിൽ ബാക്കി ചേരുവകകൾ ചേർത്തിളക്കിയ ശേഷം മുഖത്തു പുരട്ടുക. അര മണിക്കൂറിനു ശേഷം മുഖം മസാജ് ചെയ്തു കഴുകുക. മുഖത്തിനു നല്ല തിളക്കം കിട്ടും. 

കറുപ്പുനിറം മാറാൻ പപ്പായ

പപ്പായ– കാൽ കപ്പ് 

തക്കാളി നീര്– രണ്ട് ടീസ്പൂൺ 

കടലമാവ്– ഒരു ടീസ്പൂൺ 

മിശ്രിതം മുഖത്തു പുകട്ടി ഉണങ്ങുമ്പോൾ കഴുകുക. മുഖത്തെ കറുപ്പുനിറം മാറാൻ മികച്ചതാണ്. 

ചുളിവുകൾ മാറ്റും മുട്ട വെള്ള

മുട്ടയുടെ വെള്ള– ഒന്ന് 

റോസാപ്പൂവിതൾ അരച്ചത്– ഒരു ടീസ്പൂൺ

ആൽമണ്ട് ഓയിൽ– അര ടീസ്പൂൺ

പാൽ– ഒരു ടീസ്പൂൺ 

മിശ്രിതം മുഖത്തു പുരട്ടി ഉണങ്ങുമ്പോൾ കഴുകുക. മുഖത്തിനു മിനുമിനുപ്പും തിളക്കവും കൂടും. 

Tags:
  • Glam Up
  • Beauty Tips